ജന്മം നൽകുന്ന പാറകൾ

Sreekala Prasad

വടക്കൻ പോർച്ചുഗലിലെ ഫ്രീറ്റ പർവതനിര, കാസ്റ്റൻ‌ഹൈറ എന്ന ഗ്രാമത്തിനടുത്ത്, ഗ്രാനൈറ്റിന്റെ ഒരു വലിയ പാറ, അത് ഇടയ്ക്കിടെ ചെറിയ വലിപ്പമുള്ള ഉരുളൻ കല്ലുകൾ പുറന്തള്ളുന്നു. ഈ അപൂർവ ഭൗമശാസ്ത്ര പ്രതിഭാസത്തെ പ്രാദേശികമായി പെഡ്രാസ് പാരിഡെറാസ് എന്ന് വിളിക്കുന്നു, അതായത് “ജന്മം നൽകുന്ന പാറ” എന്നാണ് അർത്ഥം.

“മദർ റോക്ക്” / അമ്മ പാറയ്ക്ക് , ഏകദേശം 1,000 മീറ്റർ നീളവും 600 മീറ്റർ വീതിയുമുണ്ട്. . പാറയുടെ ഉപരിതലത്തിൽ ഏതാണ്ട് 2 മുതൽ 12 സെന്റിമീറ്റർ വരെ നീളമുള്ള ബൈകോൺവെക്സ് ആകൃതിയിലുള്ള ഡിസ്കുകൾ ചെറിയ മുഴകളായി രൂപംകൊള്ളുന്നു. കഠിനമായ കാലാവസ്ഥയോ മണ്ണൊലിപ്പോ കാരണം, ഈ മുഴകൾ മാതൃ കല്ലിൽ നിന്ന് വേർപെടും. ഈ “ബേബി സ്റ്റോൺ” ഗ്രാനൈറ്റിന്റെ അതേ ധാതു മൂലകങ്ങൾ അടങ്ങിയതാണ്. പക്ഷേ അതിന്റെ പുറം പാളി ബയോടൈറ്റ് എന്ന ഒരു തരം മൈക്ക ചേർന്നതാണ്. വളരെ ചെറിയ മെക്കാനിക്കൽ പ്രതിരോധം ഉള്ള ഈ മൈക്കയിലെ വിള്ളലിൽ കൂടി മഴയോ മഞ്ഞുവീഴ്ചയില് കൂടിയോ വെള്ളം വിള്ളലുകളിലേക്ക് ഒഴുകുന്നു, ശൈത്യകാലം വരുമ്പോൾ വെള്ളം കട്ടിയാകും .

ഓരോ ശൈത്യകാലത്തും ഐസ് ബയോടൈറ്റിലേക്ക് ആപ്പ് അടിച്ചിറക്കുന്നത് പോലെ ആഴത്തിലാഴ്ന്നിറങ്ങി അമ്മപാറയിൽ നിന്ന് കുഞ്ഞ് പാറകൾ താഴെ വീഴുന്നത് വരെ പ്രവർത്തിക്കുന്നു. താഴെ വീണു കഴിഞ്ഞാൽ അവിടെ ഒരു അടയാളം അവശേഷിക്കും. ഇത് സംഭവിക്കാൻ നൂറുകണക്കിന് ശീതകാലം ആവശ്യമാണ്.

അവിടത്തെ പ്രാദേശിക ജനതയെ സംബന്ധിച്ചിടത്തോളം പെഡ്രാസ് പാരിഡെറാസ് ഫലഭൂയിഷ്ഠതയെ പ്രതീകപ്പെടുത്തുന്നു. ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീ ഉറങ്ങുന്ന തലയിണയ്ക്കടിയിൽ ചെറിയ പാറകളിലൊന്ന് വച്ചാൽ അവളുടെ അമ്മയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അവർ വിശ്വസിക്കുന്നു.
അരൂക ജിയോപാർക്കിന്റെ ഭാഗമായ ഇവിടം യുനെസ്കോയുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യമുള്ള സൈറ്റിൽ ഒന്നാണ്. ഇവിടെ നിന്ന് ഈ പാറകൾ എടുക്കുന്നത് നിരോധിച്ചിരിക്കുന്നു, പക്ഷേ മുന്നറിയിപ്പുകൾ നൽകിയിട്ടും സന്ദർശകർ സാമ്പിളുകൾ എടുക്കുന്നു.ചൈനയിലും ഇത്തരം പ്രസവിക്കുന്ന പാറ ഉണ്ടെന്ന് പറയപ്പെടുന്നു.

You May Also Like

ഡോക്ടര്‍ “അരിഗോ” ഇന്നും ചുരുളഴിയാത്ത രഹസ്യം …!!!

അടുത്ത നിമിഷം രോഗിയുടെ പുതപ്പെല്ലാം വലിച്ചു മാറ്റിയ അരിഗോ അവരുടെ ശരീരത്തില്‍ കത്തി കുത്തിയിറക്കി. അതുകൊണ്ട് ബന്ധുക്കള്‍ അലറിക്കരഞ്ഞപ്പോള്‍ ചിലര്‍ ഡോക്ടറെ വിളിക്കാനോടി. നിമിഷങ്ങള്‍ക്കുള്ളില്‍ അരിഗോ രോഗിയുടെ ശരീരത്തില്‍ നിന്ന് മുന്തിരിയോളം വലിപ്പമുള്ള ഒരു മുഴ കത്തി കൊണ്ട് പുറത്തെടുത്തു.

വിചിത്രമായ ഓജോ ബോർഡ്

ഒരു ബോർഡ് ഗെയിം എന്ന നിലയിൽ ഓജോ ബോർഡിന് ദീർഘവും വിചിത്രവുമായ ഒരു ചരിത്രമുണ്ട്. പതിനെട്ടാം…

ബീഗം വിലായത്തും മക്കളും നരകിച്ച് മരിച്ച മാള്‍ച്ചാ മഹല്‍; ഡല്‍ഹി നഗരത്തിലെ ‘പ്രേതക്കൊട്ടാരം’

മൽച മഹൽ മൽച മഹലിന്റെ ആഖ്യാനം വളരെ കൗതുകകരമാണ്. പുറം ലോകവുമായി ഒരു തരത്തിലും ബന്ധപ്പെടാൻ കുടുംബം ആഗ്രഹിച്ചില്ല. ‘നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ച് കൊല്ലും’ എന്ന് പ്രഖ്യാപിച്ച കാവൽ നായ്ക്കളും ഭയപ്പെടുത്തുന്ന അടയാളങ്ങളും ഇതിന് തെളിവായിരുന്നു.

അനിതാ മൂർജാനി…. ഒരു പുനർജന്മത്തിന്റെ കഥ

ഏതാനും മണിക്കൂറുകൾ മാത്രം ഇനി ജീവിക്കുമെന്ന് ഹോംഗ്കോങ്ങിലെ വിദഗ്ദരായ ഡോക്‌ടർമാർ 2006 ഫെബ്രുവരി മാസം രണ്ടാം തിയതി വിധിയെഴുതി കാത്തിരുന്നിടത്തുനിന്ന്, ലോകത്തിനുമുന്നിൽ ഒരു വിസ്മയമായി ഇന്നും ജീവിക്കുന്ന അനിതാ മൂർജാനിയുടെ പുനർജന്മത്തിന്റെ കഥ ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത ഒരു സമസ്യയാണ്