ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ് രമ്യ സുരേഷ്. 2018 ൽ ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് രമ്യ ചലച്ചിത്രരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം കുട്ടൻപിള്ളയുടെ ശിവരാത്രി, നിഴൽ, ജാൻ.എ.മൻ, പടവെട്ട്,അര്ച്ചന 31 നോട്ട് ഔട്ട്, സബാഷ് ചന്ദ്രബോസ് … എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സിനിമകൾ കൂടാതെ സീരിയലുകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം ഫാഷൻ ഡിസൈനിംഗ് മേഖലയിലും രമ്യ പ്രവർത്തിയ്ക്കുന്നുണ്ട്.
രമ്യ സുരേഷ് വളരെ സ്വാഭാവികമായ അഭിനയം കാഴ്ചവയ്ക്കുന്ന ഒരു അഭിനേത്രിയാണ്. അതുകൊണ്ടുതന്നെ താരത്തിന് അനവധി ആരാധകർ ആണുള്ളത്. രമ്യ സുരേഷിനെ കുറിച്ച് വിദ്യ വിജയ് എഴുതിയ കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. എന്തുകൊണ്ട് താൻ രമ്യയുടെ ഫാനായി എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം
“ചില അഭിനേതാക്കൾക്ക് ഒരുപാട് സ്ക്രീൻ സ്പേസ് ഒന്നും വേണ്ട.ചെറിയൊരു വേഷമാണെങ്കിൽ കൂടി അവരുടെ പെർഫോമെൻസ് കൊണ്ട് അവർ നമ്മുടെ മനസ്സിൽ അവരെ ഹുക്ക് ചെയ്ത് ഇടും.മുഴുനീള വേഷങ്ങൾചെയതവരേക്കാൾ ആ കഥാപാത്രം അത് കൊണ്ട് തന്നെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും.അങ്ങനെ ചെറിയ റോളുകളിൽ കൂടി പരിചിതയായ മുഖമാണ് രമ്യ സുരേഷ്.”
“വളരെ റാൻഡം ആയി ഷെയർ ചെയ്ത് പണ്ട് വാട്സാപ്പിൽ കിട്ടിയ ഒരു വീഡിയോയിൽ ആയിരുന്നു രമ്യയെ ആദ്യമായി കാണുന്നത്.ആ കാച്ചിൽ സോങ്ങ് വീഡിയോ കണ്ട് ചിരിച്ചൊരു വഴിക്കായിട്ടുണ്ട്.അന്നേ ഓർത്തിരുന്നു ഇവര് കൊള്ളാലോ എന്ന്.പക്ഷെ സിനിമയിൽ വരും എന്നൊന്നും കരുതിയതേയില്ല.
അങ്ങനെ ആണ് പുള്ളിക്കാരിയെ കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ ആദ്യമായി സ്ക്രീനിൽ കാണുന്നത്.ചെറിയ റോൾ ആയിരുന്നു.”
“പിന്നീട് വന്ന ഞാൻ പ്രകാശനിലെ സലോമിയുടെ അമ്മ വേഷമാണ് ശ്രദ്ധിക്കപെട്ടത്.കിടു റോൾ.ശേഷവും പല സിനിമകളിലും വേഷങ്ങൾ ചെയ്തെങ്കിലും നിവിന്റെ അവസാനം വന്ന പടവെട്ടിൽ ആണ് മുഴുനീള വേഷത്തിൽ കാണുന്നത്.അന്യായ പെർഫോമനസ് !!ഇത് വരെ ചെയ്ത പോലെ കോമഡി അല്ലാതെ സീരിയസ് ക്യാരക്ടർ റോൾ വളരെ സിംപിൾ ആയി പുള്ളിക്കാരി ചെയ്തു.ക്ലൈമാക്സിൽ സീൻ എലിവേറ്റ് ചെയ്യുന്നതിൽ ഇവരുടെ പെർഫോമൻസ് കൊണ്ട് ഉണ്ടായ ഇമ്പാക്റ്റ് വളരെ വലുതാണ്. കിടിലം പെർഫോമർ ഫാൻ ആയി.”