എന്തിനോ വേണ്ടി ഒരു പാലം

73

എന്തിനോ വേണ്ടി ഒരു പാലം

മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിലെ ചൊലുറ്റിക്ക നദിയുടെ കുറുകെ ഒരു പുതിയ പാലം പണി കഴിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ചുഴലിക്കൊടുങ്കാറ്റുകളുടെ നാട്ടിൽ വരുന്ന പുതിയ പാലം ഏത് കാറ്റിലും കോളിലും കുലുങ്ങാതെ നിൽക്കണം എന്ന് അവർ ആഗ്രഹിച്ചാൽ തെറ്റില്ലലോ. 1996 തൊട്ടുള്ള രണ്ട് വർഷം കൊണ്ട് കരാർ കൊടുത്ത ജപ്പാൻ കമ്പനി പാലത്തിന്റെ പൂർത്തിയാക്കി. കഷ്ടി അരകിലോമീറ്ററോളം നീളത്തിൽ കലക്കനൊരു പാലം. ഇനി ഏത് കൊടുങ്കാറ്റിനും ചൊലുറ്റിക്ക പാലത്തെ വീഴ്ത്താനാവില്ല എന്ന് അവർ വിചാരിച്ചു.

A Bridge to Nowhere – Tanner Royaltyപക്ഷെ പ്രകൃതിയുടെ യുദ്ധതന്ത്രങ്ങൾ കമ്പനി കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉദ്‌ഘാടനം കഴിഞ്ഞ അതേ കൊല്ലം ഉണ്ടായ മിച്ച് ചുഴലിക്കാറ്റിൽ ഒരു പാട് നാശനഷ്ടങ്ങൾ രാജ്യത്ത് ഉണ്ടായെങ്കിലും ചൊലുറ്റിക്ക പാലം കുലുങ്ങാതെ നിന്നു. പക്ഷെ ചെറുതായിട്ടൊന്ന് പണി പാളി. കാറ്റും മഴയുമൊക്കെ കഴിഞ്ഞപ്പോൾ പാലത്തിനടിയിലൂടെ ഒഴുകിയിരുന്ന ചൊലുറ്റിക്ക നദി ഗതി മാറി ഒഴുകാൻ തുടങ്ങി. മാത്രമല്ല പാലത്തിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന റോഡും ഒലിച്ചു പോയി. വളരെ പ്രതീക്ഷയോടെ പണിയപ്പെട്ട ചൊലുറ്റിക്ക പാലം ‘a bridge to nowhere’ ആയി.