Shanavas Kannanchery
“ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു… പ്രവാസി ഗായിക “പൂജാ സന്തോഷ് ” ആണ് പരിചരണോടൊപ്പം ഈ റൊമാന്‍റിക് ഡ്യൂവേറ്റ് ആലപിച്ചിരിക്കുന്നത്..
പത്ത് ലക്ഷത്തിലേറെ ആസ്വാദകരുടെ മനം കവര്‍ന്ന ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപിയുടെ വരികള്‍ക്ക് രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഡോ.ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകന്‍. വോക്ക് മീഡിയയുടെ ബാനറിൽ മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റവാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബര്‍ലോകത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.
ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്,കൂട്ടിക്കൽ ജയചന്ദ്രൻ, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന്, ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കിരണ്‍രാജ്, രാജേഷ് മല്ലർകണ്ടി, കീർത്തിആചാരി, സീതുലക്ഷ്മി, സുരേഷ് കുമാർ, അഖിൽ, പ്രണവ് മോഹൻ, ജോഹർ കാനേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കന്‍റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സെക്കൻഡ് ഷെഡ്യൂൾ -ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്‍, എഡിറ്റര്‍- അമൃത് ലൂക്ക, പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരൻ എന്നിവർ രചിച്ച ഗാനങ്ങൾക്ക് രാജേഷ് ബാബു കെ ശൂരനാട് സംഗീതം പകർന്നിരിക്കുന്നു. ഹരിചരൺ,പി കെ സുനിൽകുമാർ, അൻവർ സാദത്ത്, രഞ്ജിനി ജോസ്,പൂജാ സന്തോഷ്, അനസ് ഷാജഹാൻ, അജ്മൽ ബഷീർ എന്നിവരാണ് ഗായകർ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും – മുരുകന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്