രജനി കാന്തിന്റെ നായികയായ്‌ “നാൻ പോട്ട സവാൽ” എന്ന ചിത്രത്തിൽ അഭിനയിച്ച നടി.മലയാളത്തിലും നായികയായ്‌ ചിത്രങ്ങൾ ചെയ്തു ..റീന..വിഷു കണി, ചട്ടക്കാരി, കരിമ്പന, അഗ്നിശരം, പൂച്ച സന്യാസി, ആദ്യത്തെ അനുരാഗം, ഗുരു , പഞ്ചാബി ഹൗസ്‌, പുലിവാൽ കല്യാണം, വർണ്ണപകിട്ട്‌, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ഉൾപെടെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. പ്രേം നസീർ, മമ്മൂട്ടി, മോഹൻ ലാൽ എന്നിവർ അഭിനയിച്ച “എന്റെ കഥ” എന്ന ചിത്രം നിർമിച്ചതും റീനയായിരുന്നു..നിരവധി സിനിമകളിൽ സഹ നടിയായും , അമ്മ യായും വേഷങ്ങൾ ചെയ്തു ..മിനി സ്ക്രീനിൽ വളരെ പരിചിതമാണു റീനയുടെ മുഖം..

Beyond the Mind – Cast & Crew on MUBI1958 മാർച്ച് 14നു പീറ്റർ റസ്ക്യൂനയുടെയും ജെസിയുടെയും മകളായി മാഗാളുരിൽ ജനിച്ചു. വിദ്യാഭ്യാസം മദ്രാസിലെ സെന്റ് ജോസഫ് പ്രസന്റേഷൻ കേളേജ് പെരുമ്പൂരിലായിരുന്നു . ഐവൻ ഏക സഹോദരനാണ്. ഭർത്താവ് ഐസക്. അലൻ, എബിൻ എന്നീ രണ്ട് മക്കൾ ഉണ്ട്.

മഞ്ജിലാസിന്റെ ഉടമ എം ഒ ജോസഫിന്റെ കുടുംബവുമായുള്ള സൗഹൃദമാണു് നീനയെ സിനിമയിലെത്തിച്ചതു്. ഏകദേശം 90ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 14 വയസ്സുള്ളപ്പോൾ ചുക്കു് എന്ന ചിത്രത്തിൽ ഷീലയുടെ മകളായിഅഭിനയിച്ചുകൊണ്ടായിരുന്നു രംഗത്തെത്തിയതു്. തുടർന്നു് ചട്ടക്കാരിയിൽ തുടങ്ങി തമിഴിലും മലയാളത്തിലുമായി അനവധി ചിത്രങ്ങളിൽ അഭിനയിച്ചു. കെ ബാലചന്ദറിന്റെ ചിത്രത്തിലൂടെയാണു് തമിഴിൽ എത്തി.തുടർന്നു് ഐ സി കമ്പൈൻസ് എന്ന ബാനറിൽ ഒരു നിർമ്മാണക്കമ്പനി തുടങ്ങി.

ശശികുമാർ സംവിധാനം ചെയ്ത ധ്രുവസംഗമമായിരുന്നു ആദ്യത്തെ ചിത്രം. തുടർന്നു പി കെ ജോസഫ് സംവിധാനം ചെയ്ത എന്റെ കഥ നിർമ്മിച്ചു. രണ്ടും ഭേദപ്പെട്ട വിജയമായിരുന്നു. അതോടെ നിർമ്മാണവും അഭിനയവും നിർത്തി. പിന്നെ 1994ൽ പ്രിയദർശന്റെ സിനിമയിൽ (മിന്നാരം) തിരിച്ചെത്തി. ഇപ്പോൾ എല്ലാവർഷവും ഒന്നോരണ്ടോ സിനിമയിൽ അഭിനയിക്കുമെങ്കിലും അധികവും ടി.വി പരമ്പരകളിൽ ശ്രദ്ധിക്കുന്നു. . പേയിംഗ് ഗസ്റ്റാണു് ആദ്യത്തെ ടെലിവിഷൻ പരമ്പര.

“പഞ്ചാബി ഹൌസിൽ” സിഖ്ണി വേഷത്തിൽ ചുരിദാർ ഒക്കെ ഇട്ടു വന്നപ്പോൾ നല്ല ഗെറ്റപ്പ് ആയിരുന്നു. ( ഏതു ചിത്രത്തിലും മലയാളി നടന്മാർ സിഖ്കാരായി വരുന്നത് പൊതുവെ ബോർ ആണ് .ആകെ നന്നായി തോന്നിയത് റീന.

മഞ്ഞിലാസ്സിന്റെ ചുക്ക് എന്ന മൂവിയിൽ ഷീല യുടെ മകളായി, അടൂർ ഭാസി പെഴപ്പിച്ച പെൺകുട്ടി യായി അഭിനയിച്ചു തുടങ്ങി. ആകാലത്ത് ഉള്ള മിക്കവാറും മൂവികളിൽ അവർ അഭിനയിച്ചിരുന്നു .ഉറക്കം വരാത്ത രാത്രികൾ എന്ന ചിത്രത്തിൽ മധു സാറിൻറെ കൂടെ വളരെ ബോൾഡ് ആയിട്ട് അഭിനയിച്ചു ഒരുപക്ഷേ അത് അവരുടെ കരിയറിനെ ബാധിച്ചു കാണും.

 

You May Also Like

സുകൃതികള്‍

വാര്‍ത്ത കേട്ടതും സുധി വല്ലാതെ വികാരാധീനനാകുന്നത്‌ കണ്ടു. തീര്‍ച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്‌. എന്നാലും…

ഫ്രണ്ട്സും ബെസ്റ്റ് ഫ്രണ്ട്സും തമ്മിലുള്ള വ്യത്യാസം ??? വീഡിയോ കണ്ടു നോക്കൂ

സാധാരണ സുഹൃത്തുക്കളും ഉറ്റ ചങ്ങാതിമാരും തമ്മിലുള്ള വ്യത്യാസം എന്താണെന്നു അറിയാമോ ? ഇല്ലെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും…

ഒരു തനി തമിഴത്തിയായി അഭിനയിച്ചത് മലയാളി പെൺകുട്ടിയാണെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല

ഒരു തനി തമിഴത്തിയായി അഭിനയിച്ചത് മലയാളി പെൺകുട്ടിയാണെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഗൗതമി നായർ എന്ന നടിയെ അത്ര പരിചയവുമുണ്ടായിരുന്നില്ല

ഓക്സിജൻ കൊണ്ടുപോകാൻ വേണ്ടി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ, ഹീറോയായി വീണ്ടും ടാറ്റ

ഹീറോയായി വീണ്ടും ടാറ്റ.. രാജ്യത്തിന് വേണ്ടി പുതിയ തീരുമാനം..കൈയ്യടിച്ച് ഇന്ത്യാക്കാർ..മാതൃ രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന ഘട്ടത്തിലെല്ലാം ഉറച്ച ശക്തിയോടെ