ചിത്രത്തിൻറെ മനോഹരമായ ഫ്രെയിമുകളെ കളർ ഗ്രേഡിങ് ചെയ്ത് നിഗൂഢതയും ഭീതിയുടെയും ലോകം സൃഷ്ടിക്കുന്നുണ്ട് ശ്രീകാന്ത് രഘു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
57 SHARES
678 VIEWS

മലയാളം-തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രം ആണ് അദൃശ്യം. ചിത്രത്തില്‍ ആരാണ് നായകൻ ആരാണ് വില്ലന്‍ എന്ന് സൂചന നല്‍കാതെയാണ് ഇതിന്റെ ടീസറൊക്കെ പുറത്തുവിട്ടത്. . ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിർമിക്കുന്നത്.കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദ്ദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

ഒരു ചിത്രത്തിൻറെ ഏറ്റവും പ്രധാന ഘടകമാണ് ചിത്രത്തിൻറെ ടെക്നിക്കൽ വശങ്ങൾ!.. ഒരു ചിത്രത്തിൻറെ ടെക്നിക്കൽ വർഷങ്ങൾ മോശമായാൽ ആ സിനിമയുടെ നിലവാരത്തെ മുഴുവനായും അത് ബാധിക്കും ! എടുത്തുപറഞ്ഞാൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രങ്ങളിൽ സംവിധാനം തിരക്കഥ പോലെ ടെക്നിക്കൽ വശങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്! പശ്ചാത്തല സംഗീതം സിനിമാറ്റോഗ്രാഫിക്ക് ഉപരി കളർ ഗ്രേഡിങ് എന്ന ടെക്നിക്കൽ വശവും വലിയ പങ്കാണ് ചിത്രത്തിൻറെ നിലവാരം ഉയർത്താൻ വേണ്ടി വഹിക്കുന്നത്! സാക് ഹാരിസിന്റെ സംവിധാനത്തിൽ തമിഴ് മലയാളം എന്ന ദ്വിഗ് ഭാഷയിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമായ അദൃശ്യത്തിൽ കളർ ഗ്രേഡിങ്ങ് ചെയ്യുന്നത് ശ്രീകാന്ത് രഘുവാണ്… ചിത്രത്തിൻറെ ട്രൈലർ കണ്ടപ്പോൾ തന്നെ കളർ ഗ്രേഡിങ്ങിന്റെ നിലവാരം മനസ്സിലായി! മികച്ച നിലവാരത്തിൽ ചിത്രത്തിൻറെ നേച്ചറിന് ഇണങ്ങിയ കളർ ഗ്രേഡിങാണ് ശ്രീകാന്ത് രഘു ചെയ്തിരിക്കുന്നത്.. ചിത്രത്തിൻറെ മനോഹരമായ ഫ്രെയിമുകളെ കളർ ഗ്രേഡിങ് ചെയ്ത് നിഗൂഢതയും ഭീതിയുടെയും ലോകം സൃഷ്ടിക്കുന്നുണ്ട് !

മലയാളികൾ പൊതുവേ ത്രില്ലർ ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന പ്രേക്ഷകരാണ്! അതുപോലെതന്നെ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയയിലെ തന്നെ വളരെ ഒരു ചെറിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ ഇൻഡസ്ട്രി എങ്കിലും ഇവിടുത്തെ പ്രേക്ഷകർ വളരെയേറെ ആസ്വാദന നിലവാരം ഉയർന്ന കൂട്ടത്തിലുള്ള പ്രേക്ഷക സമൂഹമാണ്. അതുകൊണ്ടാണ് മറ്റ് ഇൻഡസ്ട്രികളെപ്പോലെ മലയാളത്തിൽ തട്ടിക്കൂട്ട് ചിത്രങ്ങൾക്ക് വിജയം നേടാൻ ആവാതെ പോകുന്നത്!

കോവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിൽ നെറ്റ് ഫിക്സ് ആമസോൺ ഹോട്ട്സ്റ്റാർ തുടങ്ങിയ ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ തേടിപ്പിടിച്ച് ചിത്രങ്ങളും വെബ് സീരീസ്സുകളും കാണുന്ന ഒരു ഹോബി തന്നെയായിരുന്നു മലയാള സിനിമ ആസ്വാദകർക്ക് ഉണ്ടായിരുന്നത്.. കൂടുതലായും ഇവർ ഫോക്കസ് ചെയ്ത് ജോണർ ത്രില്ലർ ജോണർ തന്നെയാണ്! അന്തർദേശീയ ചിത്രങ്ങൾ കണ്ടു തന്നിലെ പ്രേക്ഷകന്റെ നിലവാരം ഉയർത്തിയ ഇന്നത്തെ മലയാള സിനിമ പ്രേക്ഷകർക്ക് മുമ്പിലേക്ക് ഒരു ബിഗ് ബജറ്റ് ത്രില്ലർ ചിത്രമായി വന്നാൽ അത് സ്വീകരിക്കപ്പെടാൻ പഴയപോലെ അത്ര എളുപ്പമല്ല! കാരണം പ്രേക്ഷകർ അത്രയ്ക്കുംഅപ്ഡേറ്റ് ആയി കഴിഞ്ഞു! അവരുടെ ആസ്വാദന നിലവാരത്തിനും മുകളിൽ ചിത്രം പെർഫോം ചെയ്യണം! സാക് ഹാരിസിന്റെ അദൃശ്യമെന്ന് ചിത്രം മലയാള സിനിമ പ്രേക്ഷകരുടെ നിലവാരത്തിനും മുകളിലേക്ക് പെർഫോം ചെയ്യാൻ സാധ്യതയുള്ള ഒരു ചിത്രമാണെന്ന് കരുതാം! കാരണം ഇന്നത്തെ മലയാള സിനിമയിലെ യുവ സംവിധായകർ സിനിമ ആസ്വാദകരുടെ അഭിരുചി മനസ്സിലാക്കി ചലച്ചിത്ര സൃഷ്ടാക്കളാണ്!

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്