ആർക്കൊക്കെ വഴങ്ങേണ്ടി വന്നിട്ടുണ്ട് ? ഇനിയയുടെ സത്യസന്ധമായ മറുപടി
മലയാളത്തിലും തമിഴിലുമായി ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അറിയപ്പെടുന്ന ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്
205 total views, 1 views today

മലയാളത്തിലും തമിഴിലുമായി ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അറിയപ്പെടുന്ന ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ഇനിയ. 2005 മുതൽ സിനിമ ലോകത്ത് സജീവമായിരുന്നു താരം. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസുകളിൽ സ്ഥിര സാന്നിധ്യം ആവാൻ മാത്രം മികവ് ഉള്ളവയായിരുന്നു. മലയാളചലച്ചിത്ര വീഥിയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച തന്നോട് പലരും ഈ മേഖലയിൽ പലർക്കും വഴങ്ങേണ്ടി വന്നിട്ടില്ലേ എന്ന് ചോദിച്ചിട്ടുണ്ട് എന്നാണ് ഇനിയ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
നിരവധി മലയാള പരമ്പരകളിലും ഹൃസ്വ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് ഇനിയ സിനിമ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. വയലാർ മാധവിക്കുട്ടിയുടെ ഓർമ്മ, ശ്രീഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്.ഹ്രസ്വ ചിത്രങ്ങളിൽ ആദ്യമായി താരം അഭിനയിക്കുന്നത് കൂട്ടിലേക്ക് എന്ന ചിത്രമാണ്. അതിലെ അഭിനയത്തിനു ശേഷമാണ് സൈറ, ദലമർമ്മരങ്ങൾ, ഉമ്മ തുടങ്ങി സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ ലഭിച്ചത്. ഇതിനോടൊപ്പം പല പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു മോഡലിംഗ് രംഗത്ത് സജീവമായിരുന്നപ്പോഴാണ് മിസ്സ് ട്രിവാൻഡ്രം ആയി തിരഞ്ഞെടുത്തതും.
അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തിൽ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സുകളിൽ വലിയ സ്ഥാനം ഉള്ളവയാണ്. മലയാള ചലച്ചിത്രമായ ചാപ്പാകുരിശിന്റെ തമിഴ് റീമേക്കിലും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്.
206 total views, 2 views today
