ശീഘ്രസ്ഖലനം എങ്ങനെ തിരിച്ചറിയും ?

shanmubeena

മുൻപ് പറഞ്ഞതുപോലെ ലൈംഗിക രോഗങ്ങളുടെ ചികിത്സ നമ്മുടെ നാട്ടിൽ വളരെ തട്ടിപ്പ് നടക്കുന്ന ഒരു മേഖലകൂടിയാണ്. അതുകൊണ്ട് തന്നെ ശരിയായ ചികിത്സ ലഭിക്കാൻ കൃത്യമായി പരിശീലനം ലഭിച്ച ചികിത്സകരെ കണ്ടെത്തേണ്ടതുണ്ട്. യൂറോളിജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയവർക്ക് അവരുടെ പരിശീലനത്തിന്റെ ഭാഗമായിതന്നെ ലൈംഗിക രോഗങ്ങളുടെ ചികിത്സയിലും പരിശീലനം ലഭിക്കാറുണ്ട്. യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയ ഡോക്ടർമാർ കൂടുതലായും മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും, അതുപോലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മനഃശാസ്ത്ര ചികിൽസകളും ആണ് നൽകുക. ഇന്ത്യയിൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ഉള്ള മറ്റു സെക്‌ഷ്വൽ മെഡിസിൻ കോഴ്സുകൾ ഇല്ല.

ഈ ബുദ്ധിമുട്ടുകളുമായി എത്തുന്ന വ്യക്തിയുടെയും, പങ്കാളിയുടെയും അടുത്ത് നിന്ന് വിശദമായി വിവരങ്ങൾ ചോദിച്ചറിയുക എന്നതാണ് ആദ്യഘട്ടം.( Sexual History)ലൈംഗിക കാര്യങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാൻ പലപ്പോഴും ആളുകൾക്ക് മടി കാണും. അവരോട് കരുതലോടെ വേണം കാര്യങ്ങൾ ചോദിച്ച് അറിയാൻ.അവരുടെ സ്വാഭാവിക ലൈംഗിക പ്രക്രിയയെ കുറിച്ച് കൂടുതൽ വിശദമായി വിവരങ്ങൾ അറിയാൻ ശ്രമിക്കണം. ലൈംഗികതയെ കുറിച്ചുള്ള അറിവും, കാഴ്ചപ്പാടുകളും അറിയാൻ ശ്രമിക്കുന്നതും നല്ലതാണ്.

രോഗ നിർണയത്തിന് ആവശ്യമായ മൂന്ന് ഘടകങ്ങളും വ്യക്തി അനുഭവിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം.
വ്യക്തിയുടെയും പങ്കാളിയുടെയും സഹായത്തോടെ IELT ഏകദേശം കണ്ടെത്താൻ പറ്റും. അതിനായി സമയം കൃത്യമായി നോക്കി അടയാളപ്പെടുത്തുന്ന രീതി ആവശ്യമില്ല. മറ്റു ലൈംഗിക രോഗങ്ങൾ, ശാരീരിക മാനസിക രോഗങ്ങൾ ഇവയെ കുറിച്ചും തിരക്കണം.ശീഘ്രസ്ഖലനത്തിന്റെ തീവ്രത അളക്കാൻ സഹായിക്കുന്ന ചില സൂചികകളും ലഭ്യമാണ്. തീവ്രത അറിയുന്നതിന് ഒപ്പം, ചികിത്സയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനും ഇവ സഹായിക്കും.

Leave a Reply
You May Also Like

ബെഡ്‌റൂമില്‍ പുരുഷനില്‍ നിന്നും എന്തെങ്കിലും സ്‌പെഷ്യല്‍ ഐറ്റം സ്ത്രീ പ്രതീക്ഷിക്കുന്നു

ബെഡ്‌റൂമില്‍ പുരുഷനില്‍ നിന്നും എന്തെങ്കിലും സ്‌പെഷ്യല്‍ ഐറ്റം സ്ത്രീ പ്രതീക്ഷിക്കുന്നു. സ്പര്‍ശനത്തിലും ചുംബനത്തിലും മാത്രമല്ല സ്‌പെഷ്യല്‍.…

അതിനു സഹായകരമാകുന്ന അഞ്ചു പൊസിഷനുകൾ

പങ്കാളിയുടെ ലൈംഗികാവയവങ്ങളെ അഥവാ ഉത്തേജനം നൽകുന്ന വിവിധ ശരീരഭാഗങ്ങളെ ചുണ്ടോ, നാവോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗിക…

നമ്മുടെ ലൈംഗികാബദ്ധ ധാരണകൾ

നമ്മുടെ ലൈംഗികാബദ്ധ ധാരണകൾ (വാസുദേവൻ. കെ. വി ) മൊബൈൽ ഫോണിലൂടെ മറ്റൊരു പുരുഷനോട് ഇത്തിരി…

നിങ്ങളുടെ ബന്ധം നിലനിർത്തുന്നതിന് ലൈംഗികത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ?

നിങ്ങളുടെ ബന്ധം നിലനിർത്തുന്നതിന് ലൈംഗികത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ലൈംഗികത ആസ്വദിച്ചുകൊണ്ട് തങ്ങൾക്കും ഇണയ്ക്കും റിലേഷൻഷിപ്…