ഒന്ന് ശ്രദ്ധിച്ചു നോക്കൂ, ഇങ്ങനെ മുഖം മൂടി ധരിച്ചവരെ നിങ്ങൾ എവിടെ ഒക്കെയാണ് കണ്ടിട്ടുള്ളത് ? ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളും മുംബയിൽ ഭീകരാക്രമണം നടത്തിയവരും ഇങ്ങനെയായിരുന്നു

430

Kavya Korom

ഒന്ന് ശ്രദ്ധിച്ചു നോക്കൂ, ഇങ്ങനെ മുഖം മൂടി ധരിച്ചവരെ നിങ്ങൾ എവിടെ ഒക്കെയാണ് കണ്ടിട്ടുള്ളത്, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ വീഡിയോയിൽ ഇത് പോലെ മുഖം മറച്ചല്ലേ വരാറുള്ളത്, മുംബൈയിലോ ഡല്ഹിയിലോ ഭീകരവാദി അക്രമം നടക്കുമ്പോൾ ഇങ്ങനെ മുഖം മറച്ച തീവ്രവാദികൾ ക്യാമറയിൽ പതിയാറില്ലേ, മറ്റൊന്ന് ഓർമയില്ലേ , ബാബറി മസ്ജിദ് പൊളിച്ച ശേഷം കർസേവർ എന്നു സ്വയം വിളിക്കുന്ന തീവ്രവാദക്കൂട്ടത്തിന്റെ ഫോട്ടോകളിൽ ഇത് പോലെ തൂവാല കൊണ്ട് മുഖം മറച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന മുഖങ്ങൾ കണ്ടിട്ടില്ലേ,അവരുടെ പിൻഗാമികൾ, അക്ഷരം തെറ്റാതെ തീവ്രവാദികൾ എന്നു വിളിക്കാവുന്ന ഒരു കൂട്ടം ക്രിമിനലുകൾ ലോകത്തിനു തന്നെ അഭിമാനമായ ഒരു ക്യാമ്പസിൽ കയറിയ ചിത്രമാണ് ഇത്.

വെറുതെ കയറിയതല്ല, കൈയ്യിൽ മാരക ആയുധങ്ങളുമായി ഹോസ്റ്റലുകളിൽ കയറി വിദ്യാർഥികളെ അധ്യാപകരെ, പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ഓരോരുത്തരേയും തിരഞ്ഞു പിടിച്ചു അക്രമിക്കുകയാണ്, കൊല്ലാൻ തന്നെ ഒരുങ്ങി ഇറങ്ങിയതാണ്, സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് ആയിഷ ഘോഷടക്കം മാരകമായ പരിക്കുകളോടെ ആശുപത്രിയിലാണ്, ഇത്ര വലിയ ആക്രമം നടക്കുന്നത് എവിടെ എന്നല്ലേ, ഇൻഡ്യയുടെ തലസ്ഥാന നഗരിയിൽ, ഹൃദയ ഭാഗത്തുള്ള ഇൻഡ്യയിലെ ഏറ്റവും മികച്ച കലാലയത്തിൽ !

അക്രമികൾക്ക് പോലീസ് കാവലും ഒരുക്കി ഒരു രാജ്യം അതിന്റെ വിദ്യാർഥികളെ തല്ലി ഒതുക്കുയാണ്, കൊന്നു തള്ളാൻ നോക്കുകയാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടക്കുന്നത് state sponsored തീവ്രവാദമാണ്, നിശ്ശബ്ദരായിയിരിക്കുക എന്നത് ഇനിയുള്ള കാലത്ത് സംഘപരിവാറിന്റെ ഇന്ത്യയിൽ ഒരു ക്രിമിനൽ കുറ്റമാണ്..Rise in Rage Comrades,.അവിടെ വീണ ചോര നമ്മുടെ സഖാക്കളുടേതാണ്, അവർക്ക് വേണ്ടി പ്രതിഷേധിക്കാനും പ്രതികരിക്കാനും കൂടെ നിൽക്കാനും കരുത്തു നൽകാനും നമ്മൾ.തന്നെയേ ഉണ്ടാകൂ. #Rise_in_Rage. മറ്റൊന്ന് കൂടെയുണ്ട് , ഡൽഹിയിലെ ABVP കാർക്ക് ചിലപ്പോൾ അറിയാത്ത ചരിത്രം,. അത് SFIയുടെ ചരിത്രമാണ്,. അടി കൊണ്ടും ചോര പൊടിഞ്ഞും ജീവൻ കൊടുത്തും ഒരു തലമുറ ഒരു പ്രസ്ഥാനത്തെ വളർത്തിയ ചരിത്രം,  അവരുടെ കരുത്തും ഓര്മകളുമായാണ് ഡൽഹിയിൽ നിങ്ങളിന്ന് തല്ലി ചതച്ച, കൊല്ലാൻ നോക്കിയ ‘പിള്ളേർ’ നിങ്ങളുടെയും നിങ്ങളുടെ പൊലീസിന്റെയും ഭരണകൂടത്തിന്റെയും മുന്നിൽ നട്ടെല്ല് നിവർത്തി നിരന്തരം സമരം ചെയ്യുന്നത്.

നിങ്ങൾക്കും നിങ്ങളുടെ വല്യേട്ടന്മാർക്കും മരുന്നിനും പോലും ഇല്ലാത്ത പോരാട്ട വീര്യത്തിന്റെ ചരിത്രമുണ്ട് അവർക്ക് എന്നു, അവരെ കുറുവടി കൊണ്ട് തല്ലി തോൽപ്പിക്കാൻ ആകില്ലെന്ന്.വേറെന്നു കൂടെ വിനയ പൂർവം ഓര്മിപ്പിക്കട്ടെ,ഇന്ന് നിങ്ങൾ തല്ലി ചതച്ച കുട്ടികളുടെ പ്രസ്ഥാനത്തിന് അടി വാങ്ങി മിണ്ടാതെ പോയ ചരിത്രവുമില്ല, അറിയില്ലെങ്കിൽ മിനിമം കേരളത്തിലെ നിങ്ങളുടെ പാർട്ടികാരോട് ചോദിച്ചാൽ മതി.