Akshay Anurag
സാക് ഹാരിസ് തിരക്കഥയും സംവിധാനവും നിർവഹിച്ച് ജോജു ജോർജ് , ഷറഫുദ്ധീൻ , നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അദൃശ്യം എന്ന ചിത്രം കണ്ടു. സിനിമ കണ്ടപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയത് വൻ ബഡ്ജറ്റിലും വലിയ കാൻവാസിലും ഒരുക്കിയ ഈ സിനിമക്ക് എന്ത് കൊണ്ട് അവർ വേണ്ട രീതിയിൽ ഹൈപ്പ് കൊടുത്തില്ല എന്നതാണ്.തമിഴ് നാട്ടിൽ ചെന്നൈ നഗരത്തിൽ നിന്നും ഒരു പെണ്‍കുട്ടിയെ കാണാതാകുന്നു. ദുരൂഹതകൾ നിറഞ്ഞ അവളുടെ തിരോധനത്തിന്റെ അന്വേഷണങ്ങൾക്കായി അറിഞ്ഞോ അറിയാതെയോ ചിലർ കടന്നു വരികയാണ്. പിന്നീട് നടക്കുന്ന സംഭവങ്ങളുടെ ദൃശ്യവിഷ്കരമാണ് ചിത്രം. സിനിമയുടെ ആദ്യ പകുതി സാധാരണ ഒരു ത്രില്ലർ സിനിമയുടെ ടെംപ്ലേറ്റ് പിന്തുടരുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലും ക്ലൈമാക്സിലും പുതുമ സമ്മാനിക്കാൻ സിനിമക്ക് സാധിക്കുന്നുണ്ട്.
ഫസ്റ്റ് ഹാഫ് കുറച്ചു കൂടി Crisp ആക്കാമായിരുന്നു എന്നു തോന്നി. സാക് ഹാരിസിന്റെ മേക്കിങ് ഒക്കെ ഗംഭീരമായിരുന്നു. ഒരു ത്രില്ലർ സിനിമയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ഘടകമാണ് പശ്ചാത്തല സംഗീതം. എന്നാൽ ഇവിടെ BGM തരക്കേടില്ലായിരുന്നു എന്ന് മാത്രമേ പറയാൻ സാധിക്കൂ… കുറച്ചു കൂടെ ബെറ്റർ ആക്കിയിരുന്നെങ്കിൽ വേറെ ലെവൽ ആകുമായിരുന്നു. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം ഇതിലെ അഭിനേതാക്കളാണ് . പതിവ് പോലെ ജോജു , ഷറഫുദ്ദീൻ , നരേൻ ഒക്കെ ഗംഭീര പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. മറ്റു കഥാപാത്രങ്ങളായെത്തിയവരും തങ്ങളുടെ റോളുകൾ മനോഹരമാക്കി.