പുതിയ വിശുദ്ധ ബിസിനസ് പച്ച പിടിക്കൻ സർവ്വസാധ്യതയും കാണുന്നു, തൃശൂർകാർ ഒരു കലക്ക് കലക്കും

424

പുത്തൻചിറക്കാരി മറിയം ത്രേസ്യ ഇനി മുതൽ വിശുദ്ധ. കണിമംഗലത്ത്കാർക്ക് സ്വന്തമായി ആറാം തമ്പുരാനെ കിട്ടിയപോലെ, തൃശൂർ കത്തോലിക്കർക്ക് സ്വന്തമായി ഒരു പുണ്യാത്മാവിനെ കിട്ടി. ഇനി കുണ്ടായിയിലേക്ക് ജനപ്രവാഹം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിഷപ്പ് കന്യാസ്ത്രീയെ പ്രാപിക്കുന്നു, വിശ്വാസികൾ കന്യസ്ത്രീകളെ കല്ലെറിയുന്നു, തെറി പറയുന്നു, ഭീഷണിപെടുത്തുന്നു. കന്യാസ്ത്രീകൾ ഗതികെട്ട് മഠങ്ങൾ വിട്ടുപോകുന്നു. കിണറ്റിൽ ചത്തുപൊന്തുന്നു. ഇതൊക്കെ നടക്കുമ്പോളാണ് ഒരു കന്യാസ്ത്രീയെ വിശുദ്ധയാക്കി പുതിയ കച്ചോട തന്ത്രങ്ങൾ മെനയുന്നത്.

ഇതിലെ ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നുവച്ചാൽ ഈ ഭൂലോക തട്ടിപ്പിനു സാക്ഷ്യം പറഞ്ഞിരിക്കുന്നത് ഒരു ഡോക്ടർ ആണേന്നത. തൃശൂർ അമല ആശുപത്രിയിൽ Pediatrician Dr VK Srinivasan. “സാക്ഷ്യം ഇങ്ങനെ ” ശ്വാസതടസ്സം മൂലം അതീവ ഗുരുതരാവസ്ഥയിൽ പരിചരിച്ചിരുന്ന ക്രിസ്റ്റഫർ എന്ന കുട്ടിക്ക് മറിയം തേസ്യയുടെ ഇടപെടൽ മൂലം ഒരു രാത്രി കൊണ്ട് രോഗ സൗഖ്യം കിട്ടി രക്ഷപെട്ടു.” പ്രതേകം എടുത്ത് പറയേണ്ടത് വെന്റിലെറ്ററിൽ പ്രവേശിപ്പിച്ചാൽ മാത്രമേ ജീവൻ കിട്ടു എന്ന് കരുതി ഇരുന്ന കുട്ടി ആണ് അത്ഭുതകരമായി തിരികെ വന്നത്.

ഒരു ഡോക്ടർ ഒ രോഗിയോ “സാക്ഷ്യപ്പെടുത്തിയാൽ” ഒരു മരുന്നൊ ചികിത്സാ രീതിയൊ സത്യം ആകില്ല അതിനു കൃത്യം ആയ പരീക്ഷണങ്ങളും test results ആവശ്യം ആണ് .( കൃഷ്ണ പ്രസാദ്) സയൻസിന്റെ അടിസ്ഥാന തത്വവും പരീക്ഷണങ്ങളിൽ കൂടി കണ്ടേത്തുക എന്നാണ്. സയൻസിന്റെ പൂർണ്ണ പിന്തുണയോട് കൂടി പ്രവർത്തിക്കുന്ന ഡോക്ടർ ശ്രീനിവാസ് ഇതേ രീതിയിൽ ആയിരിക്കുമോ ആ കുട്ടിയുടെ കാര്യത്തിലും ചെയ്തിരിക്കുന്നത്. രാവിലെ വന്നപ്പോ ആ കുഞ്ഞിന് ഭേദം ആയി എന്ന് test നടത്തി മനസ്സിലാക്കി എന്ന് പറഞ്ഞിരിക്കുന്നത് എവിടെയും കണ്ടില്ലാ.

വിദഗ്ദ്ധ സംഘം പരിശോധന നടത്തി എന്നും അതിനു ശേഷം വത്തിക്കാൻ നേരിട്ട് നിയമിച്ച ഡോക്ടർമാരുടെ സംഘം വന്ന് അതിലും വിദഗ്ദ്ധം ആയി പരിശോധന നടത്തി അവസാനം ആണ് സത്യം ആണേന്ന് വിധി എഴുതിയത് . ഇതിൽ എവിടെയും വായിച്ചില്ല മെഡിക്കൽ സർട്ടിഫിക്കറ്റ് തെളിവ് ആയിട്ട് ഉണ്ട് എന്ന്. (തെറ്റ് ആണെങ്കിൽ തിരുത്താം)

ചുമ്മാ കുറേ ആളുകൾ വന്ന് വായ കൊണ്ട് സ്റ്റേജിൽ/public ൽ കേറി നിന്ന് aids വരെ മാറിയെന്ന് സാക്ഷ്യം പറയുന്ന കാലത്ത് ഇമ്മാതിരി ഐറ്റം ഒക്കെ ഒരു ഡോക്ടർ പറയുന്നത് വരെ എത്തി കാര്യങ്ങൾ, കഷ്ടം. അതിനു പകരം ആയി ലാഭം കൊടുക്കേണ്ടവർ ശ്രീനിവാസ്നു നൽകി കാണും. അത് മാത്രമോ ഇന്ന് വത്തിക്കാനിലെ main guest പുള്ളിം ഭാര്യയും ആണ്

കന്യാസ്ത്രീ സമൂഹത്തിൽ നിന്നുള്ള നിരന്തരമായ വിമത ശബ്ദങ്ങൾ കൊണ്ടും, വിവാദം കൊണ്ടും പ്രതിസന്ധിയിലായ സഭയെ രക്ഷിച്ചെടുക്കാനുള്ള രാഷ്ട്രീയമാണ് വത്തിക്കാനിൽ നടന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങ്.. അല്ലാതെ ഒരു സാമുഹിക നന്മയും മറിയം ചെയ്തിട്ട് ഇല്ല. യേശുവിനെ അന്ധം ആയി ആരാധിച്ചു അത്ര മാത്രം.

മുള്ള് കൊണ്ട് അരഞാണം ധരിക്കുക വനത്തില്‍പോയി തനിച്ചിരിക്കുക..സ്വന്തം ശരീരത്തില്‍ നെഞ്ചിലും, കാലുകളിലും, കൈകളിലും, പഞ്ചക്ഷതമേറ്റ് വാങ്ങുക, ആഴ്ച്ചയിൽ നാല് ദിവസവും പട്ടിണി [ഉപവാസം] കിടക്കുക, ഭക്ഷണത്തിൽ കയ്പ്പുരസം കലർത്തി കഴിക്കുക, വെറും തറയിൽ കിടന്ന് ഉരുളുക, ഉറങ്ങുക, ശരീരത്തിൽ സ്വയം ഭാരം കയറ്റി വയ്ക്കുക, ശരീരത്തിൽ, മുള്ളുകളും കമ്പികളും നിറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. മുട്ടിൽ ഇഴയുക.. അങ്ങനെ തുടങ്ങി, സ്വശരീരത്തെ സ്വയം പീഢയ്ക്ക് ഇരയാക്കി അതിൽ നിന്ന് നിഗൂഢമായ സുഖം അനുഭവിക്കുന്ന ഒരു സ്ത്രീ ആയിരുന്നു അവർ. എന്തായാലും പുതിയ വിശുദ്ധ ബിസിനസ് പച്ച പിടിക്കൻ സർവ്വ സാധ്യതയും കാണുന്നു. തൃശൂർകാർ ഒരു കലക്ക് കലക്കും.

(കടപ്പാട് )

Advertisements