നടിയും ഗായികയുമാണ് അദിതി റാവു ഹൈദരി . പ്രധാനമായും ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഹൈദരാബാദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച ഹൈദരി രണ്ടു രാജകീയ പാരമ്പര്യമുള്ളയാളാണ്. അവർ രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ്. 2007ൽ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ഇതിൽ അവർ ഒരു ദേവദാസി ആയാണ് അഭിനയിച്ചത്. അവരുടെ പ്രകടനം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.
ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു. ഈ സചിത്രം അവർക്ക് നല്ല സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. അവർ അനേകം വിജയിച്ച ഹിന്ദി സിനിമകളിൽ സഹനടിയായി സ്തുത്യർഹമായ രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. സംഗീതപ്രധാനമായ റോക്സ്റ്റാർ (2011), ഹൊറർ ത്രില്ലർ ആയ മർഡർ 3 (2013), ആക്ഷൻ കോമഡി ആയ ബോസ് (2013) ത്രില്ലർ ആയ വസീർ Wazir (2016)എന്നിവ അവയിൽ ചിലതാണ്. 2018ൽ അവർ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോൾ പരക്കെ സ്വീകരിക്കപ്പെട്ടു. ഈ സിനിമ ബോക്സോഫീസ് ബ്ലോക്ബസ്റ്റർ ആയി. അവരുടെ ഏറ്റവും വിജയിച്ച ഒരു സിനിമയായിരുന്നു ഇത്. മലയാളത്തിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്തു. മോളിവുഡില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമെ ചെയ്തുള്ളൂവെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് അദിതി.
മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ ആയിരുന്നു അദിതി റാവു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയുടെ നായിക ആയിട്ടായിരുന്നു താരമെത്തിയത്. പിന്നീട് മറ്റ് ഭാ?ഷാ ചിത്രങ്ങളില്‍ തിരക്കേറിയ താരം 15 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തി. അന്തരിച്ച സംവിധായകന് ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചുവരവ്.സിനിമയില്‍ സുജാതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടം നേടാന്‍ അദിതിക്ക് സാധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസ് കൂടിയായിരുന്നു ഈ ചിത്രം. ഒരു കാവ്യം പോലെ മനോഹരമായ പ്രണയത്തിന്റെ കഥ അതിന്റേതായ തന്മയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സൂഫിയും സുജാതയിലൂടെ അദിതിക്ക് കഴിഞ്ഞു.
ചിത്രത്തിലെ ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ‘ഹേയ് സിനാമിക’ എന്ന ബ്രിന്ദ മാസ്റ്റര്‍ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായും അദിതി തിളങ്ങി. അഭിനേത്രിക്ക് പുറമെ നല്ലൊരു ഗായിക കൂടിയാണ് അദിതി റാവു. 2007ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സ്രിംഗാരം ആയിരുന്നു അദിതിയുടെ ആദ്യ സിനിമ. ചിത്രത്തില്‍ ഒരു ദേവദാസി ആയാണ് താരം അഭിനയിച്ചത്.2011ലെ സുധീര്‍ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി എന്ന ചിത്രമായിരുന്നു അദിതിക്ക് കരിയര്‍ ബ്രേക്ക് നല്കിയ ചിത്രം. ചിത്രത്തിലൂടെ സഹനടിയ്ക്കുള്ള സ്ക്രീന്‍ അവാര്‍ഡും അദിതിക്ക് ലഭിച്ചു. 2018ല്‍ പത്മാവതി എന്ന സിനിമയില്‍ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്