പോർച്ചുഗീസ് മാൻ ഓഫ് വാർ അഥവാ പോർച്ചുഗീസ് പടയാളി (Portuguese Man of war )എന്നാൽ എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

എണ്ണിയാലും തീരാത്തത്രയും ജീവിജാലങ്ങളുണ്ട് നമുക്ക് ചുറ്റും ഉണ്ട്. പല വലുപ്പത്തിലുള്ളത്, പല രൂപത്തിലുള്ളത്, വ്യത്യസ്ത സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നത്… ഇക്കൂട്ടത്തിൽ നമ്മൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജീവികളുമുണ്ടാകും. കരയിലും, കടലിലുമൊക്കെയായി എണ്ണമറ്റ ജീവികൾ. അത്തരത്തിൽ കടലിൽ കാണപ്പെടുന്ന ഒരുതരം ജീവിയുണ്ട്. പോർച്ചുഗീസ് മാൻ ഓഫ് വാർ അഥവാ പോർച്ചുഗീസ് പടയാളി (Portuguese Man of war) എന്നറിയപ്പെടുന്ന ഫിസാലിയ (Physalia) ആണ് ജീവി.

ഫൈസാലിഡേ കുടുംബത്തിൽ പെടുന്ന ജെല്ലിഫിഷിനെപ്പോലെയുള്ള കശേരുക്കളില്ലാത്ത ജീവിയാണിത്. ഒരു ജെല്ലിഫിഷിന്റെ ആകൃതി കാഴ്ചയിലുണ്ടാക്കുമെങ്കിലും യഥാർഥത്തിൽ ഇത് ജെല്ലിഫിഷ് അല്ല. ഒരു സൈഫോണോഫോർ (Siphonophore) ആണ്. സൂയിഡുകൾ എന്നറിയപ്പെടുന്ന മൃഗങ്ങളുടെ ഒരു കോളനിയാണ് ഇത്.ഇവ എപ്പോഴും ഒരുമിച്ചാണ് നീങ്ങുന്നത്. ഈ ചെറിയ ജീവികൾക്ക് സ്വന്തമായി അതിജീവിക്കാൻ കഴിയില്ല. അതിനാൽ ഇവയെല്ലാം കൂടിച്ചേർന്ന് ഒരു കൂട്ടം ജീവികളായി നീങ്ങുന്നു. ഭക്ഷണം കണ്ടെത്തണമെങ്കിൽ കൂട്ടമായി പോകുക തന്നെവേണം.

വായുനിറച്ചതുപോലെ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഇവ നിരുപദ്രവകാരികളാണെന്ന് വിശ്വസിക്കരുത്. ഇതിന്റെ ശരീരത്തിലുള്ള നിമാറ്റോസിസ് എന്നറിയപ്പെടുന്ന കോശങ്ങളിൽ വിഷം നിറഞ്ഞിരിക്കുന്നു. ഇരയാക്കപ്പെടുന്ന മത്സ്യങ്ങളുടേയും മറ്റും ശരീരത്തിൽ ഈ വിഷം കുത്തിവെച്ച് തളർത്തുന്നു. ഫിസാലിയയുടെ കുത്തേൽക്കൽ വലിയ അപകടമുണ്ടാക്കുന്നു. ഇവയെ പ്രധാനമായും കാണുന്നത് പസഫിക്, കരീബിയൻ, ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക് എന്നിവിടങ്ങളിലെ ചൂട് കൂടിയ ഭാഗങ്ങളിലാണ്. യാത്രികരെ പതിവായി കുത്തുന്ന ഒരുതരം സിഫോണോഫോറാണ് ഫിസാലിയ ഉട്രിക്കുലസ് (Physalia Utriculus) പസഫിക്, ഇന്ത്യൻ സമുദ്രങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലെ പോർച്ചുഗീസ് യുദ്ധക്കപ്പലുകളോട് സാമ്യമുള്ളതിനാലാണ് ഈ ജീവിയെ പോർച്ചുഗീസ് മാൻ ഓഫ് വാർ എന്ന് വിളിച്ചത്. കടലിൽ പൊങ്ങിക്കിടക്കുമെന്നല്ലാതെ ഇവയ്ക്ക് നീങ്ങാൻ കഴിയില്ല. കാറ്റും, കടലിലെ വെള്ളത്തിന്റെ ഒഴുക്കിനെയും ആശ്രയിച്ചാണ് ഇവ സഞ്ചരിക്കുന്നത്. ഫിസാലിയയുടെ കുത്തേറ്റുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1987-ൽ കിഴക്കൻ ഫ്ളോറിഡയിൽ ഇതിന്റെ കുത്തേറ്റ് ഒരു സ്ത്രീ മരണപ്പെട്ടതായും , 2018-ൽ ഫ്ളോറിഡയിൽ തന്നെ 200-ലധികം പേർ ഇതിന്റെ കുത്തേറ്റ് ചികിത്സ തേടിയ വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

 

നീല, പിങ്ക്, പർപ്പിൾ നിറങ്ങളിലാണ് ഇവയെ കടലിൽ കാണുന്നത്. ഈ ജീവിയെ ഒരിക്കലും ഒറ്റയ്ക്ക് കാണാൻ കഴിയില്ല.ആയിരക്കണക്കിന് കോളനികളായി ഒരുമിച്ചാണ് ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഫിസാലിയുടെ ശരാശരി നീളം 165 അടിയാണ്.

 

You May Also Like

തൂക്കുകയർ തോറ്റപ്പോൾ…!!!

18ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇംഗ്ളണ്ടിൽ ജീവിച്ചിരുന്ന ഒരാളാണ് ശ്രീ. ജോസഫ് സാമുവൽ. പതിനഞ്ചാം വയസ്സുമുതൽ ഇദ്ദേഹം തൊഴിലെടുത്തു ജീവിക്കാന്‍ തുടങ്ങി. ഇദ്ദേഹത്തിന്റെ തൊഴിനോടുള്ള ആത്മാർത്ഥതയിൽ ഇംഗ്ളീഷുകാർ പൊറുതിമുട്ടി .കാരണം മോഷണവും കൊള്ളയുമായിരുന്നു മാന്യദേഹത്തിന്റെ ജോലി

സാംസങ്, ആൻഡ്രോയ്‌ഡ്, ഹൈക്കോടതി, സിം കാര്‍ഡ്, പ്രധാനമന്ത്രി, രാഷ്‌ട്രപതി… പേടിക്കണ്ട, ഇതൊക്കെ ഇവിടത്തെ കുട്ടികളുടെ പേരുകളാണ്

വിചിത്ര പേരുകൾ ഉള്ള ഒരു ഗ്രാമം അറിവ് തേടുന്ന പാവം പ്രവാസി ഒട്ടുമിക്ക മാതാപിതാക്കളെയും വിഷമിപ്പിക്കുന്ന…

ഒരു തുള്ളി പുറത്തേക്ക് പോവാതെ ബഹിരാകാശത്ത് വെള്ളമോ മറ്റു പാനീയങ്ങളോ കഴിക്കാനുള്ള നാസയുടെ കപ്പ്, വീഡിയോ കാണാം

ഒരു തുള്ളി പുറത്തേക്ക് പോവാതെ ബഹിരാകാശത്ത് വെള്ളമോ മറ്റു പാനീയങ്ങളോ കഴിക്കാനുള്ള നാസയുടെ കപ്പ് അറിവ്…

തീവണ്ടികളിൽ പുതപ്പ് (ബ്ലാങ്കറ്റ്) ഉൾപ്പടെയുള്ള സംവിധാനം നിർത്താലാക്കാൻ ഇൻഡ്യൻ റെയിൽവേ ഉദ്ദേശിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം ?

തീവണ്ടികളിൽ പുതച്ചുറങ്ങാൻ നൽകുന്ന പുതപ്പ് (ബ്ലാങ്കറ്റ്) ഉൾപ്പടെയുള്ള സംവിധാനം നിർത്താലാക്കാൻ ഇൻഡ്യൻ റെയിൽവേ ഉദ്ദേശിക്കുന്നതിന്റെ പ്രധാന…