ഫ്രാങ്കോ കലണ്ടറിന് ബദലായി വിശ്വാസികളുടെ അഭയ കലണ്ടർ, ഇത് വിശ്വാസികളുടെ വേറിട്ട പ്രതിഷേധം

0
151

യേശുദാസൻ

ഫ്രാങ്കോ കലണ്ടറിന് ബദലായി വിശ്വാസികളുടെ അഭയ കലണ്ടർ, ഇത് വിശ്വാസികളുടെ വേറിട്ട പ്രതിഷേധം.

ഇത് വിശ്വാസികളുടെ വേറിട്ട പ്രതിഷേധം. സഭയുടെ പീഡനവീരൻ ഫ്രാങ്കോ ബിഷപ്പിനെ ആലേഖനം ചെയ്ത കലണ്ടർ വിശ്വാസികളുടെ വീട്ടിൽ തൂക്കിയിടാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ വിശ്വാസികളുടെ അടിപൊളി പ്രതിഷേധരീതി. എങ്കിലും മൂന്നുവർഷമായി തുടരുന്ന പ്രതിഷേധങ്ങൾക്ക് എല്ലാം പുല്ലുവില നൽകിക്കൊണ്ട് കലണ്ടർ പിൻവലിക്കാൻ തയ്യാറകാത്ത തൃശൂർ അതിരൂപതാ കമ്പനിക്കും കത്തോലിക്കാ സഭയ്ക്കും അതേനാണയത്തിൽ തിരിച്ചടിയുമായി വിശ്വാസികൾ രംഗത്ത്. ഫ്രാങ്കോ കലണ്ടറിന് ബദലായി അഭയ കലണ്ടർ ഇറക്കിക്കൊണ്ടാണ് വിശ്വാസികളുടെ വേറിട്ട പ്രതിഷേധം.

2019ലും 2020ലും ഇറക്കിയ കലണ്ടർ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പല ഇടവകകളിലും വിതരണം ചെയ്യാൻ പറ്റാതെ പൊടി പിടിച്ചു പള്ളിമേടയുടെ മൂലയിൽ കിടക്കുകയാണെന്നതാണ് വാസ്തവം. തൂറിയവനെ ചുമന്നാൽ ചുമന്നവനും നാറും എന്ന ബോധ്യം രൂപതാ വിഷപ്പന്മാർക്ക് ഇല്ലെങ്കിലും രൂപതയിലെ നല്ല വിശ്വാസികൾക്കും കുറച്ചു വൈദികർക്കും ഉണ്ടെന്നു പ്രഖ്യാപിച്ച് സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് രക്തസാക്ഷി അഭയയുടെ സ്മരണാർത്ഥം കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. കലണ്ടറിന്റെ ഔപചാരികമായ പ്രകാശനം ഇന്ന് കോട്ടയം അതിരൂപതയ്ക്കുമുൻപിൽ KCRM സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ പരിപാടിയിൽ വെച്ച് നടത്തും.

Rape accused ex-bishop Franco Mullakal on church calendar, protests follow  - india news - Hindustan Timesകോട്ടയം അതിരൂപതാ മേധാവികൾ രാജ്യനിയമങ്ങളെയും ധാർമികമൂല്യങ്ങളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് കൊലയാളികളായ പുരോഹിതരെയും കന്യാസ്ത്രിയെയും പുറത്താക്കാതെ ഔദ്യോഗിക വേഷത്തിൽ തുടരാനനുവദിക്കുകയും സഭാസ്വത്ത് ദുരുപയോഗം ചെയ്ത് കേസ് നടത്തുകയും വഴി ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കുന്നതിനെതിരെയുമാണ് ഇന്ന് വിശ്വാസികളുടെ പ്രതിഷേധവും അഭയ കലണ്ടർ പ്രകാശനവും അഭയ രാജുവിനെ അനുമോദിക്കലും സംഘടിപ്പിച്ചിട്ടുള്ളത്.

ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും അപമാനിക്കുകയും സമൂഹമധ്യത്തിൽ അപഹാസ്യരാകുകയും ചെയ്യുന്ന അസാന്മാർഗീക പൗരോഹിത്യങ്ങളിൽനിന്നും സഭയെ രക്ഷിക്കാൻ ശിക്ഷാപ്രതികളെ എത്രയും പെട്ടന്ന് പുറത്താക്കണമെന്ന് KCRM സെക്രട്ടറി ജോർജ് ജോസഫ്പറഞ്ഞു. കോട്ടയം രൂപതയ്ക്ക് മുന്നിൽ നടക്കുന്ന ചടങ്ങിൽ നിർഭയം അഭയകേസിൽ സാക്ഷി പറഞ്ഞ പി. രാജുവിനെ അനുമോദിക്കുകയും പോലീസുകാർ അവഹേളിക്കാൻ നൽകിയ അടയ്ക്കാ രാജു എന്ന പേരുമാറ്റി ‘അഭയ രാജു’ ആയി പ്രഖ്യാപിക്കുകയും ചെയ്യും. രാവിലെ 10 മണി മുതൽ 12 മണിവരെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കന്യാസ്ത്രീകളും പുരോഹിതരും ഉൾപ്പെടെ 10 ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.