Entertainment
ഇന്ത്യയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം ഒരുങ്ങുന്നു, പ്രഭാസിന്റെ പ്രതിഫലം 120 കോടി

ഇന്ത്യയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമെന്ന വിശേഷണവുമായി എത്തുകയാണ് പ്രഭാസ് നായകനായ ആദിപുരുഷ്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയുന്നത്. രാമായണം പ്രമേയമാക്കിയ ചിത്രത്തിൽ സെയിഫ് അലിഖാൻ ആണ് വില്ലൻ വേഷത്തിൽ എത്തുക. 500 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് . നായിക കൃതി സനോൺ ആണ് . എന്നാലിപ്പോൾ വാർത്തയാകുന്നത് ചിത്രത്തിന് വേണ്ടി പ്രഭാസ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചാണ്. ചിത്രത്തിന് വേണ്ടി പ്രഭാസ് 120 കോടിയാണ് പ്രതിഫലമായി വാങ്ങുക. ബാഹുബലിയുടെ വിജയത്തോടെ പാൻ ഇന്ത്യൻ താരമായി ഉയർന്ന പ്രഭാസിന് പ്ക്ഷേ പിന്നീട് വീഴ്ചകളുടെ കാലമായിരുന്നു. ബാഹുബലിക്ക് ശേഷമിറങ്ങിയ സാഹോ ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മാത്രമല്ല പിന്നീടിറങ്ങിയ വിക്രമാദിത്യ കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സലാർ ആണ് ആദിപുരുഷിന് ശേഷം പ്രഭാസ് അഭിനയിക്കുക.
**
871 total views, 8 views today