Pradeep Kumar M

ഉള്ളിലുള്ള പ്രണയഭാവങ്ങൾക്കു ഉണർവും നിറവും പകർന്നാടിയ നടനെന്ന നിലയ്ക്ക് മാധവനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്‌ . ഇരുവറിനു വേണ്ടി സ്‌ക്രീൻ ടെസ്റ്റിന് എത്തുമ്പോൾ തന്റെ കഥാപാത്രത്തിന്റെ കണ്ണുകൾക്ക് ഇത്ര തീവ്രത പോരെന്നു തോന്നിയ മണിരത്നത്തിനു പക്ഷെ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കണ്ടില്ലെന്നു വയ്ക്കാനായില്ല . അങ്ങിനെ അലൈപായുതേ യിലൂടെ കാർത്തികായി ” എൻഡെണ്ട്രും പുന്നകൈ ” പാടി മാധവൻ ബൈക്കോടിച്ചു കയറിയത് ഇന്ത്യൻ യുവതയുടെ ഹൃദയത്തിലേക്കാണ് .പിന്നീട് ഗൗതം മേനോന്റെ ആദ്യ സിനിമ ആയ മിന്നലേ യിലൂടെ റൊമാന്റിക് ഹീറോ എന്ന പരിവേഷം മാഡി ഉറപ്പിച്ചു വച്ചു …
.
Free download R Madhavan HD Wallpapers R madhavan Movies Latest movies  [1920x1080] for your Desktop, Mobile & Tablet | Explore 34+ R. Madhavan  Wallpapers | R. Madhavan Wallpapers, R Wallpaper, Reddit R Wallpaperആദ്യ സംവിധാകനായ മണിരത്നം തന്നെ ആണ് കന്നതിൽ മുത്തമിട്ടാൽ വഴി മാധവന്റെ അഭിനയത്തിന്റെ വെറോരു തലം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. അതേവർഷം തന്നെ വന്ന റൺ ലെ ശിവ യെ ഉജ്വലമാക്കിയതോടെ ആക്ഷൻ ഹീറോ എന്ന നിലയിലും മാധവൻ തിളങ്ങി .ഒരു ഇമേജിൽ കടിച്ചു തൂങ്ങാതെ , അൻപേ ശിവം , ആയുഥ എഴുത്തു , യുവ , തനു വെഡ്സ് മനു ,യാവരും നിലം , 3 idiots എന്ന ശ്രേദ്ധയമായ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ആ കരിയർ തുടർന്ന് പോയി .
.
ഒരു ഇടവേളയ്ക്കു ശേഷം സുധ കൊങ്കരയുടെ “ഇരുദി സുട്രൂ വിലൂടെ തിരിചെത്തിയ മാധവൻ ചിത്രത്തിന്റെ ഹിന്ദി വേർഷൻ നിർമ്മിച്ചതിനോടൊപ്പം തന്നെ തിരക്കഥ ഒരുക്കുന്നതിലും മുഖ്യ പങ്കു വഹിച്ചു . പിന്നീട് വന്ന വിക്രം വേദ ബ്ളോക് ബസ്റ്റർ ആയതിനോടൊപ്പം തന്നെ മാധവൻ – വിജയ് സേതുപതി കൂട്ടുകെട്ടിന്റെ മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധേയവും ആയി , അവസാനമിറങ്ങിയ മാരായിലൂടെ ആ പ്രണയഭാവങ്ങൾ തന്നിൽ ഇപ്പോഴും അണയാതെ ഉണ്ടെന്നു ഓർമ്മപെടുത്താനും മാധവന് കഴിഞ്ഞു . ഏറെ പ്രതീക്ഷയോടെ ആണ് നമ്പി നാരായണന്റെ bio pic ആയ Rocketry :- the nambi effect “ ആയി കാത്തിരിക്കുന്നത് ..
.
Madhavan's next movie announced! - Hollywood News - IndiaGlitz.comഎത്ര എത്ര കഥാപാത്രങ്ങൾ അവതരിപ്പിച്ചാലും ഓർമയിൽ ആദ്യമേത്തുന്നത് മാധവന്റെ പ്രണയഭാവങ്ങൾ തന്നെ ആയിരിക്കും . കാതൽ സടു ഗുടു , സ്നേഹിതനെ , വെണ്മതി വെണ്മതിയെ , വസീഗര , ഉന്നൈ നാൻ കണ്ട ഉടൻ , പോയ് സൊല്ല കൂടാത് അങ്ങിനെ എത്ര എത്ര പ്രണയഭാവങ്ങൾ കോറിയിട്ട പാട്ടുകൾ
പിന്ന ഒരു അത്ഭുതം പോലെ മണിരത്‌നം മാജിക്
” ദൈവം തന്ത പൂവേ യും ” ..
പതിയെ ഓടുന്ന ട്രെയിനിന്റെ കൂടെ അതിലും വേഗത്തിൽ ഓടുന്ന ഹൃദയത്തോടെ കിതപ്പോടെ ശക്തിയോടെ തന്റെ പ്രണയം പറയുന്ന കാർത്തിക്കിനെ എങ്ങിനെ ആണ് മറക്കാൻ ആകുക , ഏറ്റവും പ്രിയപ്പെട്ട പ്രൊപോസൽ സീനുകളിൽ ഒന്ന്‌ ????‍❤️‍????‍????ഉള്ളിലെ പ്രണയഭാവങ്ങളെ ജ്വലിപ്പിച്ചു നിർത്തിയ പ്രിയ മാഡി…

You May Also Like

കബാലി റിവ്യൂ – ഇജാസ് ഖാന്‍

ആട്ടകത്തിയും മദ്രാസും ചെയ്ത സംവിധായകനില്‍ നിന്ന് എന്നിലെ പ്രേക്ഷകന്‍ എന്ത് പ്രതീക്ഷിച്ചോ അതാണ് കബാലി.

ഞരമ്പുകളിൽ രോമാഞ്ചതൈലഗതാഗതം നടത്തിക്കുന്ന തമിഴ് പാട്ടുകൾ

R P Sivakumar അലങ്കാരങ്ങളൊന്നും ഇപ്പോൾ സ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കാനില്ല. അങ്ങനെ പഠിപ്പിക്കാൻ കവിതകളെക്കാൾ നല്ലത്…

സൂര്യയെ കാത്ത് വിജയ്‌ ഇരുന്ന പതിനൊന്നാം മണിക്കൂര്‍ !

തന്റെ ആദ്യ ചിത്രം മുതല്‍ സൂര്യ ഇളയദളപതിയുമായുള്ള സൗഹൃദം സൂക്ഷിക്കുന്നു.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോയ ധനുഷിന് കിട്ടിയ എട്ടിന്റെ പണി

ധനുഷ് കാറില്‍ നിന്നും ഇറങ്ങും മുന്‍പ് ആരാധകര്‍ കാര്‍ വളഞ്ഞു. അദ്ദേഹത്തെ ഒന്ന് കാണനും തൊടാനുമായി പിന്നെ മത്സരം