Suresh Varieth

സർവകലാശാല…. വേണു നാഗവള്ളി…!

കഥാപാത്രങ്ങൾ തിരക്കഥയായി മാറുന്ന അപൂർവ കാഴ്ചയുടെ വിസ്മയം സമ്മാനിച്ച മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്ന്…ഈ ചിത്രത്തിന്റെ അമരക്കാരൻ, അതാണ് വേണു നാഗവള്ളി.സർവ്വകലാശാല എന്ന സ്വന്തം ചിത്രത്തിൽ സ്വയ വിമർശനം നടത്തുക കൂടി ചെയ്യാൻ തന്റേടം കാണിച്ച മികച്ച സംവിധായകൻ ആതാണ് എനിക്കെന്നും വേണു നാഗവള്ളി. നായക സങ്കല്‍പ്പങ്ങള്‍ക്ക് May be an image of 2 people and people standingനിയതമായൊരു ഘടന നിലനിന്ന കാലത്ത് ഈ സങ്കല്‍പ്പങ്ങളെയൊക്കെ പൊളിച്ചെഴുതിയായിരുന്നു ഉള്‍ക്കടലിന്റെ അഭിനയ ആഴങ്ങളിലൂടെ വേണു നാഗവള്ളി. 1970- 80 കാലഘട്ടത്തിലെ യുവത്വത്തിന്റെ ബ്രാന്റ് ആയിരുന്നു വേണുനാഗവള്ളി. മുഷിഞ്ഞ ജുബ്ബ, പാറിപ്പറന്ന തലമുടി, വിഷാദ മുഖം, ഇതായിരുന്നു വേണുനാഗവള്ളിയുടെ സിനിമാ സ്റ്റൈൽ. താൻ ബോധപൂർവ്വം ചെയ്യുന്നതല്ലെങ്കിലും വേണു നാഗവള്ളിയ്ക്ക് ലഭിച്ചിരുന്ന വേഷങ്ങളെല്ലാം നിരാശാകാമുകന്റെയും തൊഴിലില്ലാതെ ജീവിതം വെറുത്ത് പോയ യുവാവിന്റെതുമായിരുന്നു.

ജീവിതത്തിലെ നഷ്‌ടപ്രണയത്തിന്റെ ആർദ്രസ്‌മൃതികൾ ഈ വേഷങ്ങളാടുമ്പോൾ നായകനുള്ളിൽ നിറഞ്ഞിരുന്നിരിക്കണം. ഒന്നിച്ചു ജീവിക്കാനാഗ്രഹിച്ച സ്വപ്‌നതുല്യമായ ഒരു പ്രണയം കൈക്കുമ്പിളിൽ നിന്നു ജലമിറ്റുവീഴുംപോലെ അടർന്ന യൗവനമായിരുന്നു വേണുവിന്റേത്.ഇതിനിടയിൽ മീനമാസത്തിലെ സൂര്യനിൽ മഠത്തിൽ അപ്പു എന്ന കഥാപാത്രം വ്യത്യസ്ഥമായ ഒന്നായിരുന്നു.നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മേഖലകളിലെല്ലാം വേണു നിറഞ്ഞാടി.

മോഹന്‍ലാല്‍ നായകനായ “സുഖമോ ദേവി” ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തേയ്ക്ക് കടന്നു വന്ന വേണു സര്‍വ്വകലാശാല, ഏയ് ഓട്ടോ, ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, കളിപ്പാട്ടം, ആയിരപ്പറ, അയിത്തം തുടങ്ങീ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി ജോലിചെയ്യുമ്പോഴായിരുന്നു വേണുവിന്റെ സിനിമാപ്രവേശം. അതിനുമുൻപ് ഇടക്കാലത്തു കോവളത്തെ ഒരു ഹോട്ടലിൽ മാനേജ്‌മെന്റ് ട്രെയ്‌നിയായി. ഡിഗ്രിക്കുശേഷം 1975ൽ പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ തിരക്കഥാരചന പഠിക്കാൻ ചേർന്നെങ്കിലും ഇടയ്‌ക്കുവച്ചു നാട്ടിലേക്കു മടങ്ങി. സംവിധാനം പഠിക്കാനായിരുന്നു ആഗ്രഹം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിൽ നിന്നു ജേണലിസം പഠിച്ചിറങ്ങിയ ഉടനെയായിരുന്നു ആകാശവാണി ഉദ്യോഗം.

സിനിമ എന്ന അനിവാര്യത വേണുവിനെ വന്നുപിടികൂടുകയായിരുന്നു. ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ കെ.ജി. ജോർജ് അതേപേരിൽ സിനിമയാക്കിയപ്പോൾ അതിലെ നായകനു മറ്റൊരു മുഖം പറ്റില്ലായിരുന്നെന്നു സിനിമ കണ്ടവർ വിധിയെഴുതി. അങ്ങനെ ആാകശവാണിയിലെ ശബ്‌ദതാരം അഭ്രപാളിയിലെ താരസാന്നിധ്യമായി. കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലില്‍ സാഹിത്യ വിദ്യാര്‍ത്ഥിയും അധ്യാപകനും കവിയും കാമുകനുമായ രാഹുലന്‍ ഒരു പാട് ആർദ്രതയോടെ കയറിയത് പ്രക്ഷേകരുടെ ഇട നെഞ്ചിലേയ്ക്കാണ് . തബലിസ്റ്റ് അയ്യപ്പന്റെ മൃതദേഹം ഒളിപ്പിക്കുക വഴി കുറ്റവാളിയാകേണ്ടതായിരുന്നു ജോസഫ് കൊല്ലപ്പള്ളി (യവനിക – 1982). എന്നാല്‍ രോഹിണിയോടുള്ള പ്രണയാനുതാപമാണ് കൊലപാതകം മറച്ചു പിടിക്കുന്നതിനും മൃതദേഹം മറവുചെയ്യുന്നതിനും കാരണമായത്.

ആദാമിന്റെ വാരിയെല്ലിലെ ഗോപി അലസനും അരസികനുമായ ഗൃഹനാഥനായിരുന്നു. എന്നാല്‍ ആ കഥാപാത്ര ശരീരത്തില്‍ പറ്റിക്കിടന്ന ക്ഷുഭിത യൗവ്വനാവശിഷ്ടങ്ങളും അസ്ഥിത്വവ്യഥയും അയാളെ ആണ്‍ കാമനകള്‍ക്ക് സ്വീകാര്യനാക്കി. അങ്ങനെയങ്ങനെ…പ്രണയഭാരത്താല്‍ കൂമ്പിയ കണ്ണുകളും കുനിഞ്ഞ ശിരസുമായി ഉള്‍ക്കടലിന്റെ തീരങ്ങളില്‍ താരശരീരത്തിന്റെ ആത്മാവ് അലഞ്ഞു; അവസാനം വരെ. ‘ശാലിനി എന്റെ കൂട്ടുകാരി’യിലെ വേഷം വേണുവിനെ കൂടുതൽ ജനകീയനാക്കി. ഹിമശൈലസൈതഭൂമിയിൽ എന്ന വികതയിലെ അതിഗൂഢസുസ്‌മിതം ഉള്ളിലൊതുക്കുന്ന നായനായി വേണു മിന്നിത്തിളങ്ങി. ചവ്രാളങ്ങളിലേക്കു നോക്കി വേണു സിനിമയിൽ അവതരിപ്പിച്ച പാട്ടുകൾ മലയാളത്തിന്റെ കേൾവിയെ വിരഹാർദ്രമാക്കി

മലയാള സിനിമ കണ്ട ഏറ്റവും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നായ കിലുക്കത്തിന്റെ തിരക്കഥ വേണുവിന്റേതാണ് . വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന
നര്‍മബോധം അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭയുടെ തെളിവാകുന്നു. .ഉള്‍ക്കടലായി മലയാള സിനിമയിലെത്തിയ വേണു നാഗവള്ളി ചിരിക്കിലുക്കം കൊണ്ട് മലയാളികളുടെ നെഞ്ചിൽ എന്നും നിലകൊള്ളുന്നു ….!ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം…

അവലംബം
കെ.പി. ജയകുമാർ
മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് റിപ്പോർട്ടുകൾ

You May Also Like

ചൈനയിലെ ഡാം തകർച്ചയും ഡാമുകൾ ഇല്ലാത്ത സുസ്ഥിര ജല വൈദ്യുതിയും

ചൈനയിൽ ഡാമുകൾ തകർന്ന വാർത്ത നമ്മൾ എല്ലാവരും കണ്ടല്ലോ?? ,ലോകത്തിൽ ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ള രാജ്യമാണ് ചൈന, എന്നാൽ, കാലാവസ്‌ഥ അസ്ഥിരമായ

ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു സ്ത്രീ പോയാൽ വാർത്തയാകും, ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കുന്ന ഭർത്താക്കന്മാർ വാർത്തയാവില്ല

സമൂഹത്തിൽ എംപതി ഗ്യാപ്പ് എന്നൊരു സംഗതി ഉണ്ട്. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു സ്ത്രീ പോയാൽ വാർത്തയാകും. എന്നാൽ ഭാര്യയേയും കുട്ടികളേയും

പ്രണയകാലം

ഒത്തിരിയൊത്തിരി വര്‍ഷങ്ങള്‍ക്കുശേഷം നാമിന്നു തമ്മില്‍ കണ്ടു. വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി ഞാന്‍ മൊബൈലില്‍ ‘ഏതോ രാത്രിമഴ’…

സീതയെ രാമന്‍ ഉപേക്ഷിച്ചതെന്തിന്…?

ഒരു പക്ഷേ ഇതു വായിക്കുന്ന പലരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്. ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ്‌ ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍……. മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂ‍ടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം. അത്തമുദിച്ചാല്‍ പിന്നെ ഉല്‍സാഹത്തേരിലാണ്‌ കുട്ടികള്‍! പൂ പറിക്കാനും, പൂക്കളമിടാനും, ഉഞ്ഞാലു കെട്ടാനും ഒക്കെയായി പലരും പലവഴിക്ക്…. ഓണപ്പരീക്ഷയുടെ പേടി ഒരു കുട്ടിയിലും അന്ന് ഞാന്‍ കണ്ടിട്ടില്ല. പരീക്ഷ വരും; അറിയാവുന്നതെഴുതും. കിട്ടുന്ന മാര്‍ക്ക് എത്രയായാലും എല്ലാവരും അതില്‍ തൃപ്തര്‍!