കൊട്ടാരംവീട്ടിലെ അപ്പൂട്ടന്റെ മനംകവർന്ന നായികയുടെ ഇന്നത്തെ ജീവിതം

0
376

ജയറാമിന്റെ സൂപ്പർ ഹിറ്റ് ചിത്രം കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന ചിത്രത്തിൽ നായികയായി എത്തിയ ശ്രുതി എന്ന താരത്തിനെ ആരും മറക്കാൻ വഴിയില്ല. ചിത്രവും അതിലെ ഗാനങ്ങളും വലിയ വിജയം തന്നെ ആയിരുന്നു. ഈ ഒറ്റ ചിത്രത്തിൽ കൂടി മലയാളത്തിലെ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ആണ് ശ്രുതി. ഡോക്ടർ അമ്പിളിയായി ശ്രുതി എത്തിയപ്പോൾ മലയാളിത്ത മുഖം തോന്നിക്കുന്ന ശ്രുതി പക്ഷെ കന്നഡ സ്വദേശിനിയാണ്.

Shruti: Age, Photos, Family, Biography, Movies, Wiki & Latest News -  FilmiBeatഇന്ത്യൻ അഭിനേത്രിയും ടെലിവിഷൻ വ്യക്തിത്വവും രാഷ്ട്രീയക്കാരിയുമാണ് പ്രിയദർശിനി. കന്നഡ തെലുങ്ക് തമിഴ് മലയാളം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അഭിനേത്രിയെന്ന നിലയിൽ അറിയപ്പെടുന്നത്. ഇപ്പോൾ കർണാടക കേഡറിൽ ഭാരതീയ ജനതാ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ ചീഫ് സെക്രട്ടറിയാണ്. ചലച്ചിത്ര സംവിധായകൻ എസ്. മഹേന്ദറുമായി ആണ് ശ്രുതിയുടെ ആദ്യ വിവാഹം നടക്കുന്നത്. മഹേന്ദ്രർ ചിത്രത്തിൽ നായിക ആയി എത്തിയതോടെ ആണ് ഇവരുവരും പ്രണയത്തിൽ ആകുന്നത്.

തുടർന്ന് മെഹെന്ദറിന്റെ ചിത്രത്തിൽ ശ്രുതി സ്ഥിരം നായികയായി മാറി. തുടർന്ന് വിവാഹം കഴിക്കുകയും വിവാഹ ജീവിതം മനോരഹമായി മുന്നേറുകയും ചെയ്തു. ഒരു മകൾ ജനിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികൾ ബിജെപിയിൽ ചേർന്ന്..പല പദവികളും നേടിയെടുത്തു. തുടർന്ന് മഹേന്ദർ വലിയ കടക്കെണി വരുത്തി വെച്ചതോടെ ഇരുവരും വിവാഹം മോചനം നേടുക ആയിരുന്നു. മഹേന്ദ്രർ വരുത്തി വെച്ച കടക്കെണികൾ മുഴുവൻ ശ്രുതിയുടെ മുകളിൽ ചുമത്തിയതോടെ വിവാഹ മോചനം ആകുന്നത്. കഴിഞ്ഞ 8 വർഷവും വിവാഹ ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ശ്രുതി പിന്നീട് വെളിപ്പെടുത്തി. വനിതാ ശിശു ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ അധ്യക്ഷയുടെ വിവാഹ മോചനം വലിയ വിവാദം ഉണ്ടാക്കിയിരുന്നു.

Shruti (Kannada Actress) - Neevu Karemaadida Chandadaararu Busyaagiddaare  Film Launch Photosഎന്നാൽ 2009 ൽ വിവാഹ മോചനം നേടിയ ശ്രുതി തുടർന്ന് എഴുത്ത് കാരനും പത്രപ്രവർത്തകനും ഒക്കെയായ ചക്രവർത്തി ചന്ദ്രചൂഡനെ ശ്രുതി 2013 ൽ രണ്ടാം വിവാഹം കഴിച്ചു. എന്നാൽ ഈ സമയത്ത് മഹീന്ദ്രർ രംഗത്ത് എത്തി. രാഷ്ട്രീയത്തിൽ ഇതിയപ്പോൾ മുതൽ ശ്രുതിക്ക് ചന്ദ്രചൂഡനുമായി ബന്ധം ഉണ്ടെന്നു താരം ആരോപണം ഉന്നയിച്ചു. ഓഫീസിൽ പോകുമ്പോൾ പോലും തന്നെ വേറെ കാറിൽ ആക്കിയ ശേഷം ചന്ദ്രചൂഡനോപ്പം ആണ് ശ്രുതിയുടെ യാത്ര എന്നുള്ള ആരോപണവും നടത്തി. എന്നാൽ ഈ ബന്ധം ഇത്തരത്തിൽ ഉള്ള ആരോപണത്തിൽ ഒന്നും തകർന്നില്ല എങ്കിൽ കൂടിയും ചന്ദ്രചൂഡന്റെ ഭാര്യ മഞ്ജുള രംഗത്ത് വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. വിവാഹ ബന്ധം വേർപെടുത്താതെ ആണ് തന്നെ വിവാഹം കഴിച്ചത് എന്ന് അറിഞ്ഞപ്പോൾ ശ്രുതിയുടെമായി ഉള്ള വിവാഹം കോടതി റദ്ദാക്കുകയും ചെയ്തു. ഇതിനിടെ ചക്രവർത്തിയുടെ തനിനിറം ശ്രുതി മനസിലാക്കുന്നത്. തന്റെ വിവരങ്ങൾ വേലക്കാരി വഴി ചോർത്തുകയും മകളെ ശല്യപ്പെടുത്തുകയും ചെയ്തു എന്ന് അറിയുന്നത്. ഇപ്പോൾ വിവാഹ ജീവിതങ്ങൾ തകർന്ന ശ്രുതി മകൾക്കൊപ്പം സജീവമായി രാഷ്ട്രീയ ജീവിതത്തിൽ ആണ് താരം.