സണ്ണി പി എൻ എന്ന പേര് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല, തൊരപ്പൻ ബാസ്റ്റിൻ എന്നുതന്നെ പറയണം

155

ഏകദേശം 25 വർഷത്തോളം ആയി സിനിമയിൽ ഉണ്ട്, ചെറുതാണെങ്കിലും കുറച്ചു നല്ല സിനിമകളുടെ ഭാഗമായി. പക്ഷെ ഒരിക്കൽ പോലും ഒരു നടൻ എന്ന ലേബലിൽ ലഭിക്കേണ്ട ഒരു വിസിബിലിറ്റി കിട്ടിയിട്ടില്ല.സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലെ സിനിമ ചർച്ചകളിൽ അടക്കം അധികം ആരും ഉൾപെടുത്താത്ത പേരാണ് സണ്ണി പി എൻ എന്ന വ്യക്തിയുടേത് .ഈ പേര് പറഞ്ഞാൽ പോലും പലർക്കും മനസ്സിലാവണമെന്നില്ല തൊരപ്പൻ ബാസ്റ്റിൻ എന്ന സ്ഫടികത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെ വേണ്ടി വരും അതിനു .

സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിനെ അവതരിപ്പിച്ച നടന്‍ അനാഥാലയത്തില്‍; വാര്‍ത്ത  കണ്ട് ഞെട്ടിയെന്നു നടന്‍ സണ്ണി | Malayalam cinema|Mohanlal|Movie|Movies|Newsഇന്ന് ജോജി എന്ന സിനിമ കണ്ടപ്പോൾ ആണ് ഇദ്ദേഹത്തെ പറ്റി എഴുതണം എന്ന് തോന്നിയത്.അതിലെ അപ്പന്റെ വേഷം എത്ര മനോഹരമായാണ് ചെയ്തേക്കുന്നത്.പോത്തേട്ടന് ഒരായിരം നന്ദി, ഇദ്ദേഹത്തിന്റെ ആക്ടിങ് റേഞ്ച് പുറത്തു കൊണ്ട് വന്നതിനു.

Sunny Pn (Thorappan Bastin) (@PnBastin) | Twitterഡബിൾബാരൽ ,അൻവർ ,ബിഗ്‌ബി ,ഗപ്പി ,ഇയ്യോബിന്റെ പുസ്തകം അങ്ങനെ ശ്രെദ്ധിക്കപ്പെട്ട കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യാദൃച്ഛികമായി സിനിമയിലേക്ക് എത്തപെട്ട വ്യക്തിയാണ് പിന്നീട് സിനിമയോട് തോന്നിയ ഒരു ഇഷ്ടം കൊണ്ട് ഇൻഡസ്ട്രിയിൽ നിൽക്കുന്നു ആള് ഇപ്പോളും നല്ല സിനിമകൾക്കു വേണ്ടിയുള്ള ഓട്ടത്തിൽ ആണ് .നല്ല കഥാപാത്രങ്ങൾ തേടി വരാതിരിക്കില്ല അതിനു വേണ്ടിയുള്ള ശ്രങ്ങൾ ആള് നടത്തുന്നും ഉണ്ട് .റിയൽ ലൈഫിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു റിട്ടയേർഡ് ആയി .അദ്ദേഹം ആദ്യമായി പങ്കെടുത്ത ഒരു ഇന്റർവ്യൂ ലിങ്കും ചുവടെ ചേർക്കുന്നു സമയം ഉള്ളവർ ഒക്കെ കാണുക സപ്പോർട്ട് ചെയ്യുക .