INFORMATION
ലോകത്തിലെ ഏറ്റവും വലിയ പീരങ്കിയും ഷെല്ലും, ഫയറിംഗ് റേഞ്ച് എത്രയെന്നു അറിയാമോ
ലോകത്തിൽ ഇതുവരെ നിർമ്മിച്ച പീരങ്കികളിൽ വച്ച് ഏറ്റവും ഭീമനാണ് ഷ്വറർ ഗുസ്താവ്. ഇറ്റലി, ലക്സംബർഗ്, ജർമനി, ബെൽജിയം, സ്വിറ്റ്സർലാൻഡ് മുതലായ കിഴക്ക് വടക്ക് കിഴക്ക് രാജ്യങ്ങളുമായുള്ള
168 total views

ലോകത്തിൽ ഇതുവരെ നിർമ്മിച്ച പീരങ്കികളിൽ വച്ച് ഏറ്റവും ഭീമനാണ് ഷ്വറർ ഗുസ്താവ്. ഇറ്റലി, ലക്സംബർഗ്, ജർമനി, ബെൽജിയം, സ്വിറ്റ്സർലാൻഡ് മുതലായ കിഴക്ക് വടക്ക് കിഴക്ക് രാജ്യങ്ങളുമായുള്ള അതിർത്തികൾ ഭദ്രമാക്കാൻ വേണ്ടി ഫ്രാൻസ് ഒരു ആധുനിക സുരക്ഷാവലയം സൃഷ്ടിച്ചിരുന്നു.ഫ്രഞ്ച് മാജിനോ ലൈൻ എന്നറിയപ്പെട്ട ഈ സുരക്ഷാസംവിധാനങ്ങൾ, കോട്ടകളും കിടങ്ങുകളുമടക്കം ദുർഘട മേഖലയായി നിർമ്മിച്ച ഫ്രാൻസ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പു വരുത്തി. അങ്ങനെ പശ്ചിമ യൂറോപ്പിനും, ശക്തിയാർജിച്ചു വരുന്ന നാസി പ്രസ്ഥാനത്തിനും ഇടയിൽ കോട്ടപോലെ മാജിനോ ലൈൻ നില കൊണ്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ മണം വന്നു തുടങ്ങുന്ന സമയം. ഫ്രാൻസ് കീഴടക്കാൻ വെമ്പൽ കൊണ്ട സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ, മാജിനോ ലൈൻ തകർത്ത് മുന്നേറാൻ തക്ക ശക്തമായ ഒരു ആധുനിക യുദ്ധോപകരണം കണ്ടുപിടിക്കാൻ തന്റെ ശാസ്ത്രജ്ഞന്മാർക്ക് ആജ്ഞ നൽകി. ഫ്യൂററുടെ ആ ആജ്ഞയുടെ ഫലമായി നിർമ്മിക്കപ്പെട്ടതാണ് ഷ്വറർ ഗുസ്താവ് എന്ന ഈ കൂറ്റൻ റെയിൽവേ ഗൺ.
ഇതിന്റെ കോട്ടം എന്തെന്ന് വച്ചാൽ , ഇത്തരം വലിയ ഗണ്ണുകൾ യുദ്ധത്തിൽ കാര്യമായ സംഭവനകൾ ഒന്നും നൽകിയില്ല. ഒരുവട്ടം ഉപയോഗിക്കാൻ തന്നെ ഒരുപാട് പേരുടെ അധ്വാനവും വലിയ ചെലവും ഉണ്ടായിരുന്നു. ഇത്തരം വലിയ വലിയ ഗണ്ണുകൾ എയർ അറ്റാക് ഉണ്ടാകുമ്പോ പെട്ടന്ന് ശ്രദ്ധയിൽ പെടുമായിരുന്നത് കൊണ്ട് തന്നെ ഉപയോഗ ശേഷം ഒളിപ്പിച്ചു വെക്കുമായിരുന്നു… പണ്ടത്തേത് പോലെ ട്രഞ്ച് വാർ പ്രതീക്ഷിച്ച നിന്ന ഫ്രാൻസിനെ മിന്നൽ ആക്രമണം നടത്തി ടാങ്കുകളുടെയും വിമാനങ്ങളുടെയും സഹായത്തോടെ ചുരുങ്ങിയ സമയം കൊണ്ട് ജർമനി കീഴടക്കിയത് ഞെട്ടലോടെയായിരുന്നു സഖ്യകക്ഷികൾ കണ്ടത്
ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ റെയിൽ ഉപയോഗിച്ച് അതിവേഗം സുരക്ഷാ താവളത്തിലേക്ക് മാറ്റാൻ സാധിച്ചിരുന്നു. ശത്രു തപ്പിപ്പിടിച്ചു വരുമ്പോഴേക്കും ആട് കിടന്നിടത്ത് പൂട പോലും കാണില്ല. എവിടെ നിന്ന് ആക്രമണം ഉണ്ടായി എന്നുപോലും അവർക്ക് മനസിലാവില്ല. വളരെ കുറച്ച് തവണയേ ഉപയോഗിച്ചിട്ടൂളളൂ ഇത്. കാരണം റെയില്‍ പാളങ്ങള്‍ ശത്രു തകര്‍ത്താല്‍ പിന്നെ ഇത് ഉപയോഗശൂന്യം ആണ് ?
169 total views, 1 views today