AMAZING
അവൾ ഒരു നല്ല ചിരി ചിരിക്കണം, അവളുടെ മുഖത്തെ ഉണ്ടാകുന്ന, ആ ആകാംഷ നേരിൽ കാണണം
തെരുവിൽ സാധനങ്ങൾ വിൽക്കുന്ന അന്യ സംസ്ഥാനക്കാരിയായ പെൺകുട്ടിയെ മോഡലാക്കി ശ്രദ്ധ നേടിയ ഫോട്ടോ ഗ്രാഫർ മഹാദേവൻ തമ്പി വലിയ സന്തോഷത്തിലാണ്
190 total views

തെരുവിൽ സാധനങ്ങൾ വിൽക്കുന്ന അന്യ സംസ്ഥാനക്കാരിയായ പെൺകുട്ടിയെ മോഡലാക്കി ശ്രദ്ധ നേടിയ ഫോട്ടോ ഗ്രാഫർ മഹാദേവൻ തമ്പി വലിയ സന്തോഷത്തിലാണ്. തന്റെ ശ്രമം ലോകം ഏറ്റെടുത്തു എന്നതുതന്നെയാണ് കാരണം. അനുദിനം തെരുവിലെ സൂര്യതാപം ഏറ്റു വാടിയ ആസ്മാൻ എന്ന പെൺകുട്ടി ഒന്ന് അണിഞ്ഞൊരുങ്ങിയപ്പോൾ, അത് അതുവരെ ആരും ചെയ്തിട്ടില്ലാത്ത പരിശ്രമവും അതിന്റെ വിജയവുമായി.
സൗന്ദര്യം ആരുടെയും കുത്തകയല്ല എന്ന് തെളിയിച്ചു. ഏതൊരു മോഡലിന്റെയും മുഖത് വിരിയുന്ന ചിരിയേക്കാളും ശോഭ അവളുടെ മുഖത്തുണ്ട്. കാരണം ഉള്ളിലെ അടക്കാനാവാത്ത സന്തോഷമാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ച് കേറി നമ്മ കൊടുക്കുന്ന സർപ്രൈസ് .അപ്പോ അവർക്കുണ്ടാകുന്ന സന്തോഷം.ഇത് തന്നെയാണ് ജീവിതം. സൗന്ദര്യം എന്നാൽ വെളുപ്പാണെന്ന പൊതു ചിന്താഗതിയെ മാറ്റിമറിച്ചേ മതിയാകൂ.ഇതൊക്കെയാണ് യഥാർത്ഥ സൗന്ദര്യം, അല്ലാതെ കുറെ പൂട്ടി ഇട്ടു വൈറ്റ് വാഷ് ചെയ്യുന്നത് അല്ല. ഒരു പുഞ്ചിരിക്കു വേണ്ടി അതിനു പുറകിൽ ഒരുപാട് കൈകൾ പ്രവർത്തിച്ചു .എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.
മഹാദേവൻ തമ്പിയുടെ വാക്കുകൾ ശ്രദ്ധിക്കൂ …
“ആസ്മാൻ എന്ന കുട്ടിയുടെ ചിത്രങ്ങൾ പകർത്തുന്നതിനു മുമ്പ്, ഞാൻ ഉദേശിച്ച ഒരേ ഒരു കാര്യം, അവളുടെ ചിത്രങ്ങൾ കണ്ടു, അവൾ ഒരു നല്ല ചിരി ചിരിക്കണം, അവളുടെ മുഖത്തെ ഉണ്ടാകുന്ന, ആ ആകാംഷ നേരിൽ കാണണം, ഒപ്പം കാണുന്ന പ്രേക്ഷകരായ നിങ്ങള്ക്ക് അത് ഇഷ്ടപ്പെടണം എന്ന് മാത്രമാണ്. പക്ഷെ ഇന്ന് ഇപ്പോൾ, ഞാൻ ആഗ്രഹിച്ച ആ ചിരി ലോകമെമ്പാടും ഉള്ള ജനങ്ങളുടേതായി മാറി കഴിഞ്ഞിരിക്കുന്നു.
ഒരുപാടു പേർ ഇതിനോടകം സോഷ്യൽ മീഡിയ വഴിയും, ഫോൺ call വഴിയും, messages ആയും അവരുടെ പ്രതികരണം അറിയിച്ചു കഴിഞ്ഞു, ഒത്തിരി സന്തോഷം, ഒപ്പം നന്ദി യും…thank u all…😘😘ഇനിയും video കണ്ടിട്ടില്ലാത്ത ആളുകൾ ഈ link ക്ലിക്ക് ചെയ്യ്തു കാണണേ.”
191 total views, 1 views today