2019 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ അഭിജിത് ബാനർജിയെ കുറിച്ചറിയാം

490

അഭിജിത് ബാനർജി

2019 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഇന്ത്യക്കാരനാണ്

കൊൽക്കത്തപ്രസിഡൻസി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായ ദീപക് ബാനർജിയുടെയുംകൊൽക്കത്ത സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായ നിർമ്മല ബാനർജിയുടെയും മകനായി 1961 ഫെബ്രുവരി 21 ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ കൊൽക്കത്തയിലെ സൗത്ത് പോയിന്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കി.1981ൽ കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും 1983 ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്നു ഹാർവാർഡ് സർവകലാശാലയിൽ നിന്നും വിവര സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി. ”വിവരവിനിമയത്തിന്‍റെ സാമ്പത്തിക ശാസ്ത്രം” (“Essays in Information Economics”) എന്നതായിരുന്നു ഹാർവാർഡിൽ അദ്ദേഹത്തിന്‍റെ പഠനവിഷയം
പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാർവാർഡ് സർവകലാശാലയിലും പ്രിൻസ്റ്റൺ സർവകലാശാലയിലും അദ്ദേഹം അധ്യാപകനായിരുന്ന അദ്ദേഹം നിലവിൽ മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിലെ ഫോർഡ് ഫണ്ടേഷൻ ഇന്റർനാഷണലിലെ സാമ്പത്തിക ശാസ്ത്രം അധ്യാപകനാണ് അധ്യാപനരംഗത്തായിരിക്കെയാണ് അദ്ദേഹം വികസനസാമ്പത്തിക ശാസ്ത്രത്തിൽ ശ്രദ്ധയൂന്നിയത്.
2003ല്‍ ഡഫ്‌ളോ, സെന്തില്‍ മുല്ലേനാഥന്‍ എന്നിവരുടെ സഹകരണത്തോടെ അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിന് അഭിജിത് തുടക്കംകുറിച്ചു. ദാരിദ്ര്യ നിര്‍മാജനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.നിലവില്‍ ഈ മൂന്നുപേരില്‍ അഭിജിത് മാത്രമാണ് ലാബിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
ദാരിദ്ര്യനിര്‍മാജനത്തിന് അഭിജിത് ബാനര്‍ജി അടക്കം മൂന്നുപേര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഇവരെ നൊബേല്‍ സമ്മാനത്തിന് പരിഗണിച്ചതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി പറയുന്നു. ദാരിദ്യത്തെ സൂക്ഷ്മതലത്തില്‍ വിലയിരുത്താനാണ് ഇവര്‍ ശ്രമിച്ചത്. വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളുമായി കോര്‍ത്തിണക്കി ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും അതുവഴി ഇതിന് പരിഹാരം കാണാനുമാണ് ഇവര്‍ ശ്രമിച്ചത്. ആഗോള തലത്തില്‍ ദാരിദ്ര്യം ഏതൊക്കെ രീതിയില്‍ ജനജീവിതത്തെ ബാധിക്കുമെന്നും, അതിനെ മറികടക്കാന്‍ ഏതൊക്കെ മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.ഇന്ത്യയിലെ 50 ലക്ഷം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായി അക്കാദമി പ്രസ്താവനയില്‍ പറയുന്നു. ഇത്ര ലളിതമായ രീതിയാണ് അദ്ദേഹം നൊബേലിന് അര്‍ഹനാക്കിയത്. ജീവിതപങ്കാളി കൂടിയായ എസ്‍തർ ഡുഫ്ളോ,മൈക്കല്‍ ക്രമറിനൊപ്പം ചേര്‍ന്ന ബാനര്‍ജി കൂടുതല്‍ മേഖലയിലേക്ക് പഠനം വ്യാപിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഗവേഷണങ്ങൾ ഏറെ ഖ്യാതി നേടിയതാണ്. ഇതേ ഗവേഷണ പങ്കാളികളിൽ രണ്ട് പേർ തന്നെയാണ് അദ്ദേഹത്തോടൊപ്പം നൊബേൽ സമ്മാനം പങ്കിട്ടതും.
2004 ൽ അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസിന്റെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.സോഷ്യൽ സോഷ്യൽ സയൻസസ് വിഭാഗത്തിൽ (ഇക്കണോമിക്സ്) 2009 ലെ ഇൻഫോസിസ് ഈ വിഭാഗത്തിലെ ആദ്യ ജേതാവ് കൂടിയാണ് അദ്ദേഹം. 2013-ൽ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻ കി മൂൺ അദ്ദേഹത്തെ 2015 ന് ശേഷം മില്ലേനിയം വികസന ലക്ഷ്യങ്ങൾ ഇതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് രൂപം നല്‍കിയ ഉന്നതതല പാനലില്‍ അഭിജിത്തും സേവനം അനുഷ്ഠിക്കാൻ പാനലിലേക്ക് ഉൾപ്പെടുത്തി. 2015ന് ശേഷമുളള വികസനം എന്തായിരിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ ഐക്യരാഷ്ട്രസഭ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡവലപ്പ്‌മെന്റ് അജന്‍ഡയ്ക്ക് രൂപം നല്‍കിയിരുന്നു.
നോട്ടുനിരോധനത്തെ അഭിജിത്ത് തുറന്നെതിര്‍ത്തുവിചാരിക്കുന്നതിലും എത്രയോ വലുതായിരിക്കും അതിന്റെ പരിണിത ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ടുനിരോധനം കഴിഞ്ഞ് 50 ദിവസത്തിന് ശേഷമായിരുന്നു അഭിജിത്തിന്റെ ഈ തുറന്നു പറച്ചില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക മുന്നോട്ട് വെച്ച വിപ്ലവകരമായ പദ്ധതിയായിരുന്നു ന്യായ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അഭിജിത്തായിരുന്നു. രാഹുല്‍ അദ്ദേഹത്തോട് നിര്‍ദേശം തേടിയിരുന്നു. സാധാരണക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയായിരുന്നു ന്യായ്. ഇത് ഇന്ത്യയിലെ ദാരിദ്ര്യത്തെ ഇല്ലാതാക്കുമെന്നും, എല്ലാവരിലേക്കും പണം എത്തുന്ന രീതിയാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തി കാണിച്ചത്. സാമ്പത്തിക അച്ചടക്കം മനസ്സില്‍ കണ്ട് അഭിജിത്ത് നിര്‍ദേശിച്ച പദ്ധതി കൂടിയാണ് ന്യായ്. വിപണിയിലേക്ക് കൂടുതല്‍ പണം എത്തുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക മേഖല വന്‍ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
ഫ്രഞ്ച് വംശജയായ അഭിജിത് ബാനര്‍ജിയുടെ ഭാര്യ എസ്‌തേറിനും അമേരിക്കന്‍ പൗരത്വമാണുള്ളത്. സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡാണ് പുരസ്‌കാരത്തിലൂടെ ഇരുവരേയും തേടിയെത്തിയത്.
Advertisements