Connect with us

Featured

മരത്തിനൊരു പകരക്കാരൻ

ഇന്ന് ഗൃഹ നിർമാണ മേഖലയിൽ ഒഴുച്ചു കൂടാനാവാത്ത പ്രധാനികളാണ് എംഡിഎഫും പ്ലൈവുഡും. പരമ്പരാഗതമായി മരത്തടി കൊണ്ട് ചെയ്തു പോന്നിരുന്ന ജോലികളെ എളുപ്പമാക്കാനാണു ഇവ മാർക്കറ്റിൽ

 67 total views

Published

on

മരത്തിനൊരു പകരക്കാരൻ അഥവാ 𝕎𝕆𝕆𝔻 𝕊𝕌𝔹𝕊𝕋𝕀𝕋𝕌𝕋𝔼𝕊..!

ഇന്ന് ഗൃഹ നിർമാണ മേഖലയിൽ ഒഴുച്ചു കൂടാനാവാത്ത പ്രധാനികളാണ് എംഡിഎഫും പ്ലൈവുഡും. പരമ്പരാഗതമായി മരത്തടി കൊണ്ട് ചെയ്തു പോന്നിരുന്ന ജോലികളെ എളുപ്പമാക്കാനാണു ഇവ മാർക്കറ്റിൽ അവതരിപ്പിക്കപ്പെടാനുള്ള ഒരു പ്രധാന കാരണം.താരതമ്യേന മരത്തിലുള്ള പരമ്പരാഗത ആശാരിപ്പണിയുടെ അത്ര കൈവൈഭവം വുഡ് സബ്സ്റ്റിട്യൂട്ടുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന ഇത്തരം മെറ്റീരിയലുകൾ കൊണ്ടു ജോലി ചെയ്യുന്നവർക്ക് വേണമെന്നില്ല എന്നുള്ളതും, കൈകാര്യം ചെയ്യാൻ എളുപ്പാണെന്നുള്ളതും കരാറുകാർക്കിടയിലും ജോലിക്കാർക്കിടയിലും ഇവയെ താരങ്ങളാക്കി.
ഇവയുടെ ഗ്രേഡുകളും മറ്റും പല പ്രിയ മെമ്പർമാരും മുൻപ് ഒരുപാട് തവണ നമ്മുടെ ഗ്രൂപ്പിൽ എഴുതിയതുകൊണ്ടു അതിലേക്കു കടക്കുന്നില്ല.

ലളിതമായി പറഞ്ഞാൽ അരച്ചെടുത്തു പേസ്റ്റ് റുപത്തിലാക്കിയ വുഡ് പള്പ്പിനെ ഉയർന്ന ചൂടിലും മർദ്ദത്തിലും പ്രത്യേക തരം പശയുടെ സഹായത്താൽ പ്രസ് ചെയ്തു ആണ് എംഡിഫ് ഷീറ്റുകൾ നിർമിക്കുന്നത്.പ്രധാനമായും മൂന്നു തരം എംഡിഫ് ബോർഡുകളാണ് ആഗോള തലത്തിൽ ഉപയോഗിക്കപ്പെടുന്നത് .

1 റെഗുലർ എംഡിഫ് – സർവ്വ സാധാരണയായി ഉപയോഗിക്കുന്ന ഇളം ബ്രൗൺ നിറത്തിൽ വരുന്ന എംഡിഫ് ബോർഡുകളാണിവ.

2 . മോയ്‌സ്ചർ റെസിസ്റ്റന്റ് എംഡിഫ് – വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട , അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പ്രോഡക്റ്റ് ആണിത് . മോയ്‌സ്ചർ റെസിസ്റ്റന്റ് എന്ന് പറഞ്ഞാൽ ഈർപ്പത്തെ ചെറുക്കും എന്നുമാത്രമേ കണക്കാക്കാൻ പറ്റൂ, ഒരിക്കലും ഈ പ്രോഡക്റ്റ് വാട്ടർ റേസിറ്റന്റ് അഥവാ വെള്ളത്തെ പ്രതിരോധിക്കുന്ന ഒന്നല്ല. MR എംഡിഫ് ഇൽ നേരിട്ട് വെള്ളം വീണാൽ കേടുപാടുകൾ സംഭവിക്കും എന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കണം. പച്ച നിറത്തിലാണ് ആഗോള തലത്തിൽ സാധരണ കാണപ്പെടാറു

3 . ഫയർ റെസിസ്റ്റന്റ് എംഡിഫ് – പേര് സൂചിപ്പിക്കും പോലെ തന്നെ തീയിനെ പ്രതിരോധിക്കാൻ ശേഷി ഉള്ളവരാണ് ഇവർ – തെറ്റിദ്ധരിക്കരുത്, ഒട്ടും തീ പിടിക്കില്ല എന്നതല്ല, തീയുണ്ടായാൽ അതിന്റെ വ്യാപ്തിക്കനുസരിച്ചു അരമണിക്കൂർ മുതൽ 90 മിന്റ് വരെയൊക്കെ കത്തി പോകാതെ തീയിനെ പ്രധിരോധിക്കാൻ കഴിയും എന്ന് ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രൊഡക്ടുകളാണിവ. ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തെക്കു തീ എത്തിപ്പെടാനുള്ള സമയം വൈകിപ്പിക്കാൻ ഇത്തരം എംഡിഫ് പാനലുകൾക്കു ശേഷി ഉണ്ട്. ചുവന്ന നിറത്തിലാണ് കാണപ്പെടാറു.

പ്ലൈവുഡുകൾ- തീപ്പെട്ടിമില്ലുകളിൽ കനം കുറഞ്ഞ പോളകൾ നിർമിക്കുന്നത് പലരും കണ്ടുകാണും , അതുപോലെ ഹാഡ്‌വുഡ്കളും സോഫ്റവുഡുകളും പാളികളക്ക്കി പ്രത്യേക തരം പശകൾ ഉപയോഗിച്ച് ഉയർന്ന മർദ്ദത്തിൽ പ്രസ് ചെയ്തു നിര്മിക്കുന്നവയാണ് പ്ലൈവുഡുകൾ .എംഡിഫ് നെ അപേക്ഷച്ചു നോക്കുമ്പോൾ കൂടുതൽ ദൃഢതയും നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥയെ ഒരു പരിധിവരെ തരണം ചെയ്യാനുള്ള ശേഷിയും പ്ലൈവുഡിനുണ്ട്.

ഇതിലും പ്രധാനമായും മൂന്നു വിഭാഗങ്ങൾ ആണുള്ളത്.
റെഗുലർ പ്ലൈവുഡ്. – താരതമ്യനാ വിലയും ഗുണവും കുറഞ്ഞ പ്ലൈവുഡുകളാണിത്.
WBP / BWP – (വാട്ടർ ബോയിലിംഗ് പ്രൂഫ് / ബോയിലിംഗ് വാട്ടർ പ്രൂഫ് ) രണ്ടും ഒന്ന് തന്നെ , ചില രാജ്യങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു എന്നുമാത്രം. പേര് സൂചിപ്പിക്കും പോലെ തന്നെ ചൂടുവെള്ളത്ത പോലും ഒരു പരിധി വരെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളവനാണിവൻ. വീട്ടിലെ ആവശ്യങ്ങൾക്ക് നല്ലൊരു ചോയ്‌സ് ആണ് WBP പ്ലൈവുഡുകൾ.

Advertisement

മൂന്നാമനാണ് മറൈൻ ഗ്രേഡ് പ്ലൈവുഡുകൾ – ഒരുപാടു ലവണങ്ങൾ അടങ്ങിയ കടൽവെള്ളത്തെ പ്രധിരോധിക്കാൻ ശേഷിയുണ്ട് എന്നതാണ് മേന്മ. കടൽവെള്ളത്തെ പ്രധിരോധിക്കുമെങ്കിൽ സ്വാഭാവികമായും നമ്മെദ് ട്രോപ്പിക്കൽ ക്ലൈമറ്റിനെയും ഒരു പരിധി വരെ പ്രതിരോധിക്കും എന്ന് അനുമാനിക്കാം.

മേൽ പറഞ്ഞ എംഡിഫ് ആയാലും പ്ലൈ വുഡ് ആയാലും ഓരോ ഗ്രേഡും ക്വാളിറ്റിയും കനവും ബ്രാൻഡും അനുസരിച്ചു വിലയിൽ വ്യത്യാസം വരാം. ഇന്റീരിയർ വർക്കുകൾക്കു ഏറ്റവും അഭികാമ്യം 18mm കനമുള്ള 8 X 4 അടി ( 2440X1220 mm)വലുപ്പമുള്ള പാനലുകൾ ഉപയോഗിക്കുന്നതാണ്. ഷോപ്പുകളിൽനിന്നും ലഭിക്കുന്ന സാമ്പിൾ പീസുകൾ കണ്ടു ഒരിക്കലും മെറ്റീരിയൽ അപ്പ്രൂവ് ചെയ്യരുത് , പ്രത്യേകിച്ച് പ്ലൈവുഡുകൾ , സാമ്പിൾ പീസുകൾ കമ്പനികൾ പ്രത്യേകം തയ്യാറാക്കുന്നതാണ് , പറ്റുമെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച ബ്രാൻഡുപയോഗിച്ചു നടന്നു കൊണ്ടിരിക്കുന്ന സൈറ്റ് സന്ദർശിച്ചു അവിടെ കാണുന്ന കട്ട് പീസുകൾ പരിശോധിക്കുക, അപ്പോൾ മാത്രമേ ഇന്നർ ലയറുകളിൽ എത്രമാത്രം ഗ്യാപ്പുകൾ ഉണ്ടെന്നും , ക്വാളിറ്റിയും നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
കോൺട്രാക്ടറുമായി കരാറിലെത്തുമ്പോൾ ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ ബ്രാൻഡ് , ഗ്രേഡ് , കനം, വലുപ്പം തുടങ്ങിയവ നിർബന്ധമായും രേഖപ്പെടുത്തണം, സമയാസമയങ്ങളിൽ കരാറുപ്രകാരമുള്ള വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും വേണം.

എംഡിഫ് ഉം പ്ലൈവുഡും താരതമ്യം ചെയ്യുമ്പോൾ വർക്ക് ചെയ്യുവാനും ഫിനിഷ് ചെയ്തെടുക്കുവാനും എളുപ്പം എംഡിഫ് ആണ്. എന്നിരുന്നാലും ഡ്യൂറബിലിറ്റി വച്ച് നോക്കുമ്പോൾ പ്ലൈവുഡ് ആണ് വിജയി.
പ്രിയ സുഹൃത്തുക്കളുടെ അറിവിലേക്കായി നമുക്ക് അറിയാവുന്ന കാര്യങ്ങൾ ഷെയർ ചെയ്യുന്നു എന്നുമാത്രം. ഈ അടിസ്ഥാന വിവരങ്ങളുടെ വെളിച്ചത്തിൽ നിങ്ങള്ക്ക് നിങ്ങളുടെ കോൺട്രാക്ടറുമായി സംവദിച്ചു ഉചിതമായ മെറ്റീരിയലുകൾ ,തീരുമാനങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്

 68 total views,  1 views today

Continue Reading
Advertisement

Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement