സൂപ്പർ ശരണ്യയിൽ ശരണ്യ സൂപ്പർ ആണെങ്കിലും ശരിക്കും സൂപ്പർ സോന ആണെന്നാണ് പാണന്മാർ പാടി നടക്കുന്നത്. മമിതാ ബൈജു ആണ് സിനിമയിൽ സോനയെ അവതരിപ്പിച്ചത്. എന്നാൽ രണ്ടുപേരുടെയും കഥാപാത്രങ്ങളുടെ വിപരീത സ്വഭാവം കാരണമാണ് പ്രകടനങ്ങൾ വ്യത്യസ്തമാകാൻ കാരണം എന്നതാണ് സത്യം. ഒരർത്ഥത്തിൽ രണ്ടുപേരും തുല്യമായി തന്നെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അനശ്വര രാജൻ പണ്ടേ സിനിമകളിൽ സജീവസാന്നിധ്യമായതിനാൽ ഒരു പുത്തൻ താരോദയം എന്ന നിലക്ക് മമിതയ്ക്ക് പ്രാധാന്യം കൂടുതൽ കിട്ടി എന്നതാണ് ശരി. മമിത അത് അർഹിക്കുന്നുണ്ട് എന്ന് സൂപ്പർ ശരണ്യ കണ്ടവർക്ക് മനസിലാകും .
ഇപ്പോൾ പുറത്തുവന്ന പ്രധാന വാർത്ത, മമിത തമിഴിൽ അഭിനയിക്കാൻ പോകുന്നു എന്നതാണ്. ഇരുപത് വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്. ഈ വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. ‘മമിത ബൈജുവും ‘സൂര്യ41’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചാമിംഗ് ആന്‍ഡ് ടാലന്റഡ് ആയ മമിതയെ ഒപ്പം കൂട്ടാന്‍ സാധിച്ചതില്‍ സന്തോഷം,’ എന്നാണ് മമിതയുടെ ചിത്രം പങ്കുവെച്ച് ടൂഡി എന്‍ര്‍ടെയ്ന്‍മെന്റ്‌സ് ട്വിറ്ററില്‍ കുറിച്ചത്.
Happy to have the charming and talented @mamitha_baiju on board for #Suriya41!@Suriya_offl #DirBala #Jyotika @gvprakash @rajsekarpandian #Balasubramaniem @IamKrithiShetty @editorsuriya #Mayapandi pic.twitter.com/Ojdid9bpA4
— 2D Entertainment (@2D_ENTPVTLTD) March 28, 2022