ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ. ഭ്രൂണഹത്യ നടത്താൻ നിരവധി യുവതികൾക്ക് അബി ജോൺസൺ പ്രോത്സാഹനം നൽകിയിരുന്നു. ഒരിക്കൽ ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന മുറിയിൽ സഹായത്തിനായി അബി ജോൺസണ് പ്രവേശിക്കേണ്ടതായി വന്നു. 13 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെയായിരുന്നു അന്ന് ‘സക്ഷൻ അബോർഷൻ’ പ്രക്രിയയിലൂടെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നത്.

ഗർഭസ്ഥ ശിശുവിന്റെ അമ്മയായ യുവതിയെ ഭ്രൂണഹത്യ പ്രക്രിയയ്ക്ക് വിധേയയാക്കുന്നതിനിടയിൽ അൾട്രാസൗണ്ടിലൂടെ കുഞ്ഞിന്റെ ചലനം അബി ജോൺസൺ ശ്രദ്ധിച്ചു. ഗർഭപാത്രത്തിൽ നിന്നും ശരീരഭാഗങ്ങൾ മുഴുവനായി വലിച്ചെടുക്കുന്ന സക്ഷൻ അബോർഷനിൽ നിന്നും കുഞ്ഞ് കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ ട്യൂബിന്റെ ശക്തിയാൽ ഗർഭസ്ഥ ശിശുവിന്റെ ശരീരഭാഗങ്ങൾ വലിച്ചെടുക്കുന്നത് നോക്കിനിൽക്കാനേ അബി ജോൺസണ് സാധിച്ചുള്ളൂ. അവർ മുറിയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി ഓടി.

അന്ന് അവർ ഭ്രൂണഹത്യ നിയമത്തിനെതിരെ പോരാടുന്നതിനു വേണ്ടി ഉറച്ച തീരുമാനമെടുത്തു. പിന്നീട് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് ആക്ടിവിസ്റ്റായി അബി ജോൺസൺ മാറി. ഇതിനിടയിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് അബിയും ഭർത്താവും കടന്നുവന്നു. 13 ആഴ്ച പ്രായമായ കുഞ്ഞിന്റെ അൾട്രാസൗണ്ട് ചലനങ്ങൾ അബി ജോൺസണെ ഭയപ്പെടുത്തിയെങ്കിൽ, ഭാരതത്തിൽ 24 ആഴ്ചവരെ ഭ്രൂണഹത്യ നിയമവിധേയമാകുന്ന സാഹചര്യം ഉരുത്തിരിയുന്നത് നമ്മളെ എത്രമാത്രം ഭയപ്പെടുത്തേണ്ട ഒന്നാണെന്ന് ചിന്തിച്ചു നോക്കണം.

ഇത് ഏതെങ്കിലും മതത്തിന്റെ മാത്രം പ്രശ്നമല്ല. ഇത് മനുഷ്യ ജീവന്റെ പ്രശ്നമാണ്. പ്രസ്തുത വിഷയം ഇന്ത്യൻ പാർലമെന്റ് അടുത്ത ദിവസം ചർച്ചയ്ക്കെടുക്കുമ്പോൾ ജീവനു വേണ്ടി മാനസാന്തര അനുഭവം ദൃശ്യാവിഷ്കരിച്ച ‘അൺപ്ലാൺഡ്’ സിനിമയുടെ ഒരേ ഒരു ദൃശ്യം കണ്ടാൽ മതിയാകും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.