വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ സുധി. എന്നാൽ താരം കാൻസർ ബാധിതതായി ചികിത്സയിലായിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എന്നാൽ സുധീറും ഭാര്യ പ്രിയയും ചെയ്തൊരു പുണ്യ പ്രവർത്തിയുടെ പേരിൽ ഇപ്പോൾ അവർ സോഷ്യൽ മീഡിയയുടെ പ്രശംസയ്ക്ക് പത്രമാകുകയാണ്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് പ്രിയ ഒരു അണ്ഡം ദാനം നൽകിയിരുന്നു. ആ പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ പ്രകീർത്തിക്കപ്പെടുന്നത്.
കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട്ടിൽ സന്ദർശനം നടത്തിയപ്പോൾ ആണ് അവർ തങ്ങളുടെ ദുരവസ്ഥ പറഞ്ഞത്. ആരെങ്കിലും കുഞ്ഞിനെ ദാനമായി നൽകിയിരുന്നു എങ്കിൽ നന്നായിരുന്നു എന്ന് അവരിൽ നിന്നറിഞ്ഞ സുധീർ തന്റെ ഭാര്യയോട് ചോദിച്ചു അവർക്കു നമുക്കൊരു കുഞ്ഞിനെ നല്കിയാലോ എന്ന്. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി യോജിപ്പിച്ചു കുഞ്ഞിനെ ജനിപ്പിക്കുക എന്നത് അധികമാരും തയ്യാറാകാത്ത കാര്യമായിട്ടും സുധീറിന്റെ ഭാര്യ സമ്മതിച്ചു. രണ്ടു ആൺമക്കൾ ഉള്ള സുധീർ പ്രിയ ദമ്പതികളുടെ മക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിലും പഠിക്കുകയാണ്. പ്രിയ ദാനം ചെയ്ത അണ്ഡത്തിൽ പിറന്നത് പെണ്കുഞ്ഞായിരുന്നു. എന്നാൽ തങ്ങൾ ഒരർത്ഥത്തിൽ ചതിക്കപ്പെടുകയായിരുന്നു എന്നാണു സുധീർ പറയുന്നത്.
കാരണം കുട്ടി ഉണ്ടായതിനു ശേഷം സുധീർ പ്രിയ ദമ്പതികളുമായുള്ള എല്ലാ ബന്ധവും പ്രസ്തുത സുഹൃത്തും ഭാര്യയും ഉപേക്ഷിക്കുകയുണ്ടായി. സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ താരത്തെ ബ്ലോക്ക് ചെയ്ത് അവർ മറ്റെവിടേയ്ക്കോ പോയി. . ഇനി തമ്മിൽ ഒരു ബന്ധവും വേണ്ട എന്ന് അറിയിക്കുകയും ചെയ്‌തു. ഇത് സത്യത്തിൽ സുധീർ പ്രിയ ദമ്പതികൾക്ക് വലിയൊരു മനസിക ആഘാതം ആണുണ്ടാക്കിയത്.