ലൈംഗിക ബന്ധത്തിന്‍റെ അർഥം തന്നെ കാലക്രമേണ മാറിക്കഴിഞ്ഞിരിക്കുന്നു

0
458

ലൈംഗിക ബന്ധത്തിന്‍റെ അർഥം തന്നെ കാലക്രമേണ മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനു മുൻപായി ഇക്കാലത്ത് ആളുകൾ എന്തൊക്കെ തരത്തിലുള്ള ബന്ധപ്പെടലുകളിൽ മുഴുകുവാനാണ് ഇഷ്ടപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പരസ്പരം ഇഴുകിച്ചേർന്നുള്ള ബന്ധപ്പെടലുകളെ മൂന്ന് വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് സ്ഥിരമായ അല്ലെങ്കിൽ നീണ്ടു നിൽക്കുന്ന ബന്ധമാണ്. രണ്ടാമത്തേത് കുറച്ചു സമയത്തേക്ക് മാത്രമുള്ള ആകർഷണം, ഡേറ്റിംഗ് സംസ്ക്കാരം, ലൈംഗികതയ്ക്ക് വേണ്ടി മാത്രമുള്ള ബന്ധപ്പെടൽ എന്നിങ്ങനെയുള്ള ഹ്രസ്വ കാല അല്ലെങ്കിൽ താൽക്കാലിക ബന്ധങ്ങൾ. ഇതിൽ ആളുകൾ തങ്ങളുടെ ശാരീരികമായ ആവശ്യങ്ങളും അഭിലാഷങ്ങളും പൂർത്തിയാക്കുന്നതിൽ മാത്രം തൽപരർ ആയിരിക്കും.

മൂന്നാമത്തേത് വേശ്യാവൃത്തിയാണ്. പണം നാൽകിയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെൽ.മുതിർന്ന മനശ്ശാസ്ത്രജ്ഞ, ഡോക്ടർ വീണ കൃഷ്ണനുമായി ഇടിവി ഭാരതിന്‍റെ “സുഖിഭവ” സംഘം ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ സ്ഥിരമോ നീണ്ടു നില്ക്കുന്നതോ ആയ ബന്ധങ്ങളിൽ ഒഴിച്ച് ഒന്നിലും ആളുകൾക്ക് പരസ്പരം വൈകാരികമായ ബന്ധം ഉണ്ടാവുകയില്ല എന്നാണ് അവർ പറഞ്ഞത്. അമേരിക്കൻ സോഷ്യോളജിക്കൽ റിവ്യൂവിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രകാരം, സ്ഥിരമോ നീണ്ടു നിൽക്കുന്നതോ ആയ ബന്ധങ്ങളിൽ ഏർപ്പെടുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾ, കൂടുതൽ ആഹ്ളാദവും സംതൃപ്തിയും ആവേശവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തങ്ങൾക്ക് ലഭിക്കുന്നതായി പറയുന്നു. അതിനവർ കാരണമായി പറയുന്നത് അത്തരം ബന്ധം വൈകാരികമായി കൂടുതൽ അടുപ്പം തോന്നിപ്പിക്കുകയും സുരക്ഷിതമാണെന്ന ബോധം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ്.

അതേ തരത്തിൽ തന്നെ 2015-ൽ സാമൂഹിക, വ്യക്തിപര ബന്ധങ്ങളെക്കുറിച്ച് പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം പറയുന്നത്, ഹ്രസ്വകാല ബന്ധങ്ങളെക്കാൾ രതിമൂർച്ച തങ്ങൾക്ക് നീണ്ട കാലം നിലനിൽക്കുന്ന ബന്ധങ്ങളിൽ നിന്നാണ് ലഭിക്കുന്നതെന്ന് സ്ത്രീകൾ പറയുന്നതായി പറയുന്നുണ്ട്. അതേസമയം തന്നെ പുരുഷന്മാർ ഇഴുകിച്ചേരലും, തൽക്കാലത്തേക്ക് ലഭിക്കുന്ന സുഖവുമാണ് വൈകാരികമായ അടുപ്പത്തേക്കാൾ താൽപര്യപ്പെടുന്നത് എന്നും പ്രസ്തുത പഠനം പറയുന്നുണ്ട്. അതുകൊണ്ടാണത്രെ താൽക്കാലിക ബന്ധങ്ങളും, ലൈംഗിതക്കു വേണ്ടി മാത്രമുള്ള ലൈംഗിക ബന്ധങ്ങളും അവർ ഇഷ്ടപ്പെടുന്നത്.മെച്ചപ്പെട്ട ലൈംഗിക ബന്ധങ്ങൾക്ക് വൈകാരികമായ അടുപ്പം ആവശ്യമാണ്“ഇന്‍റഗ്രേറ്റിവ് സെക്ഷ്വൽ ഹെൽത്ത്” എന്ന പുസ്തകത്തിൽ അതിന്‍റെ രചയിതാക്കളിൽ ഒരാളായ ഡോക്ടർ ബാർത്തിക് പറയുന്നത്, ടി വിയിലും സിനിമയിലും കാട്ടുന്ന ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ യഥാർത്ഥ ജീവിതത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണെന്നാണ്. ഒരു പരിചയവുമില്ലാത്ത ഒരാളെ ആദ്യമായി കണ്ടുമുട്ടി, ഉടൻ തന്നെ മറ്റൊരു ആശയ വിനിമയവും ഇല്ലാതെ, എല്ലാ സുഖവും സംതൃപ്തിയും നൽകുന്ന വിധത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതൊക്കെ വെറും ഉട്ടോപ്യൻ ആശയമാണ്. പങ്കാളികളികൾക്കിടയിൽ വൈകാരിക അടുപ്പവും വിശ്വാസവും ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ മാത്രമേ അവർക്ക് പരസ്പരം തങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഭാവനകളുമൊക്കെ മടി കൂടാതെ പങ്ക് വയ്ക്കാൻ കഴിയുകയുള്ളൂ.ലൈംഗികമായി ബന്ധപ്പെടുന്നത് സംബന്ധിച്ച് സ്ത്രീയും പുരുഷനും ചിന്തിക്കുന്നതും, അവരുടെ ആവശ്യങ്ങളും വളരെ വ്യത്യസ്തമാണെന്നാണ് ബാർത്തിക് പറയുന്നത്.

സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ ആവശ്യകത Dr Shinu Syamalan ന്റെ വീഡിയോ 

സ്ത്രീകളെ വികാരങ്ങളിലൂടെയും സ്നേഹത്തിലൂടെയും മാത്രമേ ലൈംഗികമായി ഉണർത്താൻ കഴിയുകയുള്ളുവെങ്കിൽ, പുരുഷന്മാരിൽ ലൈംഗികത വൈകാരികമായ ഇഴുകിച്ചേരലിലൂടെ സംഭവിക്കുന്ന ഒന്നാണ്. എന്നാൽ വ്യത്യസ്തമായ ഈ ചിന്തകൾ ബന്ധത്തെ ബാധിക്കാതിരിക്കണമെങ്കിൽ ഇരു പങ്കാളികളും പരസ്പരം മറ്റുള്ളവരുടെ അഭിലാഷങ്ങളെ ബഹുമാനിക്കുകയും സമാധാനം നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്ത് വേണം തങ്ങളുടെ ബന്ധം കൂടുതൽ ആസ്വാദ്യകരമാക്കാൻ.ഇതിന് പുറമെ 2014-ൽ പ്രസിദ്ധീകരിച്ച “ഇന്റർനാഷണൽ ജേണൽ ഓഫ് ക്ലിനിക്കൽ ആന്റ് ഹെൽത്ത് സൈക്കോളജി” എന്ന വിഷയത്തിലുള്ള ഒരു വിശകലനം പറയുന്നത്, പങ്കാളികൾ തമ്മിൽ പരസ്പര വിശ്വാസവും വൈകാരികമായ അടുപ്പവും ഉണ്ടെങ്കിൽ, പുരുഷനും സ്ത്രീയും പരസ്‌പരം അവരുടെ ലൈംഗിക ചോദനകൾ പൂർത്തികരിച്ച് കൊടുക്കാനും തങ്ങളുടെ ഭാവനകളിൽ കുടെ ചേരുവാനും ശ്രമിക്കും എന്നാണ്.

ഈ ശ്രമങ്ങൾ ഇരു പങ്കാളികളും നിർബന്ധിക്കാതെയും, നാണമോ മടിയോ കൂടാതെയും ചെയ്താൽ അവർക്കിടയിൽ ഉണ്ടാകുന്ന ലൈംഗിക ബന്ധങ്ങൾ ഇനിയും കൂടുതൽ ആഹ്ളാദകരമായി മാറും.ലൈംഗിക ബന്ധത്തിൽ എങ്ങനെ സുഖം തീവ്രമാക്കാം?* ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ വുമൺസ് ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വുമൺ സെക്ഷ്വൽ ഹെൽത്ത് കനഡ റിസർച്ച് ചെയറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ലാറി എ ബ്രോട്ടൊ തന്‍റെ ഗവേഷണത്തില്‍ വിശദീകരിച്ചിരിക്കുന്നത് മനസ്സുവെച്ചുകൊണ്ട് നടത്തുന്ന പരിശിലനത്തിന്‍റെ സഹായത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുവാന്‍ പഠിക്കുന്ന സ്ത്രീകള്‍ സമ്മര്‍ദ്ദവും വിഷാദവും മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കണ്ടെത്തുവാന്‍ കഴിവുള്ളവരായി മാറും എന്നാണ്.

അതോടൊപ്പം തന്നെ അവരുടെ ലൈംഗിക ബന്ധങ്ങളും ഒരുപോലെ മെച്ചപ്പെടും എന്നും അവര്‍ പറയുന്നു.* നിരവധി പേര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, തങ്ങളുടെ വികാരങ്ങളെ കുറിച്ചും ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചും ഒരു പങ്കാളിയോട് തുറന്നു പറയുവാന്‍ സാധാരണയായി മടിക്കാറുണ്ട്. ചിലപ്പോള്‍ ചില മാനസിക പ്രശ്‌നങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വേളയില്‍ ഏകാഗ്രതയെ ഇല്ലാതാക്കും. അത് അവരിലെ ലൈംഗിക ത്വരയെ തന്നെ കുറയ്ക്കും. അതോടൊപ്പം തന്നെ ലൈംഗിക കേളികളില്‍ തന്റെ പങ്കാളിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുവാന്‍ കൂടി ശ്രമിച്ചാല്‍ മാത്രമേ സുഖപ്രദമായ ലൈംഗികബന്ധം സാധ്യമാകൂ.

  • ന്യൂപോര്‍ട്ട് ബീച്ചിലെ സതേണ്‍ കാലിഫോര്‍ണിയ സെന്‍റര്‍ ഫോര്‍ സെക്ഷ്വല്‍ ഹെല്‍ത്തില്‍ എംഡി ആയ ഡോക്ടര്‍ മൈക്കല്‍ ക്രിച്ച്മാന്‍ പറയുന്നത് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വ്യക്തികള്‍ പരസ്പരം തങ്ങളുടെ വികാരങ്ങളും അഭിലാഷങ്ങളും ശാരീരികമായ ആവശ്യങ്ങളും പരസ്പരം മനസ്സിലാക്കേണ്ടതും അതിനോട് സത്യസന്ധത പുലർത്തേണ്ടതും പ്രധാനമാണ് എന്നാണ്.* ചിലപ്പോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ചിലർ തങ്ങളുടെ ശരീര ഭാരത്തെ കുറിച്ചും രൂപഭംഗിയെ കുറിച്ചും ലിംഗത്തിന്റെ വലിപ്പത്തെ കുറിച്ചുമൊക്കെ കൂടുതല്‍ ഉല്‍കണ്ഠപ്പെടുകയോ ചിന്താധീനരാവുകയോ അപകര്‍ഷതാബോധം തോന്നുകയോ ചെയ്യുന്നവരായി മാറാറുണ്ട്. ഇത് രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തെ വളരെ അധികം ബാധിക്കും.

സ്ത്രീയോ പുരുഷനോ അത്തരത്തിലുള്ള തെറ്റായ ചിന്തകള്‍ തങ്ങളുടെ മനസ്സില്‍ കൊണ്ടു വരാന്‍ തുടങ്ങിയാല്‍ അതോടെ അവരുടെ ലൈംഗിക ജീവിതം ബാധിക്കപ്പെടും എന്ന് ഡോക്ടര്‍ മൈക്കല്‍ ക്രിച്ച്മാന്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ തെറ്റായ കാര്യങ്ങള്‍ ചിന്തിക്കുന്നതിനു പകരം ഇരുവരും വികാരങ്ങള്‍ പരസ്പരം അനുഭവിക്കുകയും തങ്ങളുടെ ശരീരത്തില്‍ പങ്കാളി സ്പര്‍ശിക്കുന്നത് ആസ്വദിക്കുകയുമാണ് വേണ്ടത്.* മിസിസ്സ്വാഗയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടോറോന്‍ഡൊയില്‍ മനശാസ്ത്ര വകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ അന്ന എം ലൊമണോവ്‌സ്‌ക പറയുന്നത് നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്നും ദൂരെയാണെങ്കിലും അവരുമായി എപ്പോഴും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് പ്രധാനമായ കാര്യമാണ് എന്നാണ്. അങ്ങനെ വന്നാല്‍ പങ്കാളികളില്‍ ആര്‍ക്കും തന്നെ ബന്ധം വിഛേദിക്കപ്പെട്ടതായി തോന്നുകയില്ല. ഇത് ബന്ധങ്ങളില്‍ കൂടുതല്‍ അടുപ്പം കൊണ്ടുവരും. പരസ്പര ധാരണയും ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും വര്‍ദ്ധിപ്പിക്കും.

ഇന്‍റര്‍നെറ്റിലൂടെ ടെക്‌സ്റ്റ് മെസേജുകള്‍ വഴിയോ വീഡിയോ കോള്‍ വഴിയോ ഫോട്ടോ ചാറ്റുകള്‍ വഴിയോ ഒക്കെ പങ്കാളികള്‍ക്ക് പരസ്പരം ബന്ധപ്പെട്ടു കൊണ്ടിരിക്കാം.അതിനാല്‍ പരസ്പരമുള്ള മനസിലാക്കലും, പരസ്പരം ലൈംഗിക താല്‍പ്പര്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കലും, ഇരുവരുടേയും ഭാവനക്കനുസൃതമായി പ്രവര്‍ത്തിക്കുകയും, മടികൂടാതെ പരസ്പരം സംസാരിക്കുകയും ചെയ്യുന്നത് സന്തോഷകരവും ആരോഗ്യകരവും സുഖപ്രദവുമായ ലൈംഗികബന്ധം പങ്കാളികള്‍ക്കിടയില്‍ ഉണ്ടാകുന്നതിലേക്കുള്ള ഒരു താക്കോലായി കണക്കാക്കാവുന്നതാണ്.