അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന വരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
463 VIEWS

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച അഭിനേത്രിയാണ് ഭാവന. മലയാളത്തിൽ തുടക്കമിട്ട് ഒടുവിൽ മറ്റ് ഭാഷകളിൽ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ഭാവനയ്ക്കായി. എന്നാൽ ജീവിതത്തിൽ നടന്ന നിർഭാഗ്യകരമായ സംഭവങ്ങൾ താരത്തെ സിനിമയിൽ നിന്നും മാറിനിൽക്കാൻ പ്രേരിപ്പിച്ചു.  ഇപ്പോൾ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ ഉറച്ച ശബ്ദമാകുകയാണ് ഭാവന. മലയാള സിനിമയിലേക്ക് തിരിച്ചുവരുമെന്ന് മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞിരുന്നു. പൃഥ്വിരാജ് നായകനായി 2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവനയുടേതായി പുറത്തിറങ്ങിയ അവസാന മലയാള സിനിമ. അതിനു ശേഷം താരം കന്നഡ സിനിമകളിൽ അഭിനയിച്ചിരുന്നു.

അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ആണ് ഭാവന വരുന്നത് . സംവിധായകൻ ആഷിഖ് അബുവാണ് ഭാവനയുടെ ഈ തീരുമാനം പങ്കുവയ്ക്കുന്നത് . പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നു മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോട് ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. ‘സിനിമാ ആലോചനകളിൽ ഭാവന കടന്നുവരുമായിരുന്നു … ഇപ്പോൾ ഒരു കഥ ഭാവനയ്ക്ക് ഇഷ്ടമായിട്ടുണ്ട്. ഉടനെ ഭാവന മടങ്ങിയെത്തും’… ആഷിഖ് അബു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ