ഉള്ളവരും ഇല്ലാത്തവരും – കഥ

153

she-ayan-ghoshal

കൂടെ കളിക്കാന്‍ ഒരിക്കലും ഞങ്ങള്‍ അവളെ വിളിച്ചിരുന്നില്ല. അവള്‍ എവിടെ താമസിക്കുന്നു എന്നോ അവളുടെ അച്ഛനും അമ്മയും ആരെന്നോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു.

അവള്‍ എന്നും ഞങ്ങളുടെ കളിത്തട്ടില്‍ വന്നു നില്‍ക്കുമായിരുന്നു. അവളുടെ കണ്ണുകളില്‍ ദീനത തളം കെട്ടി നിന്നിരുന്നു. അവളുടെ ഉടുവസ്ത്രങ്ങള്‍ പഴകിദ്രവിച്ചതും വൃത്തിഹീനവും ആയിരുന്നു.

ഞങ്ങള്‍ കളിക്കുംന്നതും നോക്കി പരാതിയേതുമില്ലാതെ നിശ്ശബ്ദമായി അവിടെ നില്‍ക്കുന്ന  അവളെ ദുഷിക്കുക ഞങ്ങളുടെ പതിവായിരുന്നു. അവളുടെ പല്ലുകള്‍ കേടു വന്നതും കറ പിടിച്ചതുമാന്നെന്നും അവളുടെ വായ നാറുമെന്നും അവളുടെ കണ്ണുകളില്‍ പീfയുs­ന്നും മറ്റും ഞങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

വാസ്തവത്തില്‍ ഇതൊക്കെ സത്യമാണോ  എന്ന് ഞങ്ങള്‍ക്കാര്‍കും നിശ്ചയമില്ലായിരുന്നു.

എന്തെന്നാല്‍ അവള്‍ അന്ധയും മൂകയും ബധിരയുമായിരുന്നു.