Shibili MK Velleri

ഇന്ത്യയിലേക്ക് വന്ന അധിനിവേശ ശക്തികളിൽ ഏറ്റവും ക്രൂരരും പൈശാചികരും ആരാണെന്ന് ചോദിച്ചാൽ, നമുക്ക് നിസ്സംശയം പറയാം അത് പോർച്ചുഗീസുകാരാണ്.അവർ കേരളക്കരയിലേക്ക് വരുമ്പോൾ അവരുടെ ഉദ്ദേശം ഇവിടുത്തെ വ്യാപാര കുത്തക നേടിയെടുക്കുകയും അവരുടെ മതം അടിച്ചേൽപ്പിക്കുകയും അതുപോലെതന്നെ ഇവിടത്തെ രാഷ്ട്രീയ മേൽക്കോയ്മ നേടുക എന്നുമാണ്.പോർച്ചുഗീസുകാർ ഏറ്റവും വലിയഅന്യമത വിരോധികളാണ്‌. ഇത് കോഴിക്കോട് ഉള്ള മൂറു കൾക്കും അറബികൾക്കും അറിയാമായിരുന്നു.ഗാമ കേരളക്കരയെ ആക്രമിക്കാൻ തുടങ്ങി കേരളക്കര സമീപിക്കാറായ ഘട്ടത്തിൽ പീരങ്കി തയ്യാറാക്കി നിർത്താൻ എല്ലാ ക്യാപ്റ്റൻമാരോടും വാസ്കോഡഗാമ ആവശ്യപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ അവർ ഒരു പാസ് സമ്പ്രദായം കൊണ്ടുവന്നു കാർടാസ് സമ്പ്രദായം എന്ന് ഇത് അറിയപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ഒരൊറ്റ കപ്പലും അത് മൂറുകളുടെ ആവട്ടെ ഇന്ത്യക്കാരുടേത് ആവട്ടെ പോർച്ചുഗീസുകാരുടെ അനുവാദമില്ലാതെ പ്രവേശിക്കാൻ പാടില്ല പ്രവേശിക്കണമെങ്കിൽ അതിനു കാർടാസ് നിർബന്ധമാണ്.

കോഴിക്കോട് എത്തിയ ഗാമ അവിടുത്തെ എല്ലാ മുസ്ലീങ്ങളെയും നാടുകടത്തണം എന്ന് സാമൂതിരിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് സാമൂതിരി നിരസിച്ചു.പോർച്ചുഗീസുകാർ ഇതുമൂലം കനത്ത പീരങ്കി ആക്രമണം ആരംഭിച്ചു.കോഴിക്കോട്ടുകാരുടെ വെടിമരുന്നിന് ശക്തി ഉണ്ടായിരുന്നില്ല. അവരുടെ വെടിയുണ്ടകൾ പന്ത് പോലെ പാറി കളിച്ചു.ഇതിനിടയിൽ അരിയുമായി എത്തിയ 24 നാടൻ വഞ്ചികളും അതിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകളെയും പോർച്ചുഗീസുകാർ പിടിച്ചടക്കി. തടവുകാരുടെ കൈകളും ചെവികളും മൂക്കും കൊത്തിയറക്കാൻ ഗാമ നിർദ്ദേശം നൽകി.കൈകൾ ഛേദിച്ച ശേഷം ആ നിർഭാഗ്യ യുടെ കാലുകൾ കൂട്ടിക്കെട്ടി. കെട്ടുകൾ കടിച്ചു എടുത്താലോ എന്ന് കരുതി പല്ലുകൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തല്ലി കോഴിക്കാനും വാസ്കോഡഗാമ ഉത്തരവിട്ടു.കൊഴിഞ്ഞ പല്ലുകൾ തൊണ്ടയിലൂടെ ഇറക്കണം എന്നായിരുന്നു കൽപ്പന. അറുത്തെടുത്ത അവയവങ്ങൾ സഞ്ചിയിലാക്കി നൽകി ഒരു ബ്രാഹ്മണനെ ചെറു വഞ്ചിയിൽ കരയിലേക്ക് അയച്ചു. സാമൂതിരി ക്കുള്ള ഒരു കത്ത് അദ്ദേഹത്തിൻറെ കഴുത്തിൽ കെട്ടിത്തൂക്കി ഇരുന്നു ബ്രാഹ്മണർ കൊണ്ടുവരുന്ന പച്ചക്കറികൾ ഉപയോഗിച്ച് കറി ഉണ്ടാക്കി കഴിക്കണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

പൈശാചികമായ കൃത്യങ്ങൾക്ക് ശേഷം ഗാമ കൊച്ചിയിലേക്ക് പോയി. കൊച്ചിയിൽ വ്യാപാര കുത്തക ഉറപ്പാക്കുന്ന ഒരു കരാർ ഒപ്പിടാൻ കൊച്ചിരാജാവ് നിർബന്ധിതനായി. ഇഷ്ടമുള്ള സ്ഥലത്ത് ഫാക്ടറികൾ സ്ഥാപിക്കാനുള്ള അവകാശവും കരസ്ഥമാക്കി. പുതിയ സംഭവവികാസങ്ങൾ സാമൂതിരിയെ നൂറു കളും മാപ്പിളമാരും നായന്മാരും രോഷാകുലരായി കൊട്ടാരത്തിലെത്തി മൂറുകളും മാപ്പിളമാരും നായൻമാരും രോഷാകുലരായി കൊട്ടാരത്തിലെത്തി ഒരു യുദ്ധത്തിന് തയ്യാറാവാൻ സാമൂതിരി നായർ പടയാളികൾക്ക് നിർദ്ദേശം നൽകി.

 പോർച്ചുഗീസുകാരും ആയുള്ള അപമാനകരമായ കൂട്ടുകെട്ടിൽ നിന്ന് കൊച്ചിരാജാവിനെ അടർത്തി മാറ്റാനുള്ള അവസാന ശ്രമം എന്ന നിലയിൽ രാജകൊട്ടാരത്തിലെ ബ്രാഹ്മണ താന്ത്രികനായ തലപ്പെണ്ണ നമ്പൂതിരിയെ സാമൂതിരി ദൂതനായി വിട്ടു. വിവരമറിഞ്ഞ ചാരൻ ആയ കോയ പക്കി ഈ വിവരം ഗാമയെ അറിയിച്ചു. നമ്പൂതിരിയെ തിരിച്ചറിഞ്ഞതോടെ ഗാമ തൻറെ കപ്പലിൽ കെട്ടിയിട്ടു എന്നിട്ട് ചുട്ടുപഴുത്ത ഇരുമ്പു കോൽ ഉപയോഗിച്ച് താൻ ഒരു ഒറ്റുകാരൻ ആണെന്ന് സമ്മതിക്കുന്നത് വരെ ആ ബ്രാഹ്മണ ശ്രേഷ്ഠനെ ഭേദ്യം ചെയ്തു. ഒടുവിൽ അദ്ദേഹത്തിന് ചെവികൾ മുറിച്ചെടുത്ത് നായയുടെ ചെവി തൽസ്ഥാനത്ത് തുന്നിച്ചേർത്തു . കൊച്ചിയിലെ വിശേഷങ്ങളുമായി എത്തിയ തലപ്പെണ്ണ നമ്പൂതിരിയെ കണ്ട് കോഴിക്കോട്ടുകാർ അന്തംവിട്ടു. തൻറെ കൃത്യം ഒരേസമയം ഒരു താക്കീതും അനാദരവും ആയിരിക്കണമെന്ന് ഗാമയ്ക്ക് നിർബന്ധമുണ്ടായിരുന്നു

ഇതുപോലെതന്നെ പോർച്ചുഗീസുകാരുടെ ഏറ്റവും ക്രൂരവും ഭീകരവുമായ കടൽ കൊള്ളയും മനുഷ്യ വേട്ടയും ആയിരുന്നു കണ്ണൂരിന് അടുത്ത മാടായി കടലിൽ 1502 ഒക്ടോബർ 3ന് ഗാമയും സംഘവും നടത്തിയത്. 240 പുരുഷന്മാരും ആരും അമ്പതോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഹജ്ജ് തീർഥാടക സംഘം മക്കയിൽ നിന്ന് ഇന്ന് മിറി എന്ന കപ്പലിൽ കോഴിക്കോട്ടേക്ക് മടങ്ങവേ പോർച്ചുഗീസുകാർ വളഞ്ഞു. കോഴിക്കോടിലെ ഏറ്റവും ധനികനും വ്യാപാര പ്രമുഖനുമായ ജൗഹർ അൽ ഹക്ക് അടക്കം നിരവധി സമ്പന്ന കുടുംബം ആ കപ്പലിൽ ഉണ്ടായിരുന്നു. സാമൂതിരിയുമായി ഉടമ്പടി ഉണ്ടാക്കാൻ പോവുകയായിരുന്ന ഈജിപ്ത് സുൽത്താൻറെ പ്രതിനിധി ജാവർ ബാഗും അതിലുണ്ടായിരുന്നു. കപ്പലിനെ നങ്കൂരമിടാൻ പോർച്ചുഗീസ് നിർബന്ധിച്ചു ഭയന്നുപോയ യാത്രക്കാർ അവരുടെ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ സ്വർണവും വിലപിടിപ്പുള്ള ആഡംബര വസ്തുക്കളും അവർക്ക് കൈമാറാൻ തയ്യാറായി.

തങ്ങളെ ജീവനോടെ വിട്ടയച്ചാൽ അവർക്ക് ആവശ്യമായ കുരുമുളകും മറ്റു ഉൽപ്പന്നങ്ങളും സൗജന്യമായി എത്തിക്കാമെന്ന് തീർത്ഥാടകർക്ക് പറഞ്ഞു. എന്നാൽ ആ അപേക്ഷകളും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അലമുറകളും ഗാമയെ അശേഷം സ്പർശിച്ചില്ല. എല്ലാ ആയുധവും അടിയറ വെക്കാൻ അയാൾ ആജ്ഞാപിച്ചു. പോർച്ചുഗീസുകാർ മുറിയിൽ കയറി കൊള്ള നടത്തി തീർഥാടകർ ഗത്യന്തരം ഇല്ലാതെ ചെറുത്തുനിൽക്കാൻ നിർബന്ധിതരായി. തീർത്ഥാടകരുടെ ചെറുത്തുനിൽപ്പുകൾ ദിവസങ്ങളോളം നീണ്ടുനിന്നു ചില കൊള്ളക്കാർ മരിച്ചുവീണു. മിറി കപ്പലിന് നേരെ വെടി വെടിയുണ്ടകൾ ഉതിർത്തു കൊണ്ടിരുന്നു. ഒടുവിൽ മിറി കപ്പലിന് തീ വെക്കാൻ ഉത്തരവിട്ടു. 17 കുട്ടികളെ പോർച്ചുഗീസുകാർ ബലാൽക്കാരമായി അവരുടെ കപ്പലുകളിൽ എത്തിച്ചു. അവരെ മാമോദിസ മുക്കി ക്രൈസ്തവരാക്കുകയായിരുന്നു ലക്ഷ്യം. ആർത്തനാദങ്ങൾ ക്കിടയിൽ മിറി പതുക്കെ ആഴക്കടലിലേക്ക് താണു.

അത് പോലെ തന്നെ ഇവിടുത്തെ തദ്ദേശീയരാ സുറിയാനി ക്രിസ്ത്യാനികളെ പോര്‍ച്ചുഗീസുകാര്‍ വളരെ മൃഗീയമായി തന്നെ ഉപദ്രവിച്ചു.റോമന്‍ കത്തോലിക്കാ വിശ്വാസം അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. റോമന്‍ മതം സ്വീകരിക്കാത്തവരെ പാഷാണ്ഡത ആരോപിച്ച് അക്രമിക്കാന്‍ തുടങ്ങി.ഇതിൻറെ ഭാഗമായി ഇവിടുത്തെ ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഇവർ മതവിചാരണ നടത്തി.പേർഷ്യയിൽ നിന്ന് വന്ന സുറിയാനി പുരോഹിതനായ അഹത്തുള്ള (ഹിദായതുള്ള) ബാവയെ കടലിൽ മുക്കി കൊലപ്പെടുത്തി
അതുപോലെതന്നെ ഇവിടുത്തെ നസ്രാണികളെ റോമൻ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി നടത്തിയ സുനഹദോസ് ആണ് ആണ് ഉദയംപേരൂർ സുനഹദോസ്

ഇവിടെ ഉണ്ടായിരുന്ന പുരാതന സുറിയാനി ഗ്രന്ഥങ്ങളല്ലാം പോര്‍ട്ടുഗീസുകാര്‍ നശിപ്പിച്ചു. ഇതിലെല്ലാംകലിപൂണ്ട തദ്ദേശിയരായ സുറിയാനി നസ്രാണികൾ വിദേശ മേൽക്കോയ്മ ക്കെതിരെ സത്യം ചെയ്ത് സമരമാണ് കൂനംകുരിശു സത്യം. കൂനന്‍ കുരിശ് സത്യത്തിലൂടെ പഴയ വിശ്വാസത്തിലേക്ക് തിരിച്ചു പോയവര്‍ പുത്തന്‍ കൂറ്റുകാര്‍ എന്നറിയപ്പെട്ടു.ഇപ്പോഴുളള യാക്കോബായ സുറിയാനി സഭ, ഓര്‍ത്തോടോക്‌സ് സഭകളല്ലാം ഇവരുടെ പിന്മുറക്കാരാണ്‌ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി ക്രൂരകൃത്യങ്ങൾ പോർച്ചുഗീസുകാർ ഇവിടെ നടത്തി റഫറൻസ് : ഇന്ത്യ:ഇരുളും വെളിച്ചവും
By: പി ഹരീന്ദ്രനാഥ്‌

You May Also Like

ഇംഗ്ളണ്ടിൽ നിലനിന്നിരുന്ന ഹർഡിൽ ശിക്ഷാ രീതി എന്താണ് ?

ഇംഗ്ളണ്ടിലെ ഹർഡിൽ ശിക്ഷാ രീതി Shanavas S Oskar ചരിത്രം പരിശോധിച്ചാൽ മനുഷ്യ വർഗം കാണിച്ചു…

ആരാണ് പിണ്ഡാരികൾ ?

ആരാണ് പിണ്ഡാരികൾ? അറിവ് തേടുന്ന പാവം പ്രവാസി ലോക ചരിത്രത്തിലും , ഇന്ത്യൻ ചരിത്രത്തിലും കള്ളന്മാരുടേയും,…

ആദ്യകാല ചാലൂക്യരുടെ തലസ്ഥാനമായിരുന്ന ‘വാതാപി’ എന്ന പേരിന് പിന്നിൽ ഒരു കഥയുണ്ട്

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര നഗരമാണ് ബദാമി. പണ്ട് കാലത്ത് ഈ സ്ഥലം ‘വാതാപി’ എന്നാണ് അറിയപ്പെട്ടിരുന്നത്

റിവ്കായൊസ ലേവ്സ്കാ – നാസി ക്രൂരതയുടെ ഒരു നേർ ചിത്രം

ജർമ്മനിയിൽ നടന്ന വംശഹത്യയുടെ നേർചിത്രം ,വംശഹത്യയുടെ സൂത്രധാരൻ അഡോൾഫ് ഐക്ക് മാന്റെ വിചാരണ വേളയിൽ രേഖപ്പെടുത്തുകയുണ്ടായി. ഒരു വംശഹത്യയുടെ എല്ലാ ഭീകരതകളും ഉൾക്കൊള്ളുന്ന അനുഭവകഥ വിവരിച്ചത് റിവ്കാ യൊസലേവ് സ്കോ എന്ന സ്ത്രീയാണ്. റുത്തേ നിയയിലെ സർഗോവ്സ്കി എന്ന ഗ്രാമത്തിൽ നിന്നുള്ള ഇവർ ഐക്മാനെതിരെ നേർസാക്ഷിയായാണ് കോടതിയിൽ തന്റെ ഭീകര അനുഭവകഥ വിവരിച്ചത്