Connect with us

‘ആർക്കറിയാം‘ ലൊകേഷനിലൂടെ കറങ്ങിയതിന്റെ വിശേഷം

എന്നിരുന്നാലും ഈ ഭാഗത്ത് സിനിമാ ഷൂട്ടിംഗ് വളരെ വിരളമായിരുന്നു. 2003 ൽ ഇറങ്ങിയ ‘സഫലം‘ ആയിരിന്നിരിക്കണം തിടനാട്ട് ആദ്യമായി ഷൂട്ട് ചെയ്ത സിനിമ. പിന്നീട് കെട്ട്യോളാണെൻ്റെ

 39 total views

Published

on

Josemon Vazhayil

‘ആർക്കറിയാം‘ ലൊകേഷനിലൂടെ കറങ്ങിയ വിശേഷം പറയാം. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റൂട്ടിൽ തിടനാട് പഞ്ചായത്തിലായിരുന്നു ആർക്കറിയാം സിനിമയുടെ കൂടുതൽ ഭാഗവും ഷൂട്ട് ചെയ്തത്. കുന്നും മലയും പുഴയും മരങ്ങളും, കൂടുതലായി റബർ മരങ്ങളും ഒക്കെയായി ഗ്രാമഭംഗി ആവോളം ഉള്ള എൻ്റെ കൂടി നാടായ തിടനാട്.

എന്നിരുന്നാലും ഈ ഭാഗത്ത് സിനിമാ ഷൂട്ടിംഗ് വളരെ വിരളമായിരുന്നു. 2003 ൽ ഇറങ്ങിയ ‘സഫലം‘ ആയിരിന്നിരിക്കണം തിടനാട്ട് ആദ്യമായി ഷൂട്ട് ചെയ്ത സിനിമ. പിന്നീട് കെട്ട്യോളാണെൻ്റെ മാലാഖയും തിടനാട് ഭാഗത്ത് ഷൂട്ട് ചെയ്തു. അവസാനമായി ഇറങ്ങിയതിൽ തിടനാട്ട് ഷൂട്ട് ചെയ്തത് ഒരുപക്ഷെ ‘ആർക്കറിയാം‘ തന്നെ ആയിരിക്കാം. ‘മേപ്പടിയാൻ‘ ഒക്കെ അതിനുശേഷം ഈ ഭാഗത്ത് ഷൂട്ട് ചെയ്തിട്ടുണ്ട് എന്നറിയുന്നു.

‘ആർക്കറിയാം‘ ഷൂട്ട് ചെയ്ത വീടും അടുത്ത് തന്നെയുള്ള പാറമട-കുളവും പരിസരപ്രദേശങ്ങളും ഒക്കെ അടങ്ങിയ ലൊക്കെഷൻ കണ്ടുപിടിച്ചുകൊടുത്ത ആളെ സമ്മതിച്ചെ മതിയാവൂ…! അത്രക്ക് കണക്ഷൻസ് ആണ് ആ സിനിമക്കും ലൊകേഷനും തമ്മിൽ ഉള്ളത്. ലൊക്കേഷൻ കണ്ടെത്തിയതിനു ശേഷം Sanu John Varughese സ്ക്രിപിറ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ടാവാം. ഇനി കുറച്ച് ലൊക്കേഷൻ ചിത്രങ്ങൾ കൂടി പറയാം…!

**

ഷേർളിയും റോയിയും പറിക്കാതെ പോയ രണ്ട് മൂന്ന് പപ്പായ പഴുക്കാൻ റെഡി ആയി നിൽപ്പുണ്ട്. സിനിമയിൽ അഗസ്റ്റിനെ പരിചയപ്പെടുത്തുന്ന സീൻ അവസാനം ഷൂട്ട് ചെയ്തതിനാൽ വീടിൻ്റെ നിറം ആ രൂപത്തിൽ ആണ്.

May be an image of tree and sky

ഭാസി ക്ലീൻ ചെയ്ത ടാങ്കിനു മേലെ മറ്റൊരു ടാങ്ക് കൂടി ഉണ്ടിപ്പോൾ. സിനിമക്ക് വേണ്ടി അത് മാറ്റിവച്ചിരുന്നു. ഭാസി പറഞ്ഞതുപോലെ അതിൽ നിറയെ ചെളിയാ….! മറു ഭാഗത്ത് നിന്ന് ഫോട്ടോ എടുക്കാൻ കഴിയുന്നില്ലായിരുന്നു. അത്ര കാട് പിടിച്ച് കിടക്കുകയായാണ്.

Advertisement

May be an image of outdoors

ഒരു കുന്നിൻ്റെ മേലെ ആണ് ഈ പാറമട-കുളം. ഇപ്പോൾ മഴക്കാലമായതിനാൽ ഇറങ്ങാൻ അത്ര സുഖമുണ്ടാവില്ലാ എന്ന് അറിഞ്ഞു.

May be an image of nature and tree

വെള്ളുക്കുന്നേൽ എന്നാണ് ഗെയ്റ്റിൽ കാണുന്നത്. അത് ഷൂട്ട് കഴിഞ്ഞപ്പോൾ മാറ്റിപിടിപ്പിച്ചതാണ്. ഈ വീട്ടിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല. പൂട്ടിക്കിടക്കുകയാണ്.

May be an image of tree and grass

കുഴി മാന്തിയ ആ രീതിയിൽ കിളച്ച പച്ചമണ്ണാണ് ഇപ്പോഴും ഈ പുറം വർക്ക് ഏരിയയിൽ. സിനിമയിൽ വീടും സ്ഥലവും വാങ്ങിയ ആൾ അതിനു ശേഷം തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന് ഞാൻ മനസിൽ ഓർത്തു.

May be an image of tree, outdoors and text that says "madD M&M OPPO Reno 10x Zoom 2021/07/26 17:22 ©Josemon Vazhayil"

മഴ പെയ്ത് വെള്ളം ഉയർന്ന് പുറത്തേക്ക് ഒഴുകുന്നുണ്ട്. വീണു കിടക്കുന്ന മരം കരിഞ്ഞുണങ്ങിയിരിക്കുന്നു

May be an image of nature and tree

സിനിമയിൽ ഏറ്റവും ഭംഗി തോന്നിയ മുറ്റത്തിൻ്റെ ഭാഗമായിരുന്നു ഇത്. ഇപ്പോഴും അവിടം ഇങ്ങനെ തന്നെ കാണാം.

May be an image of tree and outdoors

സുന്ദരൻ മുങ്ങിയതതാ അവിടെ…!! ഭാസിയും റോയിയും ഇരിന്ന് വെള്ളം അടിക്കുന്ന ഭാഗം ഫോട്ടോ എടുക്കണമെങ്കിൽ ഞാൻ ആ വെള്ളത്തിൽ ഇറങ്ങണമായിരുന്നു. അത്കൊണ്ട് അത് വേണ്ടാന്ന് വച്ചു

May be an image of nature, body of water and tree

അഗസ്റ്റ്യൻ്റെ അസ്ഥി കത്തിയമർന്ന ചാരം ഇപ്പോഴും അവിടെ ബാക്കിയായി കാണാം…!!! ആർട്ട് ഡിപാർട്ട്മെൻ്റ് ചെയ്ത ആ എക്സ്ട്രാ തീ കത്തിക്കുന്ന ഭാഗം പൊളിച്ചു കളഞ്ഞിട്ടുണ്ട്.

Advertisement

May be an image of tree and outdoors

**

 40 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement