ചില കഥാപാത്രങ്ങൾക്ക് സിനിമയിൽ വല്യേ സ്ക്രീൻ ടൈം ഒന്നും കാണില്ല.പക്ഷെ ആ വന്ന് പോകുന്ന ഗ്യാപ്പിൽ അവർ നൈസ് ആയി സ്‌കോർ ചെയ്ത് ഒരുപക്ഷേ മുഴുനീള വേഷം ചെയ്തവരേക്കാളേറെ ചിലപ്പോ പ്രേക്ഷകർ ഓർത്തിരിക്കുന്ന മുഖങ്ങളായി മാറും.അത്തരത്തിൽ ‘ ന്നാ താൻ കേസ് കൊട് ‘ സിനിമയിൽ വന്ന് സ്‌കോർ ചെയ്ത കൊറേ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു.അതിൽ ഏറ്റവും ക്യാച്ചി പെർഫോമൻസ് ആയി തോന്നിയത് സുരേഷന്റെ കാമുകി സുമലത ടീച്ചറുടേതാണ്. പുള്ളിക്കാരിയെ സ്ക്രീനിൽ കാണാൻ തന്നെ നല്ലൊരു പോസിറ്റീവ് വൈബ്.കൂടെ ഫൺ പെർഫോമൻസും.ഒന്ന് അങ്ങോട്ടൊ ഇങ്ങോട്ടോ മാറിയാൽ ഓവറായേക്കാവുന്ന സംഭവം.പക്ഷെ പുള്ളിക്കാരി നീറ്റ് ആയി ചെയ്ത് ഫലിപ്പിച്ചു. “സുരേഷേട്ടൻ ഭയങ്കര കെയറിംഗ് ആന്ന് അതാന്ന് സുരേഷേട്ടന്റെ ലൈൻ. സ്ലോ ആൻഡ് സ്റ്റെഡി വിൻസ് ദി റെയ്സ് അതാന്ന് എന്റെ ലൈൻ.

ന്നാ താൻ കേസ് കൊട് സിനിമയിലെ ഡാൻസ് ടീച്ചർ സുമലത ജീവിതത്തിലും അധ്യാപികയാണ്. കാസർഗോട് നീലേശ്വരം കുന്നുംകൈ സ്വദേശിയാണ് ചിത്ര നായർ. ആറാട്ടി’ലും ‘ജനഗണമന’യിലും ചെറിയ വേഷങ്ങൾ ചെയ്തിരുന്നു? , ‘ആറാട്ടി’ൽ ഒരു പഞ്ചായത്ത് മെമ്പർ ആയിരുന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ എത്താനിടയായ സാഹചര്യവും സുമലത എന്ന വേഷത്തെ കുറിച്ചും ചിത്രനായരുടെ വാക്കുകൾ ഇങ്ങനെ

“മാക്ഫ്രെയിം എന്ന കലാകാരന്മാരുടെ സംഘടനയിൽ പലപ്പോഴും കാസ്റ്റിങ് കോളുകൾ വരാറുണ്ട്. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ അവസാനവട്ട ഓഡിഷൻ സമയത്താണ് ഞാനത് ശ്രദ്ധിക്കുന്നത്. മാക്ക് ഗ്രൂപ്പിന്റെ ചീഫ് കോർഡിനേറ്റർ ആണ് ഈ സിനിമയിൽ അഭിനയിക്കാൻ വേണ്ടിയുള്ള ഓഡിഷന് വിഡിയോയും ഫോട്ടോയും അയയ്ക്കാൻ എന്നെ നിർബന്ധിച്ചത്. രണ്ട് ഓഡിഷനുകളും ഒരു പ്രീഷൂട്ടും ഉണ്ടായിരുന്നു. ഷൂട്ട് നടക്കുമ്പോഴും ഇത് ഫൈനൽ സെലക്‌ഷൻ അല്ല എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞുകൊണ്ടിരുന്നത്. പല വേഷങ്ങളും ചെയ്യിപ്പിച്ചു നോക്കിയതിനുശേഷം ആണ് ഞാൻ ഇപ്പോൾ ചെയ്ത സുമലതയുടെ ക്യാരക്ടർ എനിക്ക് തന്നത്. പ്രീ ഷൂട്ട് സമയത്ത് സുമലതയെയാണ് അവതരിപ്പിച്ചു നോക്കിയത്. പല വേഷങ്ങൾ നോക്കിയതുകൊണ്ട് ഒരു വേഷം ഈ സിനിമയിൽ ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ ഞാൻ അൽപം പോലും പ്രതീക്ഷ വച്ചില്ല. അതുകൊണ്ട് തന്നെ നല്ലൊരു വേഷം ഈ സിനിമയിൽ കിട്ടിയപ്പോൾ സന്തോഷം തോന്നി. സുമലത കുറച്ചു റൊമാന്റിക് ആണ്. അതുപോലെ തന്നെ നർമവും ഒക്കെ ഉള്ള ഒരു ക്യാരക്ടർ ആണ്, അതിനായി നീളമുളള മുടി ഒന്ന് മുറിക്കണം എന്നു പറഞ്ഞു. അത് കേട്ടപ്പോൾ സത്യത്തിൽ ആദ്യം ഞാൻ ഒന്ന് മടിച്ചു. രതീഷ് ബാലകൃഷ്ണ പൊതുവാൾ,കുഞ്ചാക്കോ ബോബൻ, രാജേഷ് മാധവൻ തുടങ്ങിയവർ ഉള്ള ക്രൂ ആണിത് എന്നും ഈ ടീമിനൊപ്പം നിന്ന് ഒരു ക്യാരക്ടർ റോൾ ചെയ്താൽ ഉറപ്പായും സിനിമയിൽ ഒരു ബ്രേക്ക് കിട്ടും എന്നും അണിയറ പ്രവർത്തകർ പറഞ്ഞു. അപ്പോഴാണ് നീളമുള്ള മുടിയെയൊന്ന് ചെറുതാക്കി മുറിക്കണം എന്ന കാര്യം ഞാൻ സമ്മതിച്ചതും. ഇത്തരം നല്ല വേഷങ്ങൾ കിട്ടുന്നതിനായി മുടി മുറിച്ചാൽ കുഴപ്പമില്ല, മുടി പിന്നെയും വരുമല്ലോ എന്ന ആശ്വാസത്തിലാണത് ചെയ്തതും”

**

Leave a Reply
You May Also Like

ചിരിച്ചുകൊണ്ട് കരഞ്ഞ ചാപ്ലിൻ

ചിരിച്ചുകൊണ്ട് കരഞ്ഞ ചാപ്ലിൻ അറിവ് തേടുന്ന പാവം പ്രവാസി ????ഒന്നിനു പുറമേ മറ്റൊന്നായി ജീവിതത്തിൽ ദുരന്തങ്ങൾ…

കേരളത്തിലെ പോപ്പുലർ കൾച്ചറിൽ ഇത്രമാത്രം ഫാൻ ബേസ് ഉള്ള ഒരു ക്യാമ്പസ്‌ മൂവി ഒരുപക്ഷേ ‘ക്ലാസ്മേറ്റ്സ് ‘നൊപ്പം ഈ സിനിമ കൂടിയേ ഉണ്ടാകൂ

15 Years Of Happy Days  Sajith M S ഒരിക്കൽ നാട്ടിലുള്ള ഒരു ലോക്കൽ…

അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ കലാകാരനായിരുന്നു അജിത്ത് ചന്ദ്രന്‍

Goebbels Berlin മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ക്ലൈമാക്‌സ് രംഗമാണ് മനു അങ്കിള്‍ സിനിമയിലേത്.…

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.…