Gossips
തന്റെ ബാല്യകാല ഫോട്ടോയിൽ വരെ അശ്ലീലം കാണുന്നവർക്കെതിരെ സനൂഷ
നിരവധി സിനിമകളിൽ താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാഴ്ച.
225 total views

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സനുഷ. ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി സനുഷ. ഇപ്പോൾ സിനിമയിലൊന്നും ചെറിയ ഒരു അവധി എടുത്തിരിക്കുകയാണ് സനുഷ. പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.
നിരവധി സിനിമകളിൽ താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാഴ്ച. അതിനുപുറമേ മമ്മൂട്ടി തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദാദാസാഹിബ് എന്ന ചിത്രത്തിലും സനുഷ ഒരു പ്രധാനപ്പെട്ട വേഷത്തിൽ എത്തിയിരുന്നു. ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്ത് എടുത്ത ഒരു ചിത്രമായിരുന്നു സനുഷ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇപ്പോൾ അതിനെ തുടർന്ന് പൊല്ലാപ്പ് പിടിക്കുകയാണ് താരം.
ചൈൽഡ് ന്യൂഡിറ്റി ആണെന്നും പറഞ്ഞ് ചിത്രം ഇൻസ്റ്റഗ്രാം റിമൂവ് ചെയ്തു. യാതൊരുവിധ വിശദീകരണവും ഇൻസ്റ്റഗ്രാം നൽകിയിരുന്നില്ല. എന്നാൽ താരം വിട്ടുകൊടുക്കാൻ തയ്യാറല്ല. അത് ചിത്രം തന്നെ വീണ്ടും അപ്ലോഡ് ചെയ്തിരിക്കുകയാണ് കാരണം. മമ്മൂട്ടിക്കൊപ്പം ചെറിയ പ്രായത്തിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത് എന്നും സനുഷ കൂട്ടിച്ചേർത്തു. ധാരാളം ആളുകൾ ആണ് ഇപ്പോൾ താരത്തെ സപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.
രസകരമായ നിരവധി കമൻറുകൾ ആണ് ചിത്രത്തിൻറെ താഴെ വന്നു കൊണ്ടിരിക്കുന്നത്. മഹിമാ നമ്പ്യാർ രസകരമായ ഒരു കമൻറ് പങ്കുവെച്ചിട്ടുണ്ട്. “എടി നിന്നെ പിടിച്ചു ജയിലിൽ ഇടും” എന്നായിരുന്നു മഹിമാ നമ്പ്യാർ പങ്കുവെച്ച കമൻറ്. രസകരമായ മറുപടിയും സനുഷ ഇതിന് നൽകുന്നുണ്ട്. “എന്നാൽ രണ്ടുതവണ പിടിച്ചു അങ് ഇടാൻ പറയണം” – ഇതായിരുന്നു താരം നൽകിയ മറുപടി. എന്തായാലും പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.
226 total views, 1 views today