പൂവൻ🐓
THEARTE :കോട്ടയം അഭിലാഷ്
STATUS:25%
GENRE:FAMILY DRAMA/COMEDY
NI TH IN
ആന്റണി വർഗീസ് നായകൻ ആയി വരുന്ന എല്ലാ സിനിമകളും fdfs കാണണം എന്ന് അങ്കമാലി ഡയറീസ്, സ്വന്തന്ത്ര്യം അർദ്ധരാത്രയിൽ ഒക്കെ കണ്ടു ഫാൻ ആയ അന്ന് മുതലേ തീരുമാനം എടുത്തത് ആണ്. എന്നാൽ പിന്നീട് വന്ന അജഗജാന്തരം ഒഴിച്ച് ബാക്കി ഒന്നും അത്രക്ക് ഇമ്പാക്ട് ഉണ്ടാക്കിയില്ല.അജഗജാന്തരം പോലും തിയേറ്റർ എക്സ്പീരിയൻസ് ഒഴിച്ച് നിർത്തിയാൽ ആവറേജ് എക്സ്പീരിയൻസ് ആയിരുന്നു സ്ക്രിപ്റ്റ് വൈസ്.പിന്നെ എന്തോ ബിജിഎം, പെപ്പെ ആക്ഷൻ, മേക്കിങ് സ്റ്റൈൽ ഒക്കെ വെച്ച് കണ്ടിരിക്കാം എന്നെ ഉള്ളു.എന്നാൽ ആനപ്പറമ്പ്, ലൈല ഒക്കെ എജ്ജാതി പരിപാടി ആയി പോയ്.
ജെല്ലിക്കട്ട് ഒരു ആന്റണി സിനിമ എന്ന് പറയാൻ പറ്റില്ലല്ലോ അത് കൊണ്ട് അതിനെ കുറിച്ച് കൂടുതൽ പറയുന്നില്ല.പിന്നെ ഈ 2 വധം കഴിഞ്ഞു ഈ സിനിമ യാതൊരു പ്രതീക്ഷ ഇല്ലാതെ കയറാൻ കാരണം എന്റെ സുഹൃത്ത് ആയ Varun Dhara ആണ്.അദ്ദേഹം ആണ് ഈ സിനിമയുടെ രചന എന്ന് അറിഞ്ഞപ്പോൾ മുതൽ കട്ട കാത്തിരിപ്പ് ആയിരുന്നു.കൂടാതെ തണ്ണീർമത്തൻ, സൂപ്പർ ശരണ്യ മേക്കേഴ്സ് കൂടി കൈയൊപ്പ് ഇട്ട സിനിമ ആവുമ്പോൾ തീർച്ചയായും പ്രതീക്ഷ ഇച്ചിരി കൂടി പോയ് എന്നത് സത്യം .അത് തന്നെ ആണ് വിന ആയതും.സിനിമ വളരെ റിയലിസ്റ്റിക് സ്വഭാവം ഉള്ളത് ആണ്.സാധാരണക്കാരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങൾ ഒക്കെ ഇങ്ങനെ ചെറിയ നർമ്മത്തിന്റെ അകമ്പടിയോടെ ആണ് സിനിമ മുന്നോട്ടു വെക്കുന്നത്.സൂപ്പർ ശരണ്യയിൽ അജിത് മേനോൻ ആയി വന്ന വിനീത് ആണ് സംവിധാനം. എന്തൊക്കെ പറഞ്ഞാലും സിനിമ മുന്നോട്ടു പോവുംതോറും എന്തൊക്കെയോ വരാൻ ഇരിക്കുന്നു എന്ന പ്രതീക്ഷ നില നിർത്തി നിർത്തി അവസാനം ഒന്നും ഇല്ലാത്ത രീതിയിൽ കൊണ്ട് അവസാനിപ്പിച്ചു എന്ന് വേണം പറയാൻ. കുറെ ചെറിയ ചെറിയ കാര്യങ്ങളിൽ താങ്ങി ആണ് സിനിമ മുന്നോട്ടു പോവുന്നത്.
ഇതൊക്കെ ഇത്രയും വലിയ പ്രശ്നം ആണോന്നു നമ്മൾ തന്നെ ചിന്തിച്ചു പോവിന്നിടത് ആണ് സിനിമ ഒരു ആവറേജ് അനുഭവം ആയി മാറുന്നത്.എങ്കിലും സിനിമയിൽ ഉള്ള ചില ഇമോഷണൽ സീൻസ് പ്രേത്യേകിച്ചു സജിൻ ചെറുക്കായിൽ അവതരിപ്പിച്ച ബെന്നിയുടെ പ്രണയം.അത് മൂലം പുള്ളിക്ക് ഉണ്ടാവുന്ന മാനസിക പ്രശ്നം ഒക്കെ ഗംഭീരം ആയിരുന്നു സിനിമയിൽ ഏറ്റവും വർക്ക് ആവുന്നത് ഈ ഭാഗത്തു ആണ്.തണ്ണീർ മത്തൻ സംവിധായകൻ ഗിരീഷ് ad യുടെ സുധീർ അവിടെ ഇവിടെ ചിരി പടർത്തി.വിനീത് വിശ്വം സത്യത്തിൽ പുള്ളി നല്ല വെരുപ്പീര് ആണ് ഈ അടുത്ത് ഉള്ള സിനിമക്കൾ എല്ലാം എന്നാൽ ഇതിൽ കുറച്ചു ഭേദം ആണ് നല്ല കുറച്ചു കോമഡി പുള്ളിയുടെ വക ഉണ്ട്.സിനിമയിൽ ഉള്ള പാട്ടുകൾ കൊള്ളാം ബിജിഎം ഒക്കെ മോഡിൽ വിടാം.സത്യത്തിൽ ആന്റണി പഴയ ട്രാക്ക് പിടിക്കുന്നത് ആവും അദ്ദേഹത്തിന്റെ കരിയർ ന് നല്ലത്.കാരണം ഈ സിനിമ ഒരു ഒടിടി പ്ലാറ്റ്ഫോം ആയി ഇറക്കുന്നത് ആയിരുന്നു നല്ലത്.ഒരുപക്ഷെ ആദ്യം അതായിരിക്കും പ്ലാൻ ചെയ്തത് സ്ക്രീൻ റേഷ്യോ അങ്ങനെ തോന്നി. ഓവർ ക്ലൈമാക്സ് അടക്കം വലിയ സംതൃപ്തി തന്നില്ല.പക്ഷെ നല്ല കുറച്ചു മൊമെന്റ് ഉണ്ട് താനും എങ്കിലും ഓവറാൾ നോക്കിയാൽ പോരാ വരുൺ. സ്ക്രിപ്റ്റ് കുറച്ചു കൂടി കോമഡി വർക്ക് ഔട്ട് ആക്കാമായിരുന്നു. അടുത്ത സിനിമ കൂടുതൽ ഞാൻ പ്രതീക്ഷ വെക്കുന്നു. ഒരു കൊച്ചു സിനിമ എന്ന രീതിയിൽ അമിത പ്രതീക്ഷ ഇല്ലാതെ കണ്ടാൽ ഒരു വട്ടം കാണാം.