മലയാള സിനിമയിൽ ഷക്കീലയ്ക്ക് ചതിപറ്റിയത് എവിടെ ?

55

സിനിമ ഒരു ഞാണിന്മേല്‍കളിയാണ്, പ്രസസ്തിയുടെ പരകോടിയില്‍ എത്തുന്നവര്‍…,വഴിയില്‍ വീണു പോകുന്നവര്‍….അങ്ങനെ പ്രശസ്തിയോളമെത്തി അഗ്രഹാരത്തിലേക്ക് വീണുപോയവര്‍ എത്ര എത്ര, പുരുഷന്‍മാരെ അപേക്ഷിച്ച് സ്രീകള്‍ക്ക് സിനിമയില്‍ അധികനാള്‍നിന്ന്കൂടാ. അല്ലങ്കില്‍ 30 -35 എന്ന വേലിക്കുളില്‍ മാത്രം. ഇതിനിടയില്‍ അടിയൊഴുക്കുകളും ഗോസിപ്പുകളും ഏറെ സഹിക്കേണ്ടിവരും. ഷക്കിലാ യുടെ സിനിമ ജീവിതം ഉദാഹരണം. വളരെ വേഗം സിനിമയില്‍ എത്തി തെലുങ്ക്, കന്നട, തമിഴ് ,മലയാളം സിനിമകള്‍ക്ക്‌ ഹിറ്റുകള്‍ ധാരാളം സമ്മാനിച്ച ഷക്കിലാ ഇന്നെവിടെ ? ഒരിക്കല്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പോലും കാണികള്‍ ഇല്ലാതിരുന്നപ്പോള്‍ തിയേറ്റര്‍ നിറച്ചു നിര്‍മാതാക്കളേയും സംവിധാക്കളേയും സഹായിച്ച ഹിറ്റ്‌ മേക്കര്‍ !

Shakeela Actress Pics (1)അന്നവര്‍ക്ക് കരഘോഷം മുഴക്കിയ പ്രക്ഷകര്‍ക്കോ അവരുടെ വീട്ടുപടിക്കല്‍ ഒരു ഡേറ്റ്നായി കാത്തുനിന്ന നിര്‍മാ താക്കള്‍ക്കോ സംവിധാക്കള്‍ക്കോ അറിയില്ല ഇന്നവര്‍ എവിടെയാണന്ന്. പക്ഷെ ഷക്കീലഇന്നും ജീവിക്കുന്നു. മലയാള സിനിമയില്‍ നായികാ പ്രധാന്യ മുള്ള ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ടങ്കിലും ശാരധയ്ക്ക് ശേഷം മൂര്‍ച്ച ഉള്ള വികാരാവിഷ്കാരം പ്രക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച നടി ഷക്കീല യാണ് . ഈ തിരിച്ചറിവാണ് ഞങ്ങളെ ഷക്കീലയെഅന്വഷിച്ച് ഇറങ്ങുവാന്‍ പ്രേരിപ്പിച്ചത് ഈ സമയത്ത് തന്നെയാണ് അവരുടെ ആത്മകഥയും പുറത്തിറങ്ങിയത് .

ആന്ധ്രാക്കാരിയായ മാതാവിനും തമിഴ്നാട്ടു കാരനായ പിതാവിനും ജനിച്ച ഏഴുമക്കളില്‍ അഞ്ചാമത്തെ പുത്രിയാണ് ഷക്കീല .ജീവിക്കുവാന്‍ ഏറെ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും തന്‍റെതായ രീതിയില്‍ ബാല്യത്തിന്‍റെ നിഷ്കളങ്കത ആശ്വാസകരമാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു .പഠനം ഒരു ബാലി കയറാമലയായിരുന്നു. മാംസദാഹികളായ അധ്യാപകരും പൊങ്ങച്ചക്കാരായ അധ്യാപികമാരും ഷക്കീലയെ വിധ്യാഭ്യാസത്തില്‍ നിന്നും പിന്തിരിഞ്ഞുനടക്കുവാന്‍ പ്രേരിപ്പിച്ചു . എങ്കിലും ആര്‍ക്ക് ലൈറ്റ് കളുടെയും മേക്കപ്പിന്‍റെയും അകമ്പടിയില്‍ എന്നെങ്കിലും ഒരു താര റാണി യാകുവാന്‍ അവര്‍ മോഹിച്ചിരുന്നു .

തമിഴ്‌നാട്ടിലെ കൊടാംബാക്കതുള്ള ഒരു ഫ്ലാറ്റിലായിരുന്നു ഓര്‍മ്മ വച്ച നാള്‍ മുതല്‍ താമസിച്ചിരുന്നത് ആ ഫ്ലാറ്റില്‍ വന്നു പോകുന്ന സിനിമാ പ്രവര്‍ത്തകര്‍ ഷക്കീല എന്ന കറുത്ത കൊച്ചു മിടുക്കിയില്‍ ഒരു സിനിമാ നടിയെ കണ്ടെത്തുകയായിരുന്നു . ആ ഫ്ലാറ്റില്‍ വന്നിരുന്ന ഉമാശങ്കര്‍ എന്ന മേക്കപ്പ് മാന്‍ വഴിയാണ് അവര്‍ സിനിമയില്‍ എത്തുന്നത്‌ . ആദ്യ പടംതമിഴില്‍ ആയിരുന്നു . പിന്നെ സീരിയലുകള്‍. പിന്നെ സില്ക്കിനോപ്പാം ‘പ്ലേ ഗേള്‍’ . പ്ലേ ഗേള്‍ എന്ന ചിത്രത്തോടെ ഷക്കീല അറിയപ്പെടുന്ന ഒരു താരമായി വളര്‍ന്നു .

ഷക്കീല മലയാളത്തില്‍ തുടക്കം കുറിച്ച ചിത്രം ‘കിന്നാര തുമ്പികള്‍’ ആയിരുന്നു. കിന്നാര തുമ്പികള്‍ ഒരു സൂപ്പര്‍ ഹിറ്റ്‌ ആവുകയും മലയാളികള്‍ അവരെ നെഞ്ചോടു ചേര്‍ക്കുകയും ച്ചുയ്തു. പിന്നെ ‘കാതര’,’തങ്കത്തോണി’ അങ്ങനെ എത്ര എത്ര ചിത്രങ്ങള്‍. തമിഴില്‍ സെക്സ് പുകലായി അറിയപ്പെട്ട അവര്‍ മലയാളത്തില്‍ സെക്സ്ഹീറോയിനായി.മലയാളത്തില്‍ ഉണ്ടായ ചിത്രങ്ങള്‍ എല്ലാം ഹിറ്റ്‌ ആയപ്പോള്‍ കൂടുതല്‍ കൂടുതല്‍ സംവിധായകരും നിര്‍മാതാക്കളും അവരെ തേടി എത്തി.ഇങ്ങനെ ഒക്കെ ആണങ്കിലും ഒരു സെക്സ് നടിയായി അറിയപ്പെടുവാന്‍ അവര്‍ ഇഷ്ട്ട പെട്ടിരുന്നില്ല .അന്തരാത്മാവില്‍ ഇത്തരം ചിത്രങ്ങളോടുള്ള വിയോജിപ്പ് നിലനിന്നിട്ടും ജീവിക്കുവാന്‍ വേണ്ടി ചില അഡ്ജസ്റ്റ് മെന്‍റ് കള്‍ ചെയ്യേണ്ടി വന്നു. അവരുടെ ഈ നിസഹായത ചൂഷണം ചെയ്യപ്പെട്ടു. രണ്ടായിരം മുതല്‍മൂന്നു നാലു വര്‍ഷക്കാലം മലയാള സിനിമ ഷക്കീല ഭ്രമത്തില്‍ ആണ്ടു പോയി, മിസ്സ്‌ ഷക്കീല എന്നപേരില്‍ പോലും ചിത്രം ഇറങ്ങി .

ഇങ്ങനെ ഒക്കെ ആണങ്കിലും എന്താണ് അവര്‍ പെട്ടന്ന് ചിത്രങ്ങളില്‍ നിന്നും പിന്മാറിയത്.? ഷക്കീല തന്‍റെ ആത്മ കഥയില്‍ പറയുന്നു. “ഒരു സിനിമയില്‍ ഒരു സന്യാസിനിയുടെ വേഷം കിട്ടി ,മാന്യമായ വേഷം മനസ്സില്‍ താലോലിച്ച വേഷം,രണ്ടു കൈയും നീട്ടി സ്വീകരിച്ചു .ഭാവാ തീവ്രമായ ഒരു കാവ്യം പോലെ ആ സിനിമ എന്‍റെസ്വപ്നങ്ങളെ താലോലിച്ചു .ഈ ചിത്രം നല്ല ചിത്രങ്ങളുടെതുടക്കമായിരിക്കും എന്നുകരുതി, പക്ഷെ ചിത്രം റിലീസ് ചെയ്തപ്പോള്‍ മാത്രമാണ് .ചതി മനസിലായത്.” അന്ന് തന്നെ അവര്‍ ഒരു പത്ര സമ്മേളനം വിളിച്ചുകൂട്ടി ഇനി മലയാളത്തില്‍ അഭിനയ്ക്കാനില്ല എന്ന തീരുമാനം അറിയിച്ചു. ഇന്നേവരെ ആരും അന്വഷിച്ചില്ല എന്താണ് ഷക്കീല അഭിനയ്ക്കാത്തത് എന്നു. മലയാള സിനിമാ നിര്‍മാതാക്കളും പ്രേക്ഷകരും അവരെ ഒരു പ്രത്യേക കണ്ണോടെയാണ് വീക്ഷിച്ചത്‌. ഷക്കീലയുടെ തന്നെവാകുകളില്‍ “എല്ലാവര്ക്കും വേണ്ടിയിരുന്നത് എന്‍റെ ശരീരം കാമറയില്‍ ഒപ്പി എടുക്കുക മാത്രമായിരുന്നു.” ഈ ഒരു തിരിച്ചറിവാണ് ഷക്കീലയെ മലയാള സിനിമയില്‍ നിന്നും പിന്തിരിപ്പിച്ചത്, “എന്‍റെ മനസാക്ഷിക്ക് വിപരീതമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല- ഷക്കീല ആണയിടുന്നു.

സിനിമയും ജീവിതവും രണ്ടും രണ്ടാണന്നും തന്‍റെ ജീവിതവുംപരിശുദ്ധിയും സിനിമയ്ക്ക് വേണ്ടി നശിപ്പിക്കില്ലന്നും ഈ അഭിനേത്രികഠിനമായി പ്രതിഞ്ഞ ചെയ്തിരുന്നു. മറ്റു നടിമാര്‍ എന്ത് കോപ്രായങ്ങള്‍ ചെയ്താലും അത് കുഴപ്പമില്ല ഷക്കീല എന്ത് ചെയ്താലും അത് പ്രശ്നമാണ് എന്നു ഷ ക്കീല പറയുന്നു പതിനേഴാം വയസില്‍ അഭിനയം തുടങ്ങിയതാണ്‌ ഇന്നേ വരെ ആരുടേയും അടുത്ത് ചെന്ന് ചാന്‍സ്
ചോതിക്കുകയോ ആരോടെങ്ങിലും സഹായ്ക്കാമോ എന്നു ചോദിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ യാതൊരു വിധ അട്ജെസ്റ്റ് മെന്റിനും വഴങ്ങുകയോ ചെയ്യേടി വരികയോ ചെയ്തിട്ടില്ല .ഇപ്പോള്‍ ചെന്നൈയിലെ കൊടാംബാക്കത്തുള്ള ഇരു മുറി ഫ്ലാറ്റില്‍ കഴിയുന്ന ഷക്കീലയെ തേടി ആരും വരാറില്ല ,എന്തുകൊണ്ടാണ് സിനിമയില്‍ അഭിനയ്ക്കാത്തത് എന്നു ആരും ചോതിക്കാറില്ല.തന്നെ തേടി ഒരു ഫോണ്‍കാള്‍ പോലും വരാറില്ല. എന്തുകൊണ്ടാണ് താന്‍ ഇത്ര വെറുക്കപെട്ടവളായത് എന്നവര്‍ ചോദി ക്കുന്നു.