Sreejith Saju

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയവര്‍ അനവധിയാണ്. ഇപ്പോഴും അവരില്‍ പലരും സിനിമയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്നുണ്ട്. ബാംഗ്ലൂരില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ കഥയും അങ്ങനെയാണ്. തന്റെ പതിനാറാം വയസ്സിലാണ് ആ പെണ്‍കുട്ടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബാംഗ്ലൂരിലാണ് ജനിച്ചതെങ്കിലും തുടക്കം തമിഴ് സിനിമയിലൂടെ ആയിരുന്നു. സിനിമയില്‍ നായകനായത് സ്റ്റൈല്‍ മന്നന്‍ രജനീകാന്തും. മാത്രമല്ല സിനിമയില്‍ റ്റൈറ്റില്‍ കഥാപാത്രമായിട്ടാണ് ആ ബാംഗ്ലൂര്‍ സുന്ദരി എത്തിയത്. 1978ല്‍ റിലീസ് ചെയ്ത ഭൈരവി ആയിരുന്നു സിനിമ.

പെണ്‍കുട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ഭൈരവി എന്ന് തന്നെ. രജനീകാന്ത് കഥാപാത്രത്തിന്റെ സഹോദരി ആയിരുന്നു ഭൈരവി. സിനിമയില്‍ സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും ഭൈരവിയെ കുറിച്ചായിരുന്നു സിനിമ. ആ രജനീകാന്ത് സിനിമയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ പെണ്‍കുട്ടിയുടെ പേര് ഗീത കദംബി. അതെ, മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി ഗീത തന്നെ. അന്യഭാഷയില്‍ നിന്ന് എത്തിയ നടിയാണെങ്കിലും കൂടുതല്‍ മലയാള സിനിമകളിലാണ് ഗീത അഭിനയിച്ചിട്ടുള്ളത്. മാത്രമല്ല മലയാളത്തിലെ നിരവധി ക്ലാസിക് സിനിമകളിലും ഗീത നായികയായി തിളങ്ങി.മലയാളിത്ത്വവും ഐശ്വര്യവും ഉള്ള മുഖമായിരുന്നു നടിയ്ക്ക് ഉണ്ടായിരുന്നത്. മലയാളി അല്ല എന്ന് വിശ്വസിക്കുവാനും പ്രയാസമായിരുന്നു.

ഭൈരവിയ്ക്ക് ശേഷം വീണ്ടും ഒരു തമിഴ് സിനിമയിലാണ് ഗീത അഭിനയിച്ചത്. രജനീകാന്തും കമല്‍ഹാസനും നായകന്മാരായി എത്തിയ നിനൈത്താലെ ഇനിക്കും ആയിരുന്നു അത്. വളരെ ചെറിയൊരു കഥാപാത്രമായിരുന്നു ആ സിനിമയില്‍ ഗീത അവതരിപ്പിച്ചത്. രജനീകാന്ത് കഥാപാത്രത്തിനൊപ്പമുള്ള കോമ്പിനേഷന്‍ രംഗമായിരുന്നു നടിക്ക്. റിസപ്ഷണിസ്റ്റിന്റെ വേഷമായിരുന്നു ഗീത ചെയ്തത്. മോഹന്‍ലാല്‍ സിനിമയില്‍ നായികയായിട്ടാണ് ഗീത മലയാളത്തില്‍ എത്തുന്നത്.എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ പഞ്ചാഗ്നിയായിരുന്നു ആ സിനിമ. സിനിമയിലെ കേന്ദ്രകഥാപാത്രമായ ഇന്ദിര ആയിട്ടാണ് ഗീത അഭിനയിച്ചത്.

നടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഇന്ദിര. സാഗരങ്ങളേ പാടി ഉണര്‍ത്തിയ എന്ന ഗാനവും മലയാളികള്‍ മറക്കാന്‍ ഇടയില്ല. വീണ്ടും മോഹന്‍ലാലിന്റെ നായികയായിട്ടാണ് ഗീത അഭിനയിച്ചത്. വലിയ വിജയം നേടിയ സുഖമോ ദേവി ആയിരുന്നു ആ സിനിമ. താര എന്ന നായിക കഥാപാത്രത്തെ ഗീത ഗംഭീരമാക്കുകയും ചെയ്തു.മമ്മൂട്ടിയുടെ നായിക ആയിട്ടാണ് നടി പിന്നീട് അഭിനയിച്ചത്. സിനിമ ക്ഷമിച്ചു എന്നൊരു വാക്ക്. പിന്നീട് നിരവധി മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളില്‍ നായികയായി ഗീത തിളങ്ങി.

ആ സിനിമകളൊക്കെയും വലിയ വിജയം നേടുകയും ചെയ്തു. ഗീതം സിനിമയില്‍ ഇരട്ട വേഷത്തിലും നടി അഭിനയിച്ചു. അമൃതം ഗമയ സിനിമയിലെ ഭാനു, വൈശാലി സിനിമയിലെ മാലിനി, ഭദ്രചിറ്റ സിനിമയിലെ ഭദ്ര, ഒരു വടക്കന്‍ വീരഗാഥ സിനിമയിലെ കുഞ്ഞി, ലാല്‍ സലാം സിനിമയിലെ സഖാവ് സേതുലക്ഷ്മി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഗീത മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി. ഇന്ദ്രജാലം, പൂക്കാലം വരവായി, അഭിമന്യു, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ആധാരം, പൈതൃകം, ഭൂമിഗീതം, വാത്സല്യം, നന്ദിനി ഓപ്പോള്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും നടി മികച്ചതാക്കി.


ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ ഗീതയുടെ കഥാപാത്രങ്ങൾ ഇനിയും ബാക്കി.
Ragesh

മോഹൻലാൽ -ശോഭന ജോഡിയാണ് മിക്ക സിനിമകളിലും ഒന്നിക്കാതെ പോകുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ അഭിനയിച്ച മിക്ക സിനിമകളിലും നായകനോടൊത്ത് ഒന്നിക്കാതെ പോയ ഒരു നായികയാണ് ഗീത. ഇനി ഒന്നിച്ചാൽ തന്നെ ആരെങ്കിലും ഒരാൾ മരിക്കും. അത് മലയാളത്തിൽ മാത്രമല്ല എന്നുള്ളതാണ് രസകരം (?).

മോഹൻലാലിന്റെ കൂടെ തന്നെ നോക്കാം..
✅️പഞ്ചാഗ്നി, ഗീതം, സുഖമോദേവി, അമൃതംഗമയ, ഇന്ദ്രജാലം, അഭിമന്യു..
✅️മമ്മൂട്ടി- രാരീരം, നായർസാബ്, അയ്യർ ദ ഗ്രേറ്റ്, സായം സന്ധ്യ, ദളപതി, അതിനുമപ്പുറം, ഒരു വടക്കൻ വീരഗാഥ, ഇൻസ്പെക്ടർ ബൽറാം, അഴകൻ.
✅️മുകേഷ്- പാരലൽ കോളേജ്, ക്ഷമിച്ചുഎന്നൊരു വാക്കിൽ ക്ഷമിച്ചു എന്ന് കമ്പ്ലീറ്റ് പറയാൻ പറ്റില്ല. ഒന്നിച്ചാലാണ് ദുരന്തം.
✅️ജയറാം – രാധാമാധവം, ശ്രീരാഗം.
✅️തിലകൻ- രാധാമാധവം.
✅️സിദ്ദിഖ് – ഉപ്പുകണ്ടം ബ്രദേഴ്സ്.
✅️സുരേഷ് ഗോപി-സായം സന്ധ്യ, മഹാൻ, രുദ്രാക്ഷം, യുവതുർക്കി.
✅️നെടുമുടിവേണു – രാരീരം,നന്ദിനി ഓപ്പോൾ.
✅️പ്രതാപ് പോത്തൻ – നിറഭേദങ്ങൾ ( ഒന്നിക്കും എന്ന് പ്രതീക്ഷിക്കാം. Still ദുരന്തം ആണ്.)
✅️മുരളി – ലാൽ സലാം, ജനം
✅️ദേവൻ- ഭദ്രച്ചിറ്റ.
✅️പ്രഭു- കലിയുഗം, ധർമ്മശീലൻ.
✅️അർജുൻ – കുരുതി പുനൽ
✅️ശരത് കുമാർ – സേലം വിഷ്ണു
✅️എസ് പി ബാലസുബ്രഹ്മണ്യം – കേളടി കണ്മണി.

മന്നൻ, ഏയ് ഹീറോ തുടങ്ങിയ ചിത്രങ്ങളുടെ ഒറിജിനൽ ആയ കന്നട ചിത്രത്തിൽ (അനുരാഗ അരളിതു) തമിഴിൽ ഖുശ്ബു/ തെലുങ്കിൽ വാണി വിശ്വനാഥ് ചെയ്ത റോൾ ഗീതയാണ് ചെയ്തത്. So അതിലും ഒന്നിക്കുന്നില്ല.
ആകെ അഭിനയിച്ച 2 ഹിന്ദി ചിത്രങ്ങളിൽ ഒന്ന് ‘ഈ നാടി’ന്റെ റീമേക്ക് ആയ ‘യേ ദേശി’ൽ സുരേഖ ചെയ്ത ദുരന്ത വേഷം -നായകനും നായികയും മരിക്കും. കന്നഡ, തെലുഗു ചിത്രങ്ങളിൽ ഇനിയും ഉണ്ടാകും. അങ്ങനെ നായകന്റെ മരണം, അല്ലെങ്കിൽ സ്വന്തം മരണം, അതും അല്ലെങ്കിൽ ജയിലിൽ.. ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ ഗീതയുടെ കഥാപാത്രങ്ങൾ ഇനിയും ബാക്കി.

*ബൈദുബായ്, ഇത്രയധികം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും കേരള സംസ്ഥാന സർക്കാരും ദേശീയ അവാർഡ് ജൂറിയും നിഷ്കരുണം തഴഞ്ഞ് കളഞ്ഞ മറ്റൊരു നടി ഉണ്ടാവില്ല.

Leave a Reply
You May Also Like

നങ്ങേലിയുടെയും ചിരുകണ്ടന്റെയും പ്രണയം ചിത്രീകരിക്കുന്ന കറുമ്പനിന്നിങ്ങു വരുമോ കാറെ’

മികച്ച അഭിപ്രായം നേടി മുന്നേറുന്ന , വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടിലെ മൂന്നാമത്തെ ഗാനം…

പലരും സെക്സ് തേടി തായ്‌ലൻഡ് സ്ത്രീകളെ സമീപിക്കുന്നതിന്റെ കാരണം സെക്സ് മാത്രമല്ല

കടപ്പാട് Sadikkali Pathaya Kadvan എൻ്റെ കൂടെ ജോലി ചെയ്തിരുന്നു അല്ലെങ്കിൽ ചെയ്തു കൊണ്ടിരിക്കുന്ന മിക്ക…

ടൈഗർ 3: ഹൃത്വിക്കിന്റെ കാമിയോ നിരാശപ്പെടുത്തുന്നു

YRF സ്പൈ യൂണിവേഴ്‌സിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടൈഗർ 3 പുറത്തിറങ്ങി, ആദ്യ…

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ധൂമം, ഫഹദ് ഫാസിലും അപർണ്ണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങൾ , ട്രെയിലർ ജൂൺ 8 ന് ഉച്ചക്ക് ഒരുമണിക്ക് എത്തുന്നു

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമ ധൂമം, ഫഹദ് ഫാസിലും അപർണ്ണ ബാല മുരളിയും…