മണിരത്നത്തിന്റെ ആയുധ എഴുത്തിലെ മൈക്കിൾ

0
227

അജയ് വി.എസ്

മണിരത്നത്തിന്റെ “Aaytha Ezhuthu” എന്ന സിനിമയിൽ സൂര്യ അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രമാണ്, ഇന്ന് ഏറെ പ്രിയപ്പെട്ടതാവുന്നത്. ലഭിക്കുന്ന വേഷങ്ങളെല്ലാം മികച്ചതാക്കുന്ന സൂര്യ എന്ന നടൻ മൈക്കിൾ എന്ന കഥാപാത്രത്തെയും മനോഹരമാക്കിയിട്ടുണ്ട്. സിനിമ കഴിഞ്ഞതിനുശേഷം കമന്റ്‌ സെക്ഷനിൽ നോക്കിയപ്പോഴാണ്, ഈ സിനിമയിൽ മൈക്കിൾ അവതരിപ്പിച്ച കഥാപാത്രം ജീവിച്ചിരുന്ന ഒരാളുടെ ക്യാമ്പസ് കാലഘട്ടമാണ് കാണിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്. ക്യാമ്പസിലെ പോരാളിയായ, വിദ്യാർത്ഥികളുടെ നേതാവായ മൈക്കിൾ എന്ന കഥാപാത്രം ആരാണെന്നറിയാൻ ഒന്ന് തിരഞ്ഞുനോക്കി. ഒസ്മാനിയാ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാരനായ ജോർജ് റെഡ്ഡിയുടെ ക്യാമ്പസ് ജീവിതമാണ് “Aaytha Ezhuthu” എന്ന സിനിമയിൽ സൂര്യ അവതരിപ്പിച്ചിരിക്കുന്നതെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മനസ്സിലായത്.

Aayutha Ezhuthuപാലക്കാടാണ് സഖാവ് ജോർജ് റെഡ്ഡിയുടെ ജനനം. ബിരുദ വിദ്യാഭ്യാസത്തിനായാണ് ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ എത്തുന്നത്. ക്യാമ്പസിൽ ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനങ്ങളുടെ നേതാവായ സഖാവ് ജോർജിനെ 1972 ഏപ്രിൽ 14 ന് ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തുകയായിരുന്നു. കാകുളം കർഷക ലഹളകളും, അമേരിക്കയിലെ ബ്ലാക് പാന്തർ മൂവ്മെന്റിന്റെ സമരങ്ങളിലും ആകൃഷ്ടനായ സഖാവ് ക്യാമ്പസിൽ മാക്സിയൻ തത്ത ചിന്തകളുടെ പ്രചാരകനായും, ക്യാമ്പസിലെ വിവേചനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പോരാളിയുമായിരുന്നു. പിന്നീട് പ്രോഗ്രസീവ് ആന്റ് ഡെമോക്രാറ്റിക് സ്റ്റുഡൻസ് എന്ന് സംഘടന ക്യാമ്പസിൽ രൂപീകരിച്ചു. അന്ന് ആന്ധ്രയിലെ രാഷ്ട്രീയത്തിൽ ഏറ്റവും സ്വാധീനമുള്ള വിദ്യാർത്ഥി നേതാവായി മാറിയ സഖാവ് ജോർജ് റെഡ്ഡിയുടെ ജീവിതമാണ് മണിരത്നം സൂര്യയുടെ പ്രേക്ഷകനു മുന്നിൽ അവതരിപ്പിച്ചത്.

Aayutha Ezhuthu | Cinema Chaatഒരു മികച്ച കലാകാരൻ എന്നതിലുപരി, മനുഷ്യത്വം കൊണ്ട് ലോകത്തിന് മുന്നിൽ മാതൃകയാവുന്ന സൂര്യ എന്ന നടൻ കമ്മ്യൂണിസ്റ്റുകാരനായി, സഖാവ് ജോർജ് റെഡ്ഡിയായി അഭിനയിച്ചപ്പോൾ, ഇന്ന് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒരാൾ മൈക്കളാണ്.