ഒഴിഞ്ഞു കിടക്കുന്ന ആ അഭിനയ സിംഹാസനത്തിന് 50 വർഷങ്ങൾ പൂർത്തിയാകുന്നു

0
223

മലയാള സിനിമയിലേക്ക് വലതു കാൽ വെച്ചു കയറിയ നാല്പതാം വയസ്സ് മുതൽ ചമയങ്ങൾ അഴിച്ചു വച്ച 59 ആം വയസ്സ് വരെ , 19 വർഷത്തോളം ചെങ്കോലും കിരീടവും ആയി മലയാള സിനിമ ലോകത്തെ കാൽ കീഴിൽ ആക്കി അടക്കി ഭരിച്ചിട്ട് , അഭ്രപാളിയിലെ അഭിനയ ചക്രവർത്തിയുടെ സിംഹാസനം ഒഴിച്ചിട്ടു അയാൾ പടിയിറങ്ങി പോയിട്ട് ജൂൺ 15 നു 50 വർഷങ്ങൾ !!

Remembering Sathyan Master | Sathyan| Movies| Sheela| Sarada| arts| culture  and entertainmentകഥാപാത്രമായി പരിണമിക്കാനും , ആഴമുള്ള മനോവികാരങ്ങൾ അനായാസം മുഖത്ത് വിരിയിക്കാനുള്ള പ്രതിഭ , ശബ്ദ നിയന്ത്രണം , സന്ദര്ഭാനുസരണം സംഭാഷണത്തിലെ വേഗതയിലും താളത്തിലും ഉള്ള , ഏറ്റക്കുറച്ചിലുകൾ , ശരീര ഭാഗങ്ങളുടെ ചലനങ്ങൾ കൊണ്ട്‌ പ്രേക്ഷകരോട് സംവദിക്കാനുള്ള കഴിവ് , അസാധ്യമായ താള ബോധം .

Sathyan Master, the Great Actor - YouTubeതുടങ്ങി ഒരു നടന് വേണ്ട എല്ലാ കഴിവുകളും ചേരേണ്ട അളവിൽ കൃത്യമായി ചേർന്നു വന്നു , ഒരു നടനാകാൻ വേണ്ടി മാത്രം ജന്മം കൊണ്ട ഒരു മനുഷ്യൻ .അടിയും തടയും ആള്മാറാട്ടവും പഠിച്ച കായംകുളത്തെ കില്ലാഡി കൊച്ചുണ്ണിയിൽ നിന്നും കടപ്പുറത്തെ മുക്കുവൻ പളനിയിലേക്കു പരകായപ്രവേശം ചെയ്യാൻ ആയി കൊച്ചുണ്ണിയുടെ വെള്ളത്തൊപ്പിയും , വെള്ള ബനിയനും അഴിച്ചു വെച്ചു മുക്കുവന്റെ വട്ട തൊപ്പിയും അര കൈ ഷർട്ടും ഇടാനുള്ള സമയം മാത്രം മതിയായിരുന്ന അസാധ്യ കലാകാരൻ … ! അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ പണി കഴിഞ്ഞു വരുന്ന രണ്ട് സുഹൃത്തുക്കൾ ഷാപ്പിൽ കയറി രണ്ട് കുപ്പി കള്ളു കുടിക്കുന്ന , സിനിമയിൽ അത്രയൊന്നും പ്രാധാന്യം ഇല്ലാത്ത ഒരു രംഗം വളരെ അവിചാരിതം ആയാണ് യൂട്യൂബിൽ കണ്ണിൽ തടഞ്ഞത്…

നടനം സത്യം; പ​ക​ര​മില്ലാത്ത മേ​ൽ​വി​ലാ​സം | today Actor sathyan's 50th  death anniversary | Madhyamamപിന്നീട് ഒരുപാട് വട്ടം ആ രംഗങ്ങൾ തിരഞ്ഞു പിടിച്ചു കാണാനും ഷോട്ട് ബൈ ഷോട്ട് മനസിന്റെ ഷോകേസിൽ പതിപ്പിക്കാനും ഒരൊറ്റ പേരെ ഉണ്ടായിരുന്നുള്ളു കാരണമായി ” സത്യൻ മാഷ് “….
ഷാപ്പിലേക്കു കയറുമ്പോൾ വാതിലിന്റെ മുൻപിൽ നിൽക്കുന്ന നായയെ ഇടം കാൽ കൊണ്ട് തട്ടി നീക്കുന്നത്.കുപ്പിയിൽ നിന്നും രണ്ട് തുള്ളി കാർന്നോന്മാർക്കു വീതം വക്കുന്നത്.മൂത്ത കുപ്പി യിൽ നിന്നും കള്ളു ഒരിറക്ക് കഴിഞ്ഞുള്ള ആ തുപ്പൽ… ഒരു ഗ്ലാസ് കഴിച്ചു കഴിഞ്ഞു കാലു മടക്കി ബഞ്ചിന്റെ മുകളിൽ വക്കുന്നത്…..അടി കഴിഞ്ഞു നാവു ഉറക്കാതെയുള്ള ” ഗോപാല വേണ്ടടാ നീ പോടാ ! ”
” നീ പോടാ വേണ്ടടാ ഗോപാല ” ( നേരെ തിരിച്ചു ! )..

ആ പാടുകൾ കണ്ട് ഉത്‌കണ്ഠപ്പെട്ട എന്നോട് പപ്പ പറഞ്ഞു; ഓ അതൊന്നുമില്ലെടാ ഒരു  പുലിയുമായി ഗുസ്തിപിടിച്ചതാ' | Sathyan| Sathyan Death Anniversary| Satheesh  Sathyanഅഭിനയപ്രഭയാൽ കൂടെയുള്ള നടന്മാരെ ചിത്രത്തിൽ നിന്നും മായ്ച്ചു കളയുന്ന രീതിയിൽ ഉള്ള പ്രകടനം !
ചുരുങ്ങിയ ഷോട്ടുകളിൽ നയം വ്യക്തമാണ്..ഒരു നടൻ എന്തായിരിക്കണം എന്നത്..ഇത്രയേറെ നിരീക്ഷണപാടവവും ആ അറിവുകൾ അഭിനയത്തിൽ പകർത്തുകയും ചെയ്യുന്ന ഈ മനുഷ്യൻ ഒരു അസാധാരണ ഐറ്റം ആയിരുന്നു.സത്യൻ മാഷിന്റെ പരകായപ്രവേശങ്ങൾ വലിയ സ്‌ക്രീനിൽ കാണാൻ ഭാഗ്യം ലഭിച്ചവർ നാളെ ഒരു അതൊരു അസുലഭ ഭാഗ്യം എന്ന രീതിയിൽ ” യാത്രക്കാരുടെ ശ്രദ്ധക്ക് ” എന്നതിലെ ഒടുവിലിന്റെ സെക്യൂരിറ്റി കഥാപാത്രം സൗന്ദര്യയുടെ ജ്യോതിയോടു പറയുന്ന പോലെ ” ഓടയിൽ നിന്നും എന്ന സിനിമയിൽ സത്യൻ മാഷ് ഒറ്റ കാലു കൊണ്ട്‌ റിക്ഷ പൊക്കി ഒറ്റ കൈ കൊണ്ട്‌ പിടിച്ചു ബീഡി വലിക്കുന്നൊരു സീനുണ്ട് ! സത്യൻ മാഷ് ഹോ ഹോ ഹോ എന്നാ നടിപ്പ് !!!! ”
വർണ്ണിക്കുമ്പോൾ അതിനെ പുച്ഛത്തോടെ കാണാതിരിക്കുക കാരണം അയാൾ അങ്ങെനെ ആയിരുന്നു…
ഒരു പൂ ചോദിച്ചവർക്കു പൂക്കാലം പകരം കൊടുത്തിരുന്നയാൾ.