Shafy Kalakkattil Muthalif

പോലീസ്‌ —- പോലീസ്…..!

ആക്ഷൻ ഹീറോ ബിജു ഒരു പോലീസ് ഇൻസ്പെക്ടറുടെ കർമ്മ ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. മനോഹരമായ കൊച്ചു കൊച്ചു മുത്തുമണികൾ കൊണ്ടു മെനഞ്ഞെടുത്ത ഒരു സുന്ദര അഭ്ര രൂപം. അതിൽ ചില മുത്തുമണികൾ അഭിനയ ഭംഗി കൊണ്ട് വിസ്മയിപ്പിക്കും. അതിലൊന്നാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന വാത്സല്യനിധിയായ പിതാവ്.ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ മക്കൾ നമ്മുടെ ജീവിതം സ്നേഹം കൊണ്ട് ഹൈജാക്ക് ചെയ്യുന്നു. ആ നിലനില്പ് കൃത്രിമമായിരുന്നു എന്നും ആ സ്നേഹത്തിന്റെ യഥാർത്ഥ അവകാശി താനല്ലെന്നും മനസ്സിലാക്കി തകർന്നു പോകുന്ന സുരാജ് നമ്മുടെ മനസ്സിൽ മായാത്ത വിങ്ങലായി അവശേഷിക്കും.

Nivin Pauly, Anu Emmanuel in 'Action Hero Biju' - Photos,Images,Gallery - 37609ഒരു പ്രധാന കഥയില്ലാത്തത് ചിത്രത്തിന്റെ ന്യൂനതയായി പലർക്കും തോന്നാം.പക്ഷേ ആ കഥയില്ലായ്മയാണ് ഈ പോലീസ് കഥപറച്ചിലിന് സുഖം പകരുന്നത് .സേവന മേഖലകളിൽ പ്രവർത്തിക്കുന്ന പലരുടേയും ജീവിതം ഇങ്ങനെ തന്നെയായിരിക്കും. നാം ആശ്വാസം പകരുന്ന പലരുടേയും ജീവിതം ചേർന്നതായിരിക്കും നമ്മുടെ പ്രധാന കഥ. മുത്തുമാലകൾ കോർക്കുന്ന പ്രധാന നൂലിന് പല വർണ്ണങ്ങൾ ഉണ്ടാവാറില്ല. അതുപോലെ തന്നെ.

പലരുടേയും ജീവിതത്തിൽ നീതിന്യായങ്ങൾ നടപ്പാക്കുന്ന നല്ലവനായ ഒരു സ്വയം കോടതി ആണെങ്കിലും യഥാർത്ഥ കുറ്റവാളികൾക്ക് ഒരു പേടി സ്വപ്നമാണ് ബിജു. അവരെ കുനിച്ചു നിർത്തി നാളികേരം തോർത്തിൽ കെട്ടി നട്ടെല്ലിന് ഇടിക്കുക ആണ് അദ്ദേഹത്തിന്റെ രീതി. തിയ്യറ്ററിൽ കയ്യടി കിട്ടുമെങ്കിലും സന്ദേശം നല്ലതാണോ എന്ന് ശില്പികൾ ആലോചിക്കുന്നത് നന്ന്. പോലീസ് മർദ്ദനം നല്ലതാണെന്ന് പോലീസുകാർ പോലും പറയില്ല. കേരളത്തിന്റെ പോലീസ് പട അതിവേഗം മാറിക്കൊണ്ടിരിക്കുന്നു .അവരെ ശിലായുഗത്തിലേക്ക് വലിച്ചെറിയണോ?

എന്റെ പിതാവ് പോലീസിലായിരുന്നു. ഒല്ലൂർ എന്ന ഗ്രാമത്തിലെ പോലീസ് ക്വാർട്ടേഴ്‌സിലായിരുന്നു എന്റെ ബാല്യകാലം. പോലീസ് സ്റ്റേഷനോട് അനുബന്ധിച്ച് തന്നെയായിരുന്നു ക്വാർട്ടേഴ്സും. ഒരു ഒഴിവുകാല പ്രഭാതത്തിൽ ഞാനും കൂട്ടുകാരും ഒളിച്ചു കളിക്കുകയായിരുന്നു. അമ്പത് അമ്പസ്താനി എന്നാണ് ഞങ്ങൾ ആ കളിയെ വിളിച്ചിരുന്നത്. എനിക്കന്ന് അഞ്ചു വയസ് ഏകദേശം പ്രായം കാണും. മതിലിനോട് ചേർന്നുള്ള ആൾ പാർപ്പില്ലാത്ത ക്വോർട്ടേഴ്‌സിന് ചുറ്റുമായിരുന്നു കളി. നിറയെ കമ്യൂണിസ്റ്റ് പച്ച പടർന്നു പന്തലിച്ചു നിന്നിരുന്നു. ഒളിക്കാനായി ആ പൊന്തക്കാടിനിടയിലേക്ക് ഊഴ്ന്ന് കയറിയപ്പോൾ അതിനുള്ളിൽ ഒരാൾ പതുങ്ങി Movie Review – Action Hero Biju | constantscribblesഇരിക്കുന്നതായി എനിക്ക് മനസ്സിലായി. ട്രൌസർ മാത്രം ധരിച്ചിട്ടായിരുന്നു പുള്ളിക്കാരന്റെ ഇരുപ്പ്. ഞാൻ അയാളെ കണ്ടതായി കക്ഷിക്ക് മനസ്സിലായില്ല. കള്ളനും പോലീസും കളിയായിരുന്നതിനാൽ അതിസാഹസികമായി ഇഴഞ്ഞിഴഞ്ഞായിരുന്നു നമ്മുടെ നടപടി. ഒരു കളിത്തോക്കും അരയിൽ തിരുകിയിരുന്നു.( അച്ഛന്റെ അരയിൽ എപ്പോഴും ഒരു കത്തിയുണ്ടാവും അത് അനുകരിച്ചതാണ് )അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. കാലത്ത് അച്ഛൻ ഒരു കള്ളൻ പോലീസ് ലോക്കപ്പിൽ നിന്നും ചാടിപ്പോയ കാര്യം പറഞ്ഞിരുന്നു. ഇത് ആ കള്ളൻ തന്നെയാണെന്ന് എനിക്ക് മനസ്സിലായി. കള്ളനെ പിടിക്കുന്ന ഒരു യഥാർത്ഥ പോലീസിന്റെ ആവേശം എന്നിലേക്ക് ഇരച്ചുകയറി. ആദ്യം ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു. പിന്നെ ഞങ്ങൾ തടവറ എന്ന ജയൻ ചിത്രത്തിലെ കൊള്ളക്കാരെ പ്പോലെ സാങ്കൽപ്പിക കുതിരപ്പുറത്തേറി പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു. വിവരമറിഞ്ഞ പോലീസ് പാഞ്ഞെത്തി കള്ളനെ പിടിച്ചു. പിടിച്ച ഉടനെ കള്ളന് കിട്ടിപടക്കം പൊട്ടുന്ന പോലത്തെ ഒരടി .എന്റെ മുഖത്തെ ചിരി മാഞ്ഞു.ചെയ്തത് ഒരു അബദ്ധമായോ എന്ന് ഒരു സംശയം എന്റെ മനസ്സിൽ മൊട്ടിട്ടു.

action hero biju | Action Hero Biju Movieകാലം എൺപതുകളുടെ തുടക്കം. പോലീസ് എന്ന് പറഞ്ഞാൽ അന്ന് ഒരു പ്രതിഭാസം ആയിരുന്നു. അവരുടെ ഒരിടി ഒരു ഒന്നൊന്നര ഇടി ആയിരുന്നു എന്നു പറഞ്ഞാൽ പോരാണ്ട് വരും. ഒരു നാളികേരത്തിന്റെയും ആവശ്യം അവർക്കുണ്ടായില്ല. ഇളയരാജയുടെ പശ്ചാത്തല സംഗീതം ഇല്ലെങ്കിലും ആ ഇടികൾക്ക് നല്ല മുഴക്കം ഉണ്ടായിരുന്നു.

അന്നു മുഴുവൻ പോലീസ് സ്റ്റേഷന് പുറത്ത് അയാളുടെ രോദനം മുഴങ്ങിക്കേട്ടു .’അയ്യോ.! സാറേ! അടിക്കല്ലേ!’ കുറ്റബോധം കൊണ്ട് കുനിഞ്ഞ ശിരസ്സുമായി ഞങ്ങൾ കൂട്ടുകാർ പോലീസ് സ്റ്റേഷൻ പരിസരത്തുള്ള ഗ്രൌണ്ടിൽ വട്ടമിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ വേച്ചു വേച്ച് അയാളെ പുറത്തേക്ക് കൊണ്ടുവന്നു. മൂത്രമൊഴിക്കാനായിരുന്നു. മൂത്രം പോകുന്നുണ്ടായിരുനില്ല . പകരം വന്നത് ചോരയായിരുന്നു. അതിനു ശേഷം അയാളെ പോലീസ് സ്റ്റേഷന്റെ ചുവരിനോട ഭിമുഖമായി മുഖം ചുവരിലേക്ക് ചേർത്ത് കൈകൾ തോളൊപ്പം പൊക്കി നിർത്തി. കൈ താഴ്ത്താൻ അനുവാദം ഉണ്ടായിരുന്നില്ല. താഴ്ന്നാൽ പെട! ഞാൻ നാലു മണിക്ക് നോക്കുമ്പോഴും ആ പാവം അവിടെ നിൽക്കുന്നുണ്ടായിരുന്നു.

പോലീസ് മർദ്ദനം നിഷ്ഠുരം തന്നെയാണ്. പുതിയ തലമുറയിലെ വിദ്യാഭ്യാസമുള്ള പോലീസുകാർ പുതിയ ഒരു സംസ്ക്കാരം കൊണ്ടു വന്നിരിക്കുന്നു. അത് നിവിൻ പോളിക്ക് ഹീറോയിസം കാണിക്കാൻ വേണ്ടി കുളമാക്കരുത്. അതൊഴിച്ചാൽ വളരെ റിയലിസ്റ്റിക്കായിട്ടാണ് സിനിമയുടെ നീക്കം. ഒരു രംഗത്ത് എക്സിബിഷനിസം കാണിക്കുന്ന ഒരാളെപ്പറ്റിയുള്ള പരാതിയുമായി രണ്ടു ചേച്ചിമാർ പോലീസ് സ്റ്റേഷനിൽ വരുന്നുണ്ട്. അവരുടെ നാണം കാണിക്കുന്ന അഭിനയത്തിനൊക്കെയാണ് അവാർഡ് കൊടുക്കേണ്ടത് .അല്ലാതെ പ്രധാന അഭിനേതാക്കൾക്ക് മാത്രമല്ല! ഇവിടെയാണ് ഇന്ദ്രൻസ് ഈയിടെ ആയി പറഞ്ഞ ഒരു അഭിപ്രായം ശ്രദ്ധേയമാകുന്നത്. ആകാരഭംഗിയുള്ളവർക്കാണ് പൊതുവെ മലയാളത്തിൽ അംഗീകാരം ലഭിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സലീം കുമാറിനെപ്പോലുള്ളവരെ ആദ്യം അംഗീകരിച്ചത് മറ്റുള്ളവരാണ്. വർണ്ണം ,പദവി, ജാതി, രാഷ്ട്രീയം മുതലായവ വച്ചുള്ള തരംതിരിവും വിവേചനവും കേരള കലാരംഗത്ത് നടക്കുന്നു എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. അഹങ്കാര വർഗ്ഗീയക്കോമരങ്ങൾ നായക വേഷം കെട്ടിയാടുന്ന അരങ്ങുകളിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ ?

You May Also Like

അങ്ങിനെ നാസക്കും കിട്ടി പണി – വിക്ഷേപണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു..

അപകടകാരണം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസാ മിഷന്‍ കമാന്‍ഡര്‍ ഡാന്‍ ഹൗട്ട് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി വിവരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലിയ ഭട്ട് രാജമൗലിയോട് തെറ്റിയോ ? താരം പറയുന്നതിങ്ങനെ

രാജമൗലിയുടെ ആർ ആർ ആർ 700 കോടിയും പിന്നിട്ട് പാൻ ഇന്ത്യൻ ലെവലിൽ വൻ വിജയം…

‘കെട്ട്യോൾ’ക്ക് ശേഷമാണ് ‘മരയ്ക്കാറി’ന്റെ ഓഫർ വന്നതെങ്കിൽ അത് ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞിട്ടില്ല

വീണ നന്ദകുമാർ എന്ന നടി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്, ആസിഫലിയുടെ നായികയായി പുറത്തുവന്ന കെട്ട്യോളാണ് എന്റെ മാലാഖ…

കൊയ്ലോയുടെ വചനം ഹരിശ്രീ അശോകന്റെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണ്

1990കളുടെ മധ്യപകുതി ഗോഡ് ഫാദർ പോലുള്ള സിനിമകളിൽ ചെറിയ ചില വേഷങ്ങളിൽ അഭിനയിച്ച് ഹരിശ്രീ അശോകൻ എന്ന നടൻ മലയാളസിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന കാലം.അന്ന്