നിരവധി അവാർഡുകളുമായി സ്വപ്‌നങ്ങളെ സാധ്യതകളാക്കിയ അഭിഷേക് പറക്കാട്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
95 SHARES
1135 VIEWS

നിരവധി അവാർഡുകളുമായി സ്വപ്‌നങ്ങളെ സാധ്യതകളാക്കിയ അഭിഷേക് പറക്കാട്ട്…

പി.ആർ.ഒ- അയ്മനം സാജൻ

മികച്ച യുവസംരംഭകനും, മോഡലുമായ അഭിഷേക് പറക്കാട്ട്, തൻ്റെ മികച്ച സേവനങ്ങളിലൂടെ, പെഗാസിസ് ഇവൻ്റുകളിൽ നിന്ന്, കേരളത്തിലെ മികച്ച സംരംഭകനുള്ള അവാർഡുകളും, മോളിവുഡ് ഫ്ലിക്സ് അവാർഡും നേടി മുന്നോട്ട് കുതിക്കുന്നു.ഒരു ബിസിനസ്സിൽ ‘ വിജയവും അതോടൊപ്പം അഭിവൃദ്ധിയും നേടാൻ കഴിയണമെങ്കിൽ അതിനോട്അത്രമേൽഇഷ്ടവും സ്ഥിരോത്സാഹവും ഉണ്ടായിരിക്കണം. ഇതോടൊപ്പം ഒരു സംരംഭം ആരംഭിക്കാനും ഒരേസമയം ഓർഗനൈസുചെയ്യാനും തുടർന്ന് പ്രവർത്തിക്കാനും ചില കഴിവുകൾ ഉണ്ടായിരിക്കണം. ഇതെല്ലാം അഭിഷേകിനുണ്ട്. തൻ്റെ ബിസ്സിനസ് വിജയത്തിൻ്റെ ഒരു പങ്ക് സാമൂഹിക സേവനത്തിന് നൽകാനും ഇദ്ദേഹം ശ്രമിക്കാറുണ്ട്. കോ വിഡ് കാലത്ത് മികച്ച സേവനമാണ് ഇദ്ദേഹം നടത്തിയത്. നൂറ് വയസ് തികഞ്ഞവർക്ക് പെൻഷൻ നൽകുന്ന പദ്ധതി കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

യുവസംരംഭകനും മോഡലുമായ അഭിഷേക് പറക്കാട്ട് ,ചെറുപ്പം മുതൽ കുടുംബത്തിൻ്റെ ബിസിനസ് രീതികൾ കണ്ടു വളർന്നതുകൊണ്ടുതന്നെ അഭിഷേകിന്റെ സ്വപ്‌നങ്ങളിൽ സംരംഭതത്വം എന്നത് ഒട്ടും വിദൂരമല്ലായിരുന്നു. ബിസിനസ്സ് കുടുംബത്തിലെ അംഗമായതുകൊണ്ടു തന്നെ തന്റെ കഴിവുകളെ എങ്ങനെ ബിസിനസിൽ ഫലപ്രദമായി ഉപയോഗിക്കാം എന്നായിരുന്നു അഭിഷേക് ആലോചിരുന്നത്.

ഇതിന് ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സാധ്യതകളെ അഭിഷേക് ഫലപ്രദമായി ഉപയോഗിച്ചു. പുതിയ ജനറേഷനിലേക്ക് പറക്കാട്ടിന്റെ ആശങ്ങളെയും സാധ്യതകളെയും എത്തിക്കാൻ അഭിഷേകിന് കഴിഞ്ഞു.

 

പറക്കാട്ട് ജൂവൽസ്, പറക്കാട്ട് നേച്ചർ റിസോർട്ട്, പറക്കാട്ട് വെഡ്ഡിംഗ്സ്, പറക്കാട്ട് സോഫ്റ്റ്വെയർ, പറക്കാട്ട് ഫോട്ടോഗ്രഫി തുടങ്ങി നിരവധി സംരംഭങ്ങൾ അദ്ദേഹത്തിനുണ്ട്.

ഉപഭോക്താക്കൾക്കായി നിലവാരമുള്ള സേവനം ലഭ്യമാക്കുക, ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളെ മനസിലാക്കി ആകർഷകമായ ഉത്പന്നങ്ങൾ സൃഷ്ടിക്കുക, ഇതിനായി കൃത്യമായ പഠനം നടത്തുക ഇത് കൃത്യതയോടെ ചെയ്താൽ ബിസിനസിന്റെ സാധ്യതകൾ വളരെ വലുതാണെന്നാണ് അഭിഷേക് പറയുന്നത്.

കമ്പനി വെബ്സൈറ്റുകൾ, ബ്ലോഗുകൾ, മാർക്കറ്റിംഗ് എന്നിവയ്‌ക്കൊപ്പം മോഡലിംഗിനായും അഭിഷേക് സമയം കണ്ടെത്തുന്നുണ്ട്.

 

തന്റെ തിരക്കുകൾക്കിടയിലും ആരോഗ്യത്തിനും വ്യായാമത്തിനും ഒട്ടും വീഴ്ച നൽകാറില്ലെന്നും ആരോഗ്യമുള്ള മനസും ശരീരവുമാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്നും അഭിഷേക് പറയുന്നു.

സത്യസന്ധതയും കഠിനപ്രയത്‌നവുമാണ് ഒരു സംരംഭകനായി അഭിഷേകിനെ മാറ്റിയത്. കാലത്തിനനുസരിച്ചുള്ള ഗവേഷണവും വിശകലനവും ഒരു സംരംഭകനുണ്ടെങ്കിൽ വിജയം നമുക്കൊപ്പമുണ്ടാകുമെന്നും അഭിഷേക് പറക്കാട്ട് പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ, ആദ്യമായാണ് യുകെയിൽ ഒരു തമിഴ് സിനിമയുടെ ബുക്കിങ് ആരംഭിക്കുന്നത്

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടൻ വിജയെ

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി