അടിത്തട്ടിലെ മുള്ളൻ

അയ്മനം സാജൻ

എഴുതിക്കഴിഞ്ഞ തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റുമായി നീണ്ടകരയിലെത്തുന്നത് കഴിഞ്ഞ വർഷം ജൂണിലാണ്. ഭൂരിഭാഗവും മത്സ്യബന്ധന ബോട്ടിൽ നടക്കുന്ന സീക്വൻസുകൾ വികസിപ്പിച്ചിരുന്നതിനാൽ കഥാസർഭങ്ങൾ നേരിട്ട് മനസ്സിലാക്കാമെന്ന ധാരണയിൽ തൊഴിലാളികൾക്കൊപ്പം അവരുടെ ബോട്ടിൽ ( മത്സ്യബന്ധന സമയത്ത്) കടലിൽ പോകാൻ ടീം തീരുമാനിക്കുന്നു. സുഹൃത്ത് വഴി ഒരു ബോട്ടിൽ കൂടെ പോകാനുള്ള അനുവാദം സംഘടിപ്പിക്കുന്നു .

അതിരാവിലെ മൂന്ന് മണിക്ക് നീണ്ടകര ഹാർബറിൽ കാത്തു നിന്ന ഞങ്ങളെയും കയറ്റി ഒരു ബോട്ട് കടലിലേക്ക് തിരിച്ചു. ഏകദേശം മൂന്ന് മണിക്കൂർ കഴിയുമ്പോ സൂര്യവെളിച്ചം പതിയെ തെളിഞ്ഞ് തുടങ്ങിയപ്പോളാണ് നാലുചുറ്റും പരന്ന് കിടക്കുന്ന നിലക്കടലിൻറെ ഭീകരത അറിയുന്നത്. ദിശയറിയാതെ പകച്ചുപോവുന്ന മനസ്സും ശരീരവും പിന്നെ തളർന്ന് പോവുന്ന കടൽചൊരുക്കും.

ഇരുട്ടിൽ ബോട്ടിലേക്ക് കൈപിടിച്ചു കയറ്റിയതുമുതൽ പിറ്റേ ദിവസം വൈകിട്ട് നിറയെ മീനുമായി ഹാർബറിലെത്തുന്നത് വരെ ആ ബോട്ടിലുണ്ടായിരുന്ന, ഒറ്റക്കാഴ്ചയിൽ എല്ലാവരെയും ആകർഷിച്ച ഒരാളുണ്ടായിരുന്നു. ആരോടും മിതമായി പോലും സംസാരിക്കാൻ ലുബ്ദിക്കുന്ന , കൈക്കരുത്തിനെ മനക്കരുത്ത് കൊണ്ട് നിയന്ത്രിക്കാൻ ഒപ്പം നിൽക്കുന്നവരെ എപ്പോഴും പ്രേരിപ്പിക്കുന്ന ഒരു കടൽ പോരാളി!

കൂർത്ത നോട്ടവും സദാ പാറുന്ന തലമുടിയുമായി ബോട്ടിന്റെ അണിയം മുതൽ അമരം വരെ നിറഞ്ഞ് നിന്ന ഒരു മനുഷ്യൻ, ‘മുള്ളൻ’ ചേട്ടൻ .അന്ന് തന്നെ അടിത്തട്ട്’ സിനിമയിലേക്ക് ഒരു നടനായി കഥാപാത്രമായി ക്ഷണിക്കുന്നു. അദ്ദേഹം സമ്മതിക്കുന്നു. ചിത്രീകരണത്തിന് മുമ്പുണ്ടായിരുന്ന വർക്ക്ഷോപ്പ് സെഷനുകളിലൊക്കെ പങ്കെടുത്ത ‘മുള്ളൻ അനി’ ചേട്ടൻ്റെ ഗംഭീര പ്രകടനം 24-ന് റിലീസ് ചെയ്യുന്ന അടിത്തട്ടിൽ കാണു .

 

Leave a Reply
You May Also Like

ഹണി റോസ് ഇറച്ചിവെട്ടുകാരി റേച്ചൽ, എബ്രിഡ് ഷൈൻ ഹണിറോസിനെ കേന്ദ്രകഥാപാത്രമാക്കി ചെയുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക്…

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ റിലീസിന് ഒരുങ്ങുന്നു

ഹരികൃഷ്ണൻ നായകനായ ‘ഓർമ്മചിത്രം’ സെക്കന്‍റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി.

മലയാളത്തിന് പണിതരാൻ എത്തുന്നു വീണ്ടും തെന്നിന്ത്യൻ ബ്രഹ്മാണ്ഡ ചിത്രങ്ങൾ

തെലുങ്കും കന്നഡയും തമിഴും ആണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ഇൻഡസ്ട്രി ഭരിക്കുന്നത്. ബോളിവുഡിന്റെ പ്രതാപമൊക്കെ പോയി.…

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

തിരുവമ്പാടിയെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ ആക്രമണം…