ഷീല. മലയാള സിനിമയിലെ ക്ലിയോപാട്ര
E J Vincent Kiralur
ഷീല യാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായിക ആയത്. നസീർ _ ഷീല ജോഡി 107 സിനിമകളിലാണ് ഹീറോ , ഹീറോയിൻ ആയത് ഇത് വേൾഡ് റെക്കോഡാണ്. സത്യൻ , മധു , ജയൻ , കമൽഹസൻ വിൻസെന്റ് , സുധീർ , സോമൻ തുടങ്ങി 20 വർഷം നിരവധി നടന്മാർക്കൊപ്പം നായിക ആയി. എന്നിട്ടും ഒരിക്കൽ പോലും നാഷണൽ അവാർഡ് ലഭിച്ചില്ല എന്നതും സവിശേഷത തന്നെ. അറുപതുകളിലും എഴുപതുകളിലും ഷീല മലയാള സിനിമ അടക്കി വാണു. ഷീലയുണ്ടെങ്കിൽ മുടക്കുമുതൽ തിരിച്ചു പിടിക്കാം എന്നതായിരുന്നു നിർമ്മാതാക്കളുടെ വിശ്വാസം. അഭിനയം മാത്രമായി ഒതുങ്ങുന്നതല്ല ഷീലയുടെ വിശേഷങ്ങൾ.
13 വയസിൽ വിദ്യഭ്യാസം അവസാനിപ്പിച്ച് അഭിനയം തുടങ്ങിയ ഷീല അനായാസമായി ഇംഗ്ലീഷ് അടക്കം നിരവധി ഭാഷകളിൽ സംസാരിക്കും. രണ്ടു സിനിമകൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഒരു നോവൽ എഴുതി പ്രസിദ്ധീകരിച്ചു. തമിഴ് ചാനലുകളിൽ കഥയെഴുതി സംവിധാനം ചെയ്ത സീരിയലുകൾ സംപ്രേക്ഷണം ചെയ്തു. ഒന്നാം തരം ചിത്രം വരക്കാരി എന്ന് പേരെടുത്തു. അവരുടെ പെയിന്റിംഗ് പ്രദർശനങ്ങൾ നിരവധി പേരെയാണ് ഇപ്പോഴും ആകർഷിക്കുന്നത്. ഈ 73 കാരി അഭിനയിച്ചാൽ ഇന്നും ആ സിനിമ വിജയിക്കുന്നു.! എങ്കിലും സിനിമാ കഥ പോലുള്ള അവരുടെ ജീവിത കഥ മറ്റു പലരും അംഗീകരിച്ചെങ്കിലും അവർ സമ്മതിച്ചിട്ടില്ല. അതിൽ പ്രധാനം ക്ലാര എന്ന ഷീല എന്ന ക്രിസ്ത്യൻ സ്ത്രീ ഒരു നമ്പൂതിരി സ്ത്രീയുടെ പേരക്കുട്ടിയാണ് എന്നതു തന്നെ..! ഒരു പക്ഷേ ആ മുത്തശ്ശി അനേകം പുരുഷന്മാരെ സ്വീകരിച്ച് കുപ്രസിദ്ധി നേടിയതാവാം കാരണം. പക്ഷേ ഇന്ന് നമ്പൂതിരി സമുദായം താത്രികുട്ടിയെന്ന അന്തർജനത്തെ വീര നായികയായാണ് കാണുന്നത് എന്നത് വേറെ കാര്യം. പ്രചാരത്തിലുള്ള കഥ ഇതാണ്.. നമ്പൂതിരി സമുദായത്തിൽ മൂത്ത പുത്രനു മാത്രം വിവാഹം ചെയ്യാൻ അനുമതി ഉള്ള കാലം സ്വത്ത് പലതായി ഭാഗം വച്ചു പോകാതിരിക്കാൻ കണ്ടെത്തിയ മാർഗ്ഗം നിരവധി യുവാക്കളുടെ കണ്ണീരായി മാറി. അതി സുന്ദരിയായ
താത്രി കുട്ടിയെ വിവാഹം ചെയ്ത കുറിയേടത്ത് മനയിലെ നമ്പൂതിരി യുവാവ് മന്ദബുദ്ധി ആയിരുന്നു. ആദ്യരാത്രിയിൽ മണിയറയിൽ എത്തിയത് ഭർത്താവിനു പകരം മറ്റൊരാൾ പിന്നെ പലരും.. കരച്ചിലും സങ്കടവും പ്രതികാരത്തിനു വഴി മാറി.. സവർണ സമുദായങ്ങളിലെ പല പ്രമുഖരെയും ആകർഷിച്ചു വരുത്തി.. ഒപ്പം ശയിച്ചു. കൂട്ടത്തിൽ എല്ലാവരുടെയും അടയാളങ്ങൾ സമർത്ഥമായി രേഖപ്പെടുത്തി വച്ചു. താത്രി കുട്ടി കുപ്രസിദ്ധി ആർജിച്ചു. പരാതി കൊച്ചി മഹാരാജാവിന്റെ തിരു സന്നിധിയിൽ എത്തി.. അവസാനം നാട്ടാചാര പ്രകാരം സ്മാർത്ഥ വിചാരം എന്ന വിചാരണ. താത്രി കുറ്റം ഏറ്റു. പുരുഷന്മാരുടെ പേരുകൾ അടയാള സഹിതം വെളിപ്പെടുത്തി.
പ്രസിദ്ധ കഥകളി ആചാര്യൻ കാവുങ്കൽ ശങ്കര പണിക്കരടക്കം ആ പുരുഷന്മാരെല്ലാം ഭ്രഷ്ടായി കൊച്ചി രാജ്യത്തിനു വെളിയിൽ പോകേണ്ടി വന്നു. താത്രിക്കും ഭ്രഷ്ട് തന്നെ. പക്ഷെ സ്ത്രീയെ സംരക്ഷിക്കേണ്ട ബാധ്യത രാജാവിനുള്ളതാണ്. ഏതായാലും ഈ സംഭവത്തിനു ശേഷം എല്ലാ നമ്പൂതിരി യുവാക്കളും വിവാഹം ചെയ്യാൻ തുടങ്ങി..!1905ലാണ് ഈ സ്മാർത്ഥ വിചാരം നടന്നതെന്ന് ചരിത്ര കാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ചാലക്കടിയിലെ സത്രത്തിൽ താത്രി താമസമാക്കി കൂടെ ഒരു സഹായിയും.. ഇനിയാണ് കഥയുടെ ട്വിസ്റ്റ്.ചാലക്കുടിയിലെത്തുമ്പോൾ താത്രി ഗർഭിണി ആണ്. ശുശ്രൂഷ കന്യാസ്ത്രീകൾ ഏറ്റെടുത്തു. അവർ അവളെ മതം മാറ്റി. താത്രി ഒരു പെൺകുഞ്ഞിന് ജന്മം നൽകി കുഞ്ഞിന് ഗ്രേസി എന്ധു പേരിട്ടു. ഗ്രേസിക്ക് പ്രായപൂർത്തി ആയപ്പോൾ കണിമംഗലത്തുള്ള ആന്റണിക്ക് വിവാഹം ചെയ്തു കൊടുത്തു. ആന്റണി അനാഥാലയത്തിൽ വളർന്ന ആളാണ് റെയിൽവേയിൽ ജോലിയുണ്ട്. ആന്റണിക്ക് സ്ഥലം മാറ്റം കിട്ടുന്ന മുറക്ക് ദമ്പതിമാർ താമസം മാറ്റി കൊണ്ടിരുന്നു.
താത്രി ശിഷ്ടകാലം ആശ്രമ ജീവിതം നയിച്ചു. ഗ്രേസിക്ക് നാലു പെൺമക്കൾ നാലാമതു പെൺകുട്ടി 7ൽ പഠിക്കുമ്പോൾ മദ്യപാനി ആയ ആന്റണി മരിച്ചു. അപ്പോൾ കുടുംബം കോയമ്പത്തൂരിൽ ആണ്. ജീവിക്കാൻ പ്രയാസപ്പെട്ട കാലം. താഴെയുള്ള ക്ലാര നൃത്തത്തിൽ മിടുമിടുക്കി. അവളെ നാടകത്തിൽ അഭിനയിക്കാൻ തിരഞ്ഞെടുത്തത് ss രാജേന്ദ്രൻ. കാലം 1960 എം ജി ആർ നായകനായ പാശം ഒരുങ്ങുന്നു. അതിൽ ഉപനായികക്കായി പുതുമുഖം വേണം. രാജേന്ദ്രനാണ് ക്ലാരയെ ശുപാർശ ചെയ്തത്. പാശത്തിൽ ഷീലാറാണി എന്ന പേരിൽ 13ാം വയസ്സിൽ അഭിനയിച്ചു. സിനിമ പുറത്തിറങ്ങിയതോടെ നിരവധി അവസരങ്ങൾ. 1961 മലയാളത്തിൽ സത്യൻ നായകനായി ഭാഗ്യജാതകം എന്ന സിനിമ. സംവിധായകൻ പി ഭാസ്കരൻ ഷീലാറാണിയെ നായിക ആക്കി. പേര് ഷീല എന്നാക്കി ചുരുക്കി..