‘ആ ദിവസം സംഭവിച്ചത് ‘ ഭാവന തുറന്നുപറയുന്നു

0
606

ഭാവന എന്ന അഭിനേത്രിക്ക് നമ്മൾ മലയാളികളുടെ മനസ്സിൽ എന്നുമൊരു പ്രതേക സ്ഥാനമുണ്ട്, നമ്മുടെ വീട്ടിലെ ഒരാൾ എന്ന തോന്നലാണ് നമുക്ക് ഭാവനയോട് തോന്നാറുള്ളത്, കാർത്തിക എന്നാണ് താരത്തിന്റെ യഥാർഥ പേര്, സിനിമക്ക് വേണ്ടിയാണ് അത് ഭാവന ആക്കിമാറ്റിയത്, 1986 ജൂൺ 6 ന് തൃശ്ശൂരിൽ ജനിച്ച താരം അവിടെ തന്നെയാണ് തന്റെ പഠനവും പൂർത്തിയാക്കിയത്, 2002 ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘നമ്മൾ’ ആണ് ഭാവനയുടെ ആദ്യ ചിത്രം..

Malayalam actress Bhavana abducted, molested; Driver arrested - Odisha News  Insightഅതിൽ ഒരു കോളനിയിലെ പെണ്കുട്ടിയായിട്ടാണ് താരം എത്തിയിരുന്നത്, അതെ വർഷം തന്നെയാണ് തിളക്കം, ക്രോണിക്ക് ബാച്ചിലർ, സി ഐ ഡി മൂസ എന്നിവ ചെയ്തിരുന്നത്, അവയെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു, മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിരുന്നു, മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ നായകന്മാർക്കൊപ്പവും താരം അഭിനയിച്ചിരുന്നു…

ദിലീപും ഭാവനയും ഒരു സമയത്ത് മലയാളത്തിലെ വിജയ ജോഡികൾ ആയിരുന്നു, അവർ ഒരുമിച്ചെത്തിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു, കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതർ ആയത്… കന്നടയിൽ 2012 ൽ പുറത്തിറങ്ങിയ പി.സി. ശേഖര്‍ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിൽ നായിക ഭാവന ആയിരുന്നു…

ആ ചിത്രത്തിന്റെ നിർമാതാവ് നവീൻ ആയിരുന്നു, അവിടെ നിന്നും തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു, 9 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ ഒന്നായത്, താരത്തിന്റെ വിവാഹം അന്ന് സോഷ്യൽ മീഡിയിൽ വലിയ വാർത്തയായിരുന്നു, രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിയിട്ടുള്ള നടിയാണ് ഭാവന. ദൈവ നാമത്തിൽ എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച സ്വാഭാവ നടിക്കുള്ള പുരസ്കാരവും നമ്മൾ എന്ന ചിത്രത്തിന് സ്‌പെഷൽ ജൂറി പുരസ്കാരവുമാണ് താരത്തിന് ലഭിച്ചത്…

Kannada Filmnagar on Twitter: "Stills from the sets of "99" movie, leading  @Official_Ganesh & #Bhavana, Direction by #PreethamGubbi  #GoldenStarGanesh #KannadaFilmNagar #KannadaFilmNews  #LatestKannadaMovieNews #Sandalwood #KannadaCelebNews https://t ...സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് ഭാവന തന്റെ എല്ലാ വിശേഷങ്ങളും കൊച്ചു കൊച് സന്തോഷങ്ങളും താരം ആരധകർക്കായി പങ്കുവെക്കാറുണ്ട്, ഭർത്താവിനൊപ്പം ഇപ്പോൾ ബാഗ്‌ളൂരിലാണ് ഭാവന താമസിക്കുന്നത്.. അച്ഛന്റെ പേര് ബാലചന്ദ്ര മേനോൻ എന്നാണ് ‘അമ്മ പുഷ്പ, മൂത്ത ഒരു സഹോദരൻ ഉണ്ട് പേര് ജയദേവന്‍. സ്കൂൾ വിദ്യാഭ്യാസം മാത്രമാണ് താരത്തിനുള്ളത്, തന്റെ പതിനഞ്ചാമത്തെ വയസിയിലാണ് താരം അഭിനയം തുടങ്ങിയത്,

ആദ്യ ചിത്രത്തിന് ശേഷം കൈനിറയെ ചിത്രങ്ങളായിതുരന് ഭാവനക്ക് ലഭിച്ചത് അതുകൊണ്ടുതന്നെ പഠനത്തിൽ ശ്രദ്ധിക്കാൻ താരത്തിന് സാധിച്ചില്ല എന്നതാണ് വാസ്തവം, ഇപ്പോൾ വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ല യെങ്കിലും കന്നടയിൽ താരം സിനിമകൾ ചെയ്യുന്നുണ്ട്, കന്നഡയിലെ ഇൻസ്‌പെക്ടർ വിക്രം എന്ന ചിത്രം വലിയ വിജയമായിരുന്നു, അത് മലയത്തിലേക്ക് മൊഴിമാറ്റി എത്തിയിരുന്നു… മലയാളത്തിൽ പുതിയതായി ചിത്രങ്ങൾ ഒന്നും താരം ഏറ്റെടുത്തിട്ടില്ല

നിനച്ചിരിക്കാതെ കടന്നു വന്ന ഒരു ദുരനുഭവം ജീവിതം ഉലച്ചുകളഞ്ഞു, നടി ഭാവന വനിതക്ക് കൊടുത്ത അഭിമുഖത്തിൽ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. നടിയുടെ വാക്കുകളിലേക്ക്. ലോകത്തെ തന്നെ വെറുത്തുപോകുന്ന സംഭവമാണ് തന്റെ ജീവിതത്തിൽ ഉണ്ടായത് എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു ബോധം എനിക്ക് തരാൻ സമൂഹത്തിന് കഴിഞ്ഞതുകൊണ്ടാണ് അത്തരമൊരു അവസ്ഥയില്‍ നിന്ന് താന്‍ രക്ഷപെട്ടതെന്നും ഭാവന പറയുന്നു.

ഏതോ ഒരുത്തന്‍ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിന് താന്‍ അതോർത്ത് വിഷമിച്ചാല്‍ അത് എന്റെ മനഃസാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് എനിക്ക് തോന്നി. ഞാനല്ല തെറ്റുചെയ്തവരാണ് വിഷമിക്കേണ്ടതെന്നും അഭിമുഖത്തില്‍ ഭാവന പറയുന്നു. അന്ന് തൃശ്ശൂരിലെ വീട്ടില്‍ നിന്ന് സന്ധ്യകഴിഞ്ഞാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടയിലാണ് പിന്നാലെ വന്ന ഒരു കാറ്ററിങ് വാന്‍ വാഹനത്തില്‍ ഇടിക്കുന്നതും ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പക്ഷെ അപ്രതീക്ഷിതമായി പെട്ടെന്ന് രണ്ടുപേര്‍ എന്റെ കാറിന്റെ പിന്‍സീറ്റില്‍ എന്റെ ഇരുവശത്തുമായി കയറി.

ശേഷം അവർ ബലമായി എന്റെ കൈയ്യില്‍ പിടിച്ചു.’എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കുവേണ്ടത് എന്നോകെ പറയുന്നുണ്ടായിരുന്നു. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടുപോകും’ എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. ഇടയ്ക്ക് ഡ്രൈവറോട് പറഞ്ഞ് കാര്‍ നിര്‍ത്തിച്ച് ചിലര്‍ ഇറങ്ങുകയും മറ്റു ചിലര്‍ കാറിലേക്ക് കയറുകയും ചെയ്തതോടെ എന്തോ ചില പ്രശ്നങ്ങൾ തോന്നിത്തുടങ്ങി.

എന്തോ ഒരു അപകടം അടുത്തെത്തിയത് പോലെ. പിന്നീട് ഞാൻ പതുക്കെ എന്റെ മനഃസ്സാന്നിദ്ധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ പെരുമാറ്റങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ച് മനസിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണെന്ന് തിരിച്ചറിയാന്‍ ചുറ്റുമുള്ള സൈന്‍ ബോര്‍ഡുകളും മറ്റ് കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ പറയുന്ന സംഭാഷണങ്ങളൊക്കെ ഓര്‍മ്മയിലേക്ക് റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ അവര്‍ ആരെയൊക്കെയോ വിളിച്ചു. പാലാരിവട്ടത്ത് നിന്ന് ലാല്‍ മീഡിയയിലേക്ക് തിരിയാതെ കാര്‍ നേരെ വിടാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ കൂടുതല്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്ന് തോന്നിത്തുടങ്ങി..

പിന്നീട് ഇതിലെ പ്രധാന വില്ലനും കാറില്‍ കയറി. ഷൂട്ടിങിന് ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. കാറില്‍ വെച്ച് അയാളാണ്, ഇത് തനിക്കെതിരായ ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നുമൊക്കെ പറഞ്ഞത്. ഞങ്ങള്‍ക്ക് വീഡിയോ എടുക്കണമെന്നും ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞു.

ഇതിലും ഭേദം ഞാൻ ഇല്ലാതായി പോകുന്നതാണ് നല്ലതെന്ന് ആ നിമിഷം തോന്നിപ്പോയി. വണ്ടി ലോക്കായിരുന്നു. ഒരു ചെറിയ ശബ്ദം പോലും പുറത്ത് കേള്‍ക്കില്ല. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്ലാറ്റില്‍ കൊണ്ടുപോകും അവിടെ അഞ്ച് പേര്‍ കാത്തിരിക്കുന്നുണ്ട്, പിന്നെ കൂടുതലൊന്നും പറയണ്ടാലോ , എന്നിട്ട് അതു വീഡിയോയില്‍ പകര്‍ത്തും, പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല എന്നിങ്ങനെയായിരുന്നു ഭീഷണി.

ആ സമയങ്ങളിൽ പല ചിന്തകളും മനസ്സില്‍ കയറിയിറങ്ങിപ്പോകുന്നതിനിടയില്‍ പലതരത്തിലും അവന്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവ വികാസങ്ങള്‍ ആ വണ്ടിയ്ക്കുള്ളില്‍ നടന്നു. താന്‍ ശരിക്കും നിസ്സഹായായിരുന്നു. എല്ലാം കഴിഞ്ഞ് ഫോണ്‍ നമ്പര്‍ തരൂ ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന് അവന്‍ പറഞ്ഞു. ഇതൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസമെന്ന് തിരിച്ചുചോദിച്ചുവെന്നും ഭാവന പറയുന്നു.