‘വെടി ലുക്ക്’ എന്ന് അധിക്ഷേപിച്ച ഞരമ്പുരോഗിക്കെതിരെ സരയു

135

മലയാള നടിമാർക്കെതിരെ കുടുംബസംസ്കാരം വിളമ്പുന്ന സദാചാര ആങ്ങളമാരുടെയും അമ്മായിമാരുടെയും ഒരുപാട് വാർത്തകൾ നാം ദിവസേന കേൾക്കാറുണ്ട്. ഇത്തരക്കാർ തന്നെ പലതരത്തിലുണ്ട് , ഒന്ന് മതബോധം എന്ന വൃത്തികെട്ട സദാചാരം, രണ്ട് പാരമ്പര്യം, സംസ്കാരം എന്നൊക്കെയുള്ള വ്യാജനിർമ്മിതികളിൽ അഭിരമിക്കുന്നവർ. (യഥാർത്ഥത്തിൽ സംസ്കാരം, പാരമ്പര്യം ഒക്കെ ചികഞ്ഞുപോയാൽ എന്താണെന്ന് അറിയാം. നമ്മുടെ പഴയകാല കലാപ്രകടനങ്ങൾ കൊത്തിവച്ചിട്ടുള്ളത് കാണുന്നതല്ലേ, മത-ബുക്കുകളോ ഒന്നാന്തരം കമ്പി കഥകൾ കൂടി ചേർന്നത് ) മറ്റൊരു കൂട്ടർ ഞരമ്പുരോഗികളാണ്. ഇത്തരക്കാർക്ക് ലൈംഗികമായ ഫ്രസ്‌ട്രേഷൻ കൂടുതലാണ്. അവസരങ്ങളുടെ അഭാവം തന്നെയാണ് കാരണം.

സിനിമ-സീരിയൽ നടിമാർ മാത്രമല്ല മോഡലിംഗ് രംഗത്തുള്ള സ്ത്രീകൾ വരെ ഇത്തരത്തിലുള്ള അശ്ലീല കമന്റുകൾക്ക് ഇരയാക്കാറുണ്ട്.കുറച്ച് ഗ്ലാമറസായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ പോലും ഒരുപാടുപേർ അശ്ലീല കമന്റ് കളുമായി സദാചാരം ചമഞ്ഞ് വരാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ പ്രിയനടി സറയുവിന്റെ ഫോട്ടോയ്ക്ക് അശ്ലീല കമന്റ് രേഖപ്പെടുത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് “മൊത്തത്തിൽ ഒരു വെടി ലുക്ക്‌ ആയി” എന്ന കമന്റ് ആണ് ഒരു സ്ത്രീ നാമധാരി രേഖപ്പെടുത്തിയത്. കേട്ടാൽ അറപ്പുളവാക്കുന്ന ഇത്തരത്തിലുള്ള കമന്റുകൾ സാധാരണ നടിമാരുടെ ഫോട്ടോകൾക്ക് താഴെ വരാറുണ്ട്. പക്ഷേ അവരൊന്നും തിരിച്ചു പ്രതികരിക്കാതെ മൗനം പാലിക്കളാണ് പതിവ്.

പക്ഷെ സരയു വെറുതെ ഇരിക്കാൻ തയാറായിരുന്നില്ല. കമന്റ് രേഖപ്പെടുത്തിയ ആളുടെ പ്രൊഫൈൽ ഡിപി നോക്കി, ആ പ്രൊഫൈലിലെ ഫോട്ടോയെ പരാമർശിച്ചുകൊണ്ട് താരം തിരിച്ച് ” നല്ല ഫോട്ടോ തന്റെ പ്രൊഫൈലിൽ ” എന്ന് കമന്റ് രേഖപ്പെടുത്തിയ ആള്ടെ ചങ്കിൽ കൊള്ളുന്ന രൂപത്തിൽ മറുപടി നൽകിയിരിക്കുകയാണ്.കമന്റ്‌ രേഖപ്പെടുത്തിയ സ്ത്രീയുടെ ഡി പി യിൽ വെള്ളത്തിൽ കുളിച്ചു നനഞ്ഞിരിക്കുന്ന ഫോട്ടോയാണ് ഉണ്ടായിരുന്നത്. സദാചാര ആങ്ങളമാർ കമന്റ് രേഖപ്പെടുത്താനുള്ള വകുപ്പ് ആ പ്രൊഫൈൽ ഡിപി യിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് താരം ഇത്തരത്തിലുള്ള കിടിലൻ മറുപടി തിരിച്ചു നൽകിയത്.മലയാള സിനിമാ രംഗത്തും, ടെലിവിഷൻ ഷോകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സരയു. പിഷാരടി നായകനായ കപ്പൽമുതലാളി എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. കുറച്ച് ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.