പ്രശസ്ത നാടക, സിനിമ അഭിനേതാവായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ചു. പിതാവ് അബൂബക്കറിന്റെ പാത പിന്തുടർന്ന് അഭിനയവേദികളിൽ നിയാസും തന്റെ കഴിവുകൾ തെളിയിച്ചു. മിമിക്രി വേദികളിലാണ് നിയാസ് കൂടുതൽ പ്രശസ്തനായത്. സഹോദരൻ നവാസിനോടൊപ്പം നിരവധി വേദികളിൽ മിമിക്രി അവതരിപ്പിച്ചു. കുറച്ചുകാലം മാള അരവിന്ദന്റെ വള്ളുവനാടൻ തിയ്യേറ്റേഴ്സിൽ അംഗമായി നാടകങ്ങളിൽ നിയാസ് അഭിനയിച്ചിരുന്നു. മിമിക്രിവേദികളിലൂടെ കിട്ടിയ പ്രശസ്തി നിയാസിന് സിനിമയിൽ അവസരങ്ങൾ ഒരുക്കിക്കൊടുത്തു.

വെങ്കലം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് നിയാസ് സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് ചമയം, ഗ്രാമഫോൺ, ഓർഡിനറി, റൺ ബേബി റൺ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ മറിമായം എന്ന കോമഡി സീരിയലിലെ വേഷം നിയാസിന് കുടുംബപ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിക്കൊടുത്തു. വല്ലാത്ത പഹയൻ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ട് നിയാസ് ബക്കർ ആ രംഗത്തും കഴിവ് തെളിയിച്ചു

കോമഡി പരമ്പരകളിലും ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലുമെല്ലാം ചെറുതും വലുതുമായ പല കഥാ പാത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിന് എക്കാലവും കഴിഞ്ഞിട്ടുണ്ട്.മഴവില്‍ മനോരമയില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന കോമഡി പരമ്പരയായ മറിമായത്തില്‍ താരം അഭിനയിക്കുന്ന കഥാപാത്രം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഗ്രാമഫോണ്‍ എന്ന ചിത്രത്തില്‍ ദീലിപിനൊപ്പം തന്നെ കിട പിടിക്കുന്ന അഭിനയം കാഴ്ച്ച വയ്ക്കാന്‍ തന്റെ സ്വത സിദ്ധമായ ശൈലി കാണ്ട് ഈ നടനു സാധിച്ചിട്ടുണ്ട്. നടനുപരി വളര നല്ല പല കഴിവുകളുമുള്ള ആളാണ് താരം.

ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായ് മിനി സക്രീന്‍ ബിഗ് സ്‌ക്രീന്‍ രംഗത്ത് സജീവമായ ഇദ്ദേഹം നാടകങ്ങളിലൂടെ അരങ്ങളിലേയ്ക്കെത്തിയ ആളാണ്. മിനിസ്‌ക്രീനില്‍ വളരെ പരിചിതനാണങ്കി്‌ലും അദ്ദേഹത്തിന്റ വ്യക്തി ജീവിതം പ്രേക്ഷകര്‍ അത്ര കണ്ട് ചര്‍ച്ച ചെയ്യാത്ത കാര്യമാണ്. നിയാസിന് സ്വത സിദ്ദമായ ഈ കോമഡി അവതരണ ശൈലി കിട്ടിയതും ഒരു നടന്‍ എന്ന നിലയില്‍ ഉയരാന്‍ സാധിച്ചതും തന്റെ കുടുംബത്തില്‍ നിന്നു കിട്ടിയ പിന്തുണ കൊണ്ടും ഒരു കലാ കുടുംബത്തില്‍ ജനിച്ചതു കൊണ്ടുമാണെന്ന് നിയാസ് പറയുന്നത്.

നിയാസ് മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു നടന്റ മകനാണ്.കുറച്ച് ചിത്രങ്ങളില്‍ മാത്രമേ നിയാസിന്റ ബാപ്പ ഉണ്ടായിരുന്നുള്ളു. ആദ്യകാല ചിത്രങ്ങളില്‍ സജീവമായിരുന്നു ഇദ്ദേഹം. എന്നാല്‍ പുതിയ തലമുറ നിയാസിന്റെ ബാപ്പയെ ഓര്‍ക്കുന്നത് ഒറ്റ കഥാ പാത്രത്തിലൂടയാണ്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപത്തിന്റെയും പൊട്ടിത്തെറികളുടെയും കൂട്ടു കുടുംബത്തിന്റെയും കഥ പറഞ്ഞ മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നായിരുന്ന വാത്‌സല്യത്തിലെ മമ്മൂട്ടിയുടെ സ്വന്തം കുഞ്ഞമ്മാവയായ അബു ബക്കറിന്റെ മകനാണ് നിയാസ്.

വാത്സല്യത്തില്‍ ഏവരുടെയും കണ്ണു നനയിച്ച കഥാ പാത്രമായിരുന്നു കുഞ്ഞമാമ്മ. മമ്മൂട്ടിക്കൊപ്പം ശക്തമായ കഥാപാത്രമായി നില നിന്ന കുഞ്ഞമാമ്മ പിന്ന ആ വീട്ടില്‍ പടിക്കു പുറത്താകുമ്പോള്‍ മമ്മൂട്ടിയുടെ മാത്രമല്ല വാസ്ത്സല്യം കാണുന്നവരുടെയും മനസില്‍ വലിയ വിങ്ങളായി മാറിയിയിരുന്നു.മാത്രമല്ല ഗാന്ധര്‍വ്വത്തിലെ അബൂക്കയായും അദ്ദേഹം തിളങ്ങിയിരുന്നു. മലയാളികള്‍ ഇന്നും നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങള്‍ അതുല്യ കലാകാരന്റ മകനുപരി മിമിക്രിയിലൂടെയും സിനിമയില്‍ പല കഥാപാത്രങ്ങളിലൂടെയും ആനന്ദത്തിന്റ ഉന്നതിയില്‍ നിര്‍ത്തിയ കലാഭവന്‍ നവാസിന്റെ സഹോദരനുമാണ് നിയാസ്. നിയാസ് തന്റ അനുജനാണെങ്കിലും അവന്‍ തന്റെ ചേട്ടനായിട്ടാണ് പലരും കാണുന്നത്. തനിക്കു നവാസിനെ കൂടാതെ മറ്റ് ഒരു സഹോദരനുമുണ്ടെന്നും അദ്ദേഹവും ടെലിവിഷന്‍ രംഗത്താണന്നും എന്നാല്‍ അഭിനയമല്ല അദ്ദേഹം പത്ര പ്രവര്‍ത്തകനാണെന്നും നിയാസ് പറയുന്നു.

വളരെ ചെറുപ്പത്തില് തന്നെയാണ് താന്‍ വിവാഹം കഴിച്ചത്. അതിന്റെ കാരണവും താരം വെളിപ്പെടുത്തുന്നു. ഉപ്പ അഭിനയിക്കാനായി പോകുമ്പോള്‍ ഉമ്മയെയും കൂടെ കൊണ്ടു പോകുമായിരുന്നു. അപ്പോള്‍ താനും സഹോദരങ്ങളും മാത്രമായിരുന്നു വീട്ടില്‍. അതുകൊണ്ട് തന്നെയാണ് തന്നെ നേരത്തെ വിവാഹം കഴിപ്പിച്ചത്. അതുകൊണ്ട് തന്റെ മകളുടെ വിവാഹം നേരത്തെ നടത്താന്‍ പറ്റി. ഇത്രയും വലിയ മകളുണ്ടോ എന്നു തന്നെ കണ്ടാല്‍ പറയില്ലല്ലോ എന്നുമാണ് നിയാസിനോട് പലരും പറഞ്ഞത്. 23 വയലസുകാരിയായ ജസീലയെന്ന മകളുടെ വാപ്പയാണ് ഇദ്ദേഹമെന്ന് മകളുടെ വിവാഹ ദിനത്തിലാണ് മനസിലായത്. 2019ലാണ് ജസീല വിവാഹിതയായത്. വളരെ ആര്‍ഭാടമായ വിവാഹത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയടക്കം സീരിയല്‍ സിനിമാ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. ജസീലയെ കൂടാതെ താഹ എന്ന മകനും താരത്തിനുണ്ട്. കുടുംബസമേതം ആലുവയിലാണ് ഇദ്ദേഹം താമസിക്കുന്നത്.

Leave a Reply
You May Also Like

‘ശുദ്ധ എ പടം’ ‘ചതുരം’ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ഒരു ശുദ്ധ എ പടം’ ‘ചതുരം’ ഒടിടിയിൽ റിലീസ് ചെയ്യാൻ…

ഇനിയും മോഹൻലാലിൻറെ ഭാര്യയാകണം

കമാലിനി മുഖർജി എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. കാരണം മലയാളത്തിന്റെ ആദ്യ 100 കോടി…

28ാ മത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാ…

തൃഷയുടെ രാങ്കി മികച്ച പ്രേക്ഷാഭിപ്രായം നേടുന്നു

തൃഷയുടെ രാങ്കി മികച്ച പ്രേക്ഷാഭിപ്രായം നേടുന്നു എം. ശരവണൻ സംവിധാനം ചെയ്ത് ലൈക്ക നിർമ്മിച്ച തൃഷയുടെ…