അച്ചൻകുഞ്ഞ് അവതരിപ്പിച്ച ‘വേലൻ’

66

സിനിമയിൽ എക്കാലത്തും എന്നേ വിസ്മയിപ്പിച്ച പല നടന്മാരും ഉണ്ടാവും പക്ഷെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചത് അച്ചൻകുഞ്ഞ് അവതരിപ്പിച്ച വേലൻ മാത്രം മാത്രം. 1980ൽ പത്മരാജൻ തിരക്കഥയെഴുതി ഭരതൻ സംവിധാനംചെയ്ത ലോറി എന്ന സിനിമയിലൂടെ മലയാള പ്രേക്ഷകരെ ഭയപ്പെടുത്തിയ വില്ലൻ അരങ്ങൊഴിഞ്ഞിട്ട് ജനുവരി 16ന് മുപ്പത് വർഷം. മലയാളികൾ കണ്ടുശീലിച്ച തരത്തിലുള്ള വില്ലനെയല്ല ഭരതനും പത്മരാജനും ചേർന്ന് ലോറിയിൽ കയറ്റിക്കൊണ്ടുവന്നത്. പരുക്കൻ മുഖം, ഒറ്റക്കണ്ണിലൂടെ മൂർച്ചയുള്ള നോട്ടം, കനത്ത ശബ്ദം, അപരിഷ്‌കൃതമായ ശരീരഭാഷ. ലക്ഷണമൊത്ത ആ വില്ലൻ സ്‌ക്രീനിലെ ഭയജനകമായ സാന്നിധ്യമായി. പിന്നെ ഭരതന്റെതന്നെ ചാട്ട പോലുള്ള സിനിമകളിലൂടെ ക്രൂരനും കരുത്തനുമായ വില്ലന്റെ സ്ഥാനം ഉറപ്പിച്ചു അച്ചൻകുഞ്ഞ്. ആറുവർഷംകൊണ്ട് നാൽപ്പതിൽപരം ചിത്രങ്ങൾ. പടയോട്ടം, ഈ നാട്, ഇവിടെ തുടങ്ങുന്നു, അതിരാത്രം, അഹിംസ, മീനമാസത്തിലെ സൂര്യൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, എനിക്ക് വിശക്കുന്നു, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങിയവ.

അഭിനയത്തെ പ്രണയിച്ച ഒരു വില്ലന്റെ ...എണ്ണിയാലൊടുങ്ങാത്ത നാടകങ്ങൾ. നല്ല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ്. കോട്ടയത്ത് ചുമട്ടുതൊഴിലാളിയായിരുന്ന നാടകനടൻ സിനിമാനടൻ ആയതെങ്ങനെയെന്ന് പ്രമുഖർ ഓർക്കുന്നു. കെപിഎസി ലളിത ഒരുദിവസം അതിരാവിലെ ചേട്ടനെ (ഭരതൻ) പപ്പൻ (പത്മരാജൻ) വിളിച്ചു. ‘എടോ ഞാൻ ഞെട്ടിപ്പോയെടോ. രാവിലെ വീടിനുപുറത്ത് എന്റെ കഥാപാത്രം. പേടിച്ചുപോയി.’ തന്റെ കഥാപാത്രത്തെ അതിരാവിലെ മുന്നിൽക്കണ്ട ഞെട്ടൽ പത്മരാജൻ പറഞ്ഞുതീർത്തു. അത്രയ്ക്ക് ഭയാനകമായിരുന്നു ആ മുഖം. ലോറിയിലെ വില്ലന് പപ്പന്റെ മനസ്സിലുണ്ടായിരുന്ന അതേ മുഖം. പപ്പൻ Achankunju - IMDbപറഞ്ഞുവിട്ട പ്രകാരം അച്ചൻകുഞ്ഞ് മദ്രാസിൽ ഞങ്ങളുടെ വീട്ടിലെത്തി. സംവിധായകൻകൂടി കണ്ടശേഷം തീരുമാനിക്കാമെന്ന് പറഞ്ഞാണ് പപ്പൻ അച്ചൻകുഞ്ഞിനെ മദ്രാസിലേക്ക് അയച്ചത്. കണ്ടപ്പോൾ അതിശയം. ചേട്ടൻ കഥാപാത്രത്തിനായി വരച്ച ചിത്രം ജീവനോടെ മുന്നിൽ. ലോറിയുടെ നിർമാതാവ് ഹരി പോത്തനും കൂടി ബോധിച്ചതോടെ വില്ലനെ ഉറപ്പിച്ചു. പാലക്കാട് ഒരു മലയുടെ മുകളിൽ അച്ചൻകുഞ്ഞും ബാലൻ കെ നായരും ചേർന്ന സ്റ്റണ്ട്‌രംഗം ഷൂട്ട് ചെയ്തപ്പോഴത്തെ അനുഭവം ചേട്ടൻ പറയാറുണ്ട്. അന്ന് മൈക്ക് വച്ച് വിളിച്ച് പറയുന്ന ഏർപ്പാടില്ല. പച്ച കാണിച്ചാൽ ഓക്കെ. വെള്ള വീശിയാൽ ഷോട്ട് തുടരാം. ചുവപ്പ് കാണിച്ചാൽ കട്ട്. ബാലൻ കെ നായരുടെ കഴുത്തിൽ ചാട്ട ചുറ്റിവലിക്കുന്ന സീൻ. ചുവപ്പ് കാണിച്ചിട്ടും നിർത്തുന്നില്ല. വലിയോട് വലി. ആവേശം മൂത്ത് അഭിനയിച്ച് തകർക്കുകയായിരുന്നു.

ചേട്ടൻ താഴെനിന്ന് വിളിച്ച് നിർത്താൻ അലറി വിളിച്ചു. അവസാനം ബാലൻ കെ നായർ ശ്വാസംകിട്ടാതെ വിളിച്ചുകൂവി. കഥാപാത്രമായി അച്ചൻകുഞ്ഞ് ജീവിക്കുകയായിരുന്നു. ഒരു മേക്കപ്പുമില്ലാത്ത അഭിനയം. കാണുന്നപോലല്ല ഭവ്യതയോടെയായിരുന്നു പെരുമാറ്റം. ഇരിക്കാൻ പറഞ്ഞാൽ ഇരിക്കില്ല. അത്രയ്ക്ക് നിഷ്‌കളങ്കൻ. നെടുമുടി വേണു ലോറിയിൽ വില്ലനാകാൻ നിലവിലുള്ള ആളുകൾ പോരെന്ന് പത്മരാജന് തോന്നി. പ്രായവും രൂപവും ഒത്ത ഒരാൾക്കുവേണ്ടി അന്വേഷണം തുടങ്ങി. ഒരുദിവസം അതിരാവിലെയാണ് അച്ചൻകുഞ്ഞ് പപ്പന്റെ വീട്ടിലെത്തുന്നത്. മകൻ പേടിച്ചുപോയി. പിന്നാലെ വന്ന പപ്പനും പേടിച്ചു. കോട്ടയത്ത് നിന്നാ. കറിയാച്ചൻ (പ്രേം പ്രകാശ്) പറഞ്ഞ് വിട്ടതാ. കഥാപാത്രം മുന്നിൽവന്ന് നിൽക്കുന്നതുപോലെ പപ്പന് തോന്നി. അപ്പോൾത്തന്നെ കാസ്റ്റിങ് കഴിഞ്ഞു. കോട്ടയത്ത് ബോട്ട് ജെട്ടിയിലെ ചുമട്ടുതൊഴിലാളിയാണെന്നും സിമന്റ് ചാക്ക് വീണാണ് മുഖം വികൃതമായതെന്നും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. സ്വന്തം പ്രാരബ്ധം പറഞ്ഞ് ആരെയും അച്ചൻകുഞ്ഞ് ബുദ്ധിമുട്ടിച്ചിട്ടില്ല. അടിപിടി രംഗങ്ങളിലൊക്കെ ബാലേട്ടൻ (ബാലൻ കെ നായർ) ഇമോഷണലായി അഭിനയിക്കും. അടിക്കുന്ന സീനിലൊക്കെ ശരിക്കും തല്ലും. ആക്ഷനിടെ എന്നെ അടിക്കുന്നുവെന്ന് അച്ചൻകുഞ്ഞ് ഭരതനോട് പരാതി പറഞ്ഞു. സ്റ്റിൽ ഫോട്ടോ എടുക്കുമ്പോഴും അടിക്കുന്നു സാർ എന്ന് പറഞ്ഞു. തിരിച്ചടിച്ചോളാൻ ഭരതൻ പറഞ്ഞു. അങ്ങനെയാണ് പാലക്കാട് ഷൂട്ടിങ്ങിനിടെ ബാലൻ കെ നായരുടെ കഴുത്തിൽ ചാട്ട വലിച്ച് പ്രശ്‌നമുണ്ടായത്. ഒരു സിനിമയിൽ അച്ചൻകുഞ്ഞ് എന്റെ മുഖത്ത് ചവിട്ടുന്ന സീനുണ്ട്. ടൈമിങ് തെറ്റി എന്റെ മുഖത്ത് ചവിട്ട് കിട്ടി.

അച്ചൻകുഞ്ഞിന് ഭയങ്കര വിഷമം. പുള്ളി വല്ലാതെ കരഞ്ഞു അന്ന്. അത്രയ്ക്കും ലോലമായ മനസ്സായിരുന്നു. പ്രതാപ് പോത്തൻ തികച്ചും സാധാരണമായ ജീവിതസാഹചര്യങ്ങളിൽനിന്നും വന്നതുകൊണ്ട് വിനയം എല്ലായ്‌പ്പോഴും കൂടെയുണ്ടായിരുന്നു. ഞങ്ങളെല്ലാം മലയാളത്തിലെ ആന്റണി ക്വിൻ എന്നാണ് വിളിച്ചിരുന്നത്. എന്തായിരുന്നു അഭിനയത്തിന്റെ ഊർജം. ആ നടപ്പും ഇരിപ്പും ഭാവവും… നാടാകാഭിനയത്തിന്റെ കരുത്തായിരുന്നു അത്. പ്രേം പ്രകാശ് കോട്ടയത്ത് നാടകനടനായിരിക്കെ അച്ചൻകുഞ്ഞ് മിക്കവാറും എന്റെ കടയിൽ വരുമായിരുന്നു. ഞാൻ പുള്ളിയുടെ മുഖം എപ്പോഴും ശ്രദ്ധിക്കും. ഹോളിവുഡ് നടൻ ആന്റണി ക്വിന്നിന്റെ ഒരു രൂപസാദൃശ്യം എപ്പോഴും തോന്നും. പേടി തോന്നുന്ന രൂപവും മുഖത്തെ ആ വെട്ടും ആ ശബ്ദവും. അടഞ്ഞ ഒരു കണ്ണും. ഒരിക്കൽപോലും സിനിമയിൽ അവസരം തേടിയിട്ടില്ല. സിനിമയിൽ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടെന്ന് എനിക്ക് തോന്നി. പത്മരാജനും ഞാനും മദ്രാസിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് ലോറി സിനിമയെക്കുറിച്ച് പറഞ്ഞത്. അതിലെ കഥാപാത്രങ്ങളെക്കുറിച്ച് കേട്ടപ്പോൾ അച്ചൻകുഞ്ഞിനെ ഓർത്തു. ആരാ വില്ലനെന്ന് ചോദിച്ചപ്പോൾ തകരയിൽ അഭിനയിച്ച കെ ജി മേനോന്റെ കാര്യം പറഞ്ഞു. തിരുവനന്തപുരത്തെത്തി അദ്ദേഹത്തെ അന്വേഷിച്ച് പരാജയപ്പെട്ടു. തിരികെയെത്തി അച്ചൻകുഞ്ഞിനെ ഉടൻ കടയിലേക്ക് വിളിപ്പിച്ചു. തിരുവനന്തപുരത്ത് ചെന്ന് പത്മരാജനെ കാണാൻ പറഞ്ഞു. വണ്ടിക്കൂലിയുമില്ല, തിരുവനന്തപുരത്ത് മുമ്പ് പോയിട്ടുമില്ല അച്ചൻകുഞ്ഞ്.

ഞാൻ കാശ് കൊടുത്തു. സ്ഥലവും പറഞ്ഞുകൊടുത്തു. അച്ചൻകുഞ്ഞിന്റെ ശവമടക്ക് എന്റെ മനസ്സിൽ ഇപ്പോഴും നിൽക്കുന്നു. വളരെക്കുറച്ച് ആളുകൾ. സിനിമയുമായി ബന്ധമുള്ള ഒരാളെപ്പോലും അവിടെ കണ്ടില്ല. രാധാലക്ഷ്മി (പത്മരാജന്റെ ഭാര്യ) ഒമ്പത് വയസ്സുള്ള മകൻ അനന്തപത്മനാഭനെയും എന്നെയുംേചട്ടനെയും ഭയപ്പെടുത്തിയാണ് അച്ചൻകുഞ്ഞിന്റെ എൻട്രി. ലോറി സിനിമയിലേക്കുള്ള വില്ലനായി അച്ചൻകുഞ്ഞിനെ കണ്ട മാത്രയിൽത്തന്നെ തീരുമാനിക്കുകയായിരുന്നു. ഉടൻതന്നെ ചേട്ടൻ ഭരതനെയും ഹരി പോത്തനെയും വിളിച്ച് സ്‌ക്രീൻ ടെസ്റ്റും മറ്റും നടത്താനുള്ള ഏർപ്പാടുണ്ടാക്കി. സിനിമയിൽ താരമായി ഉയർന്നുകഴിഞ്ഞും പല തവണ അച്ചൻകുഞ്ഞ് കുടുംബസമേതം വീട്ടിൽ വന്നിട്ടുണ്ട്. ഭവ്യതയോടെയാണ് പെരുമാറ്റം. സാജൻ (മകൻ) അച്ഛന് നാടകവും സിനിമയുമായിരുന്നു ജീവിതം. കോട്ടയം ബോട്ടുജെട്ടിയിൽ ജോലി ചെയ്യുന്നതോടൊപ്പംതന്നെയായിരുന്നു നാടകത്തിലും അഭിനയിച്ചിരുന്നത്. കലയെയാണ് അച്ഛൻ ജീവിതമായി കണ്ടത്. ഇരുപതാം വയസ്സിൽ തുടങ്ങിയതാണ് നാടകാഭിനയം. 1980ൽ ലോറിയിൽ അഭിനയിക്കുമ്പോൾ 50 വയസ്സ്. മരിക്കുമ്പോൾ പ്രായം 56. സിനിമാമോഹവുമായി അലഞ്ഞുതിരിഞ്ഞ് നടന്നിട്ടില്ല. സിനിമ അച്ചൻ കുഞ്ഞിനെ തേടി വരികയായിരുന്നു.