മലയാളചലച്ചിത്ര അഭിനേത്രിയും ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണ്ണിമ മോഹൻ ഇന്ദ്രജിത്ത്. മേഘമൽഹാർ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ചകളാണ് ആദ്യം അഭിനയിച്ച ചിത്രം.

മോഹൻ ,ശാന്തി ദമ്പതികളൂടെ പുത്രിയായി 1979 ഡിസംബർ 13-ന് എറണാകുളത്ത് ജനിച്ചു. പ്രിയ സഹോദരി ആണ്. തമിഴ് പാരമ്പര്യമുള്ള ഈ കുടുംബത്തിൽ പ്രിയയും അഭിനേത്രിയാണ്. എറണാകുളം ഭാരതീയ വിദ്യാഭവൻ, സെന്റ് തെരേസാസ് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മലയാളത്തിലെ പ്രസിദ്ധ നടൻ ഇന്ദ്രജിത്തിനെയാണ് ആണ് പൂർണ്ണിമ വിവാഹം ചെയ്തത്. പഴയകാല നായകൻ സുകുമാരൻ ഭർതൃപിതാവും മല്ലിക മാതാവുമാണ്. ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിരാജ് മലയാളസിനിമയിലെ നടനാണ്. പൂർണ്ണിമ ഒരു നർത്തകി കൂടിയാണ്.

ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. മാതൃഭൂമിയുടെ പ്രസിദ്ദീകരണമായ ചിത്രഭൂമിയിൽ ഇൻ സ്റ്റൈൽ എന്ന പംക്തി കൈകാര്യം ചെയ്യുന്നതും പൂർണ്ണിമയാണ്. ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ പരമ്പരകളിലും സജീവമാണ്. 2002ല്‍ ചലച്ചിത്രതാരം ഇന്ദ്രജിത്തിനെ വിവാഹം ചെയ്തു. കഥ ഇതുവരെ, ഇടവേളയില്‍, കുട്ടികളോടാണോ കളി, മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നീ പരിപാടികളുടെ അവതാരകയായിരുന്നു. ഇപ്പോൾ കിടിലൻ മേക്കോവറിൽ ആണ് പൂർണ്ണിമ ഇന്ദ്രജിത്. ഇപ്പോൾ സാരിയിൽ അതിസുന്ദരിയായെത്തുന്ന നടി പൂർണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. പൂര്‍ണിമ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by 🎥FiNaL FrAmEs🎬 (@final_frames_)

 

Leave a Reply
You May Also Like

ചലച്ചിത്രകലയെ ജീവശ്വാസം പോലെ സ്നേഹിക്കുന്ന ഒരു സിനിമാപ്രേമിയുടെ സൃഷ്ടിയാണ് ഫാളൻ ലീവ്സ്

ലാളിത്യത്തിൻ്റെയും നിശ്ചലതയുടെയും മൗനത്തിൻ്റെയും ധ്വന്യാത്മകമായ സാധ്യത എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞ ഒരു ചലച്ചിത്ര സ്നേഹിയുടെ സിനിമ

തുടക്കക്കാരനായ സത്താർ മലയാളസിനിമയിലെ സ്വപ്നറാണിയായ ജയഭാരതിയെ സ്വന്തമാക്കിയപ്പോൾ സിനിമാ ലോകം അസൂയയോടെയാണ് സത്താറിനെ കണ്ടത്

Manimyladi Mani 1975 ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്…

ജോഷിയുടെ മകൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിൽ നായകൻ ദുല്‍ഖര്‍ സല്‍മാന്‍

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയുന്ന ചിത്രമായ ‘കിംഗ്…

തികഞ്ഞ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആകാനൊരുങ്ങുന്ന ‘റാണി ദി റിയൽ സ്റ്റോറി’, സെക്കന്റ് ട്രെയ്‌ലർ

ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിൻ്റെ ആദ്യ ട്രയിലർ ആഗസ്റ്റ്…