Vino John

Possession 🔞
1981/english

സത്യത്തിൽ ഈ സിനിമയെ കുറച്ചു കൂടുതൽ ഒന്നും അറിയാതെ കാണാനേ ഞാൻ റെക്കമന്റ് ചെയ്യു, അങ്ങനെ കാണാൻ താല്പര്യം ഉള്ളവർ താഴോട്ട് വായിക്കണം എന്നില്ല,, സ്പോയ്ലർ ആയിട്ട് ഒന്നുമില്ല എന്നാൽ പോലും ജെണർ ഒന്നും അറിയാതെ കാണുമ്പോൾ കിട്ടുന്ന ഒരു കിക്ക് ഉണ്ട് അതിന് വേണ്ടി പറഞ്ഞതാണ്. ശരി, ഇനി തുടർന്ന് വായിക്കുന്നവരുടെ കാര്യത്തിലേക്ക് വരാം. നിങ്ങള് ഡിസ്ട്രബിങ് ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവരാണോ?.. എങ്കിൽ ഇതാ കുറച്ചു പഴയ ഒരു കൾട് സ്റ്റാറ്റസ് കിട്ടിയ പടം പരിചയപ്പെടാം.

തന്റെ ഭാര്യ അന്നക്ക്‌ ഡിവോഴ്സ് വേണമെന്നുള്ള അറിയിപ്പ് കിട്ടിയതോടെ മാർക്ക് തന്റെ ജോലിയെല്ലാം വിട്ടെറിഞ്ഞു നാളുകൾക്കു ശേഷം വീട്ടിൽ എത്തുന്നു, കാര്യം അവൾ അങ്ങനെ ഒരു അറിയിപ്പ് ഇട്ടിരുന്നെങ്കിലും ആ വിവരം അവളുടെ വായിൽ നിന്നും കേൾക്കണം എന്നുണ്ടായിരുന്നു മാർക്കിന്ന്, എന്തായാലും അവൾ ഡിവോഴ്സ് വിഷയം വീണ്ടും ആവർത്തിക്കുന്നു, സംഗതി കേട്ടതോടെ അയാളുടെ സമനില തന്നെ തെറ്റുന്നു, ഏകമകൻ ബോബിനെ പിരിയുക എന്നത് അയാൾക്ക് സഹിക്കാൻ പറ്റുന്നന്നതിനും അപ്പുറമായിരുന്നു, എന്നാലും ആദ്യത്തെ ഒരു പൊട്ടിത്തെറിക്ക്‌ ശേഷം അയാൾ ഭാര്യയുടെ ഇഷ്ടത്തിന്ന് എല്ലാം വിട്ട് കൊടുക്കുന്നു.

പക്ഷെ അയാളുടെ തലയിൽ പലതരം ചോദ്യങ്ങൾ ഉയർന്ന് തുടങ്ങി, തന്നിൽ നിന്ന് അന്ന വേരിപിരിയുന്നത് എന്തിനാണ്, അവൾ മറ്റൊരു റിലേഷനിൽ ചെന്ന് പെട്ടൊ?..എങ്കിൽ അത് ആര്?.. അവളുടെ വരവും പോക്കും, പ്രവചനതീതമായ പെരുമാറ്റവും എന്തോ ഒരു പന്തികേട് അയാൾക്ക് മണക്കുന്നു?.. ആരാണ് തന്റെ ഭാര്യയുടെ ആ ജാരൻ ? മാർക്കിന്റെ ആ സംശയത്തിൽ നിന്നും ‘possession’ അങ്ങ് കത്തികയറുകയാണ്… ബാക്കി കണ്ടു തന്നെ അറിയുക.

രണ്ട് ദമ്പതികൾക്കിടയിൽ ഉള്ള ഉലച്ചിലുകളും വഴക്കുകളിലൂടെ തുടങ്ങി ഇതൊരു ഫാമിലി ഡ്രാമ ആണോ ? എന്ന് തോന്നിച്ചശേഷം പടം പെട്ടന്ന് മറ്റൊരു തലത്തിലേക്ക് ഷിഫ്റ്റ്‌ ആകുകയാണ്,എന്നാൽ അവിടെ നിൽക്കുന്നുണ്ടോ അതുമില്ല, വേറെ വേറെ ജെണറുകളിലേക്ക് ചാടി ചാടി പാതിക്ക് ശേഷം കാണുന്ന പ്രേക്ഷകന്റെ കണ്ണ് തള്ളിക്കുന്ന,…..” ഇത് എന്ത് മൈ ## “…എന്ന് പറഞ്ഞു പോകുന്ന രീതിയിലേക്ക് എത്തുന്ന അപൂർവതരം ആസ്വദനം നൽകുന്ന സിനിമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

പടത്തിന്റെ ടെക്‌നിക്കൽ ഘടകങ്ങൾ പരിശോധിച്ചാൽ ഏറ്റവും ഇന്ട്രെസ്റ്റിംഗ് ആയിട്ട് തോന്നിയത് ക്യാമറയാണ്, പല ഏരിയയും കട്ട്‌ കുറച്ചു കഥാപാത്രങ്ങൾക്ക് ഒപ്പം നടന്നും ചുറ്റും കറങ്ങിയും ഒക്കെ ഒരു യൂണിക് സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്നുണ്ട് dop നിർവഹിച്ച കക്ഷി, ഒപ്പം ലൊക്കേഷൻ ഒക്കെ സ്വല്പം സ്ട്രയിഞ്ച് ഫീൽ നൽകുന്നു എന്നതാണ് മറ്റൊരു സവിശേഷത, അധികം ആളുകൾ ഇല്ലാത്ത പട്ടണത്തിലെ വിവിധ കോണുകൾ അപ്പാർട്മെന്റുകൾ അങ്ങനെ സ്‌ക്രീനിൽ വരുന്ന ഓരോന്നിനും ഒരു നിഗൂഢത ഒളിപ്പിക്കാൻ അണിയറക്കാർക്കായി എന്നതാണ് എടുത്തു പറയേണ്ട ഒന്ന്.

പ്രകടനത്തിലേക്ക് വന്നാൽ പടത്തിലെ പ്രധാന വേഷം ചെയ്ത Isabelle Adjani, Sam Neill എന്നിവർ തകർത്തു എന്ന് തന്നെ പറയാം, അതിൽ “അന്ന” എന്ന കഥാപാത്രം ചെയ്ത Isabelle Adjani,,അവര് ഞെട്ടിച്ചു കളഞ്ഞു. ഇടയിൽ അവർ ഒരു സബ് വേ യിൽ കിടന്നു കട്ട്‌ ഒന്നും ഇല്ലാതെ ഏകദേശം 5-8 മിനിറ്റ് ഒരു സീൻ ഉണ്ട്,..എന്റെ അമ്മോ കിളി പോകും, എന്നാൽ ഇടയിൽ ഇവരുടെ ഒക്കെ ഡയലോഗ്, അഭിനയമെല്ലാം ഒരു നാടകം പോലെ ഫീലും കിട്ടുന്നു എന്നതാണ് മറ്റൊരു കാര്യം.

എന്തായാലും മൊത്തത്തിൽ David Cronenberg ന്റെ പടം പോലെ ഹൊററിന്റെ നെക്സ്റ്റ് ലെവൽ ഫീൽ നൽകുന്നുണ്ട് സംവിധായകൻ, ഒപ്പം ചിന്തിക്കാനും,പടം കഴിഞ്ഞും ആലോചിച്ചു തലപുകക്കാനും ഉള്ള വകുപ്പുമുണ്ട്. സെക്സ് കണ്ടന്റ് ഉണ്ട്. മലയാളം സബ് ലഭ്യമാണ്.

Leave a Reply
You May Also Like

ഈയടുത്ത കാലത്തിറങ്ങിയ ത്രില്ലറുകളിൽ നിന്നൊക്കെ വഴിമാറിപ്പോവുന്ന, പുതുമയുള്ള ഒരു പരിസരത്തിലൂടെയാണ് പ്രേക്ഷകരെ കൊണ്ട് പോവുന്നത്

Vani Jayate ക്രൈം ത്രില്ലർ ഗണത്തിൽ പെട്ട ഒരു സിനിമ തന്നെയാണ് ഗരുഡൻ. എന്നാൽ ഈ…

ഡി.എൻ.എ. ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു

ഡി.എൻ.എ. ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്റ്റർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു…

ഒന്നാംപകുതിയെ അപേക്ഷിച്ചു ‘സംഘ’ത്തിന്റെ രണ്ടാംപകുതിയുടെ രസച്ചരട് പൊട്ടിയതിന്റെ കാരണം, കുട്ടപ്പായിയും സംഘവും എത്തിയിട്ട് ഇന്ന് 34 വർഷം

Bineesh K Achuthan കുട്ടപ്പായിയും സംഘവും എത്തിയിട്ട് ഇന്ന് 34 വർഷം പിന്നിടുന്നു. ജോഷി –…

ആരാച്ചാര്‍, പ്രതിയെ തൂക്കിലേറ്റും മുന്പ് അയാളുടെ കാതില്‍ എന്താണ് മന്ത്രിക്കുന്നത് ?

ആരാച്ചാര്‍, പ്രതിയെ തൂക്കിലേറ്റും മുന്പ് അയാളുടെ കാതില്‍ എന്താണ് മന്ത്രിക്കുന്നത് ? അറിവ് തേടുന്ന പാവം…