അനിയത്തിപ്രാവിൽ ഞാനായിരുന്നു നായകനാകേണ്ടിയിരുന്നത്, കുഞ്ചാക്കോ ബോബന്റെ ആഘോഷം കണ്ടപ്പോൾ സങ്കടം തോന്നി,

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
440 VIEWS

നടൻ കൃഷ്ണയെ മലയാളികൾക്ക് പ്രത്യകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നെപ്പോളിയൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് വന്ന കൃഷ്ണ അനവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഋഷ്യശൃംഗൻ എന്ന സിനിമയിലൂടെയാണ് കൃഷ്ണ നായകവേഷത്തിലേക്കു ഉയർന്നത്. ഏറ്റവുമൊടുവിൽ റിലീസ് ആയ സിനിമ ദൃശ്യം 2 ആണ് . വരാനിരിക്കുന്ന ‘പത്തൊൻപതാം നൂറ്റാണ്ടു’ എന്ന സിനിമയിലും താരം നല്ലൊരു വേഷം ചെയ്യുന്നുണ്ട്. എന്നാലിപ്പോൾ കൃഷ്ണ നടത്തിയ പരാമർശമാണ് ചർച്ച വിഷയം.

താൻ ചെയ്യേണ്ടിയിരുന്ന സിനിമയാണ് ‘അനിയത്തിപ്രാവ്’ എന്നും നിര്ഭാഗ്യവശാൽ ആ ചിത്രം തനിക്കു നഷ്ടമായതെന്നുമാണ് കൃഷ്ണ പറയുന്നത്. ഞാൻ സീനിയർ നടനായി കുഞ്ചാക്കോ ബോബന്റെ ലെവലിൽ നിൽക്കേണ്ട ആളാണ് എന്നും കൃഷ്ണ പറയുന്നു. കൃഷ്ണയുടെ വാക്കുകൾ വായിക്കാം

“ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എന്റര്‍ ചെയ്യുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. കാരണം, അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി. ഞാനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളാണ്. സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ്. ഇപ്പോഴത്തെ സിനിമയില്‍ നമ്മളൊന്നും അത്ര മസ്റ്റല്ല, കാരണം ഒരപാട് ആക്ടേഴ്സുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കില്‍ അടുത്തയാള്‍ അത്രയുള്ളു. നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകള്‍ സെറ്റ് ചെയ്ത് വെക്കും, പിന്നെയായിരിക്കും, ആ ആര്‍ട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിക്കാണും. അനിയത്തിപ്രാവില്‍ എന്റെ കാര്യത്തില്‍ എന്തോ ഒരു കണ്‍ഫ്യൂഷന്‍ വന്നു ആ സമയത്താണ് കുഞ്ചാക്കോ ബോബന്‍ കേറിപോയത്. അന്ന് തുടങ്ങിയ സമയദോഷമാണ് എന്റേത്. ആ സമയദോഷം ഇന്നും നിലനിന്ന് പോകുന്നുണ്ട്.”

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത