interesting
ഫെയര്‍ ആന്‍ഡ് ലൗലി ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ കീഴടക്കുന്നതിന് മുമ്പ്….
ഫെയര്‍ ആന്‍ഡ് ലൗലി ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ കീഴടക്കുന്നതിന് മുമ്പ്….ഇന്ത്യയുടെ മാര്‍ക്കറ്റുകള്‍ ഭരിച്ചിരുന്ന ബ്യൂട്ടി ക്രീം ആണ് അഫ്ഗാന് സ്നോ….. പച്ച കവറില്‍ നീല ഗ്ളാസ് ബോട്ടിലില്‍
232 total views

ഫെയര്‍ ആന്‍ഡ് ലൗലി ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ കീഴടക്കുന്നതിന് മുമ്പ്….ഇന്ത്യയുടെ മാര്‍ക്കറ്റുകള്‍ ഭരിച്ചിരുന്ന ബ്യൂട്ടി ക്രീം ആണ് അഫ്ഗാന് സ്നോ….. പച്ച കവറില്‍ നീല ഗ്ളാസ് ബോട്ടിലില്‍ വന്നിരുന്ന ആ വെളുത്ത ക്രീം ഒരുകാലത്ത് ഇന്ത്യന്‍ വനിതകളുടെ സൗന്ദര്യ വര്‍ദ്ധക സ്വപ്നമായിരുന്നു….
1919 ല്‍ അഫ്ഗാനിസ്ഥാന് രാജാവ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, അദ്ദേഹം ബോംബെയില്‍ വച്ച് അക്കാലത്തെ യുവാക്കളായ സംരംഭകരുമായി കൂടികാഴ്ച്ച നടത്തിയിരുന്നൂ…… ഇന്നത്തെ രാജസ്ഥാനില്‍ നിന്ന് വന്ന ഇബ്രാഹിം അലി സുല്‍ത്താന്‍ പത്താന്വാല എന്ന യുവ സംരംഭകന് താന്‍ നിര്‍മ്മിച്ച പെര്ഫ്യൂമ്സും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും അടങ്ങിയ ഒരു ബാഗ് സമ്മാനിച്ചു…. അതിലുണ്ടായ വെളുത്ത ക്രീമടങ്ങിയ ഒരു ജാറിന് തന്റെ ഓര്‍മ്മക്കായി അഫ്ഗാന് സ്നോ എന്ന പേര് നല്കാന് രാജാവ് നിര്‍ദ്ദേശിച്ചതോടെയാണ് അഫ്ഗാന് സ്നോ എന്ന പേര് വന്നത്….
അക്കാലത്ത് രാജ്കപൂര്‍, നര്‍ഗീസ് പോലെ ഉള്ള അഭിനാതക്കളെ ക്ഷണിച്ച് ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പത്താന്വാല പാര്‍ട്ടികള്‍ നടത്തിയതോടെ അഫ്ഗാന് സ്നോയുടെ പ്രശസ്തി കുതിച്ചുയര്‍ന്നു…. 1952 ല്‍ ആദ്യമായി ഇന്ത്യയില്‍ മിസ് ഇന്ത്യ കോണ്ടക്സ്റ്റ് സംഘടിച്ചപ്പോള്‍ സ്പോണ്സര് ചെയ്തത് അഫ്ഗാന് സ്നോ ആയിരുന്നു ….
ഇന്ത്യയില്‍ സ്വദേശി മൂവ്മെന്റെ് ശക്തമായ കാലത്ത്, പേര് കൊണ്ടും , പാക്കിങ് കൊണ്ടും വിദേശിയായി തോന്നിച്ച അഫ്ഗാന് സനോ ബഹിഷ്ക്കരിക്കാന്‍ ആഹ്വോനം ഉണ്ടാവുകയും തുടര്‍ന്ന് പത്താന് വാല ഗാന്ധിജിയെ കാണുകയും, ഗാന്ധിജി തന്നെ അത് ഇന്ത്യയുടെ പ്രോഡക്ട് ആണെന്ന് പരസ്യം നല്‍കുകയും ചെയ്തു…
ഒരിക്കല്‍ ഇന്ത്യന്‍ പെണ്‍കുട്ടികളുടെ സൗന്ദര്യത്തിന്റെ പ്രതീകമായി മാറിയ ഇന്ത്യയിലെ ആദ്യത്തെ ഈ സൗന്ദര്യവര്‍ദ്ധക ക്രീം പില്കാലത്ത് ഹിന്ദുസ്ഥാന്‍ ലീവര്‍ ഫെയര്‍ ആന്‍ഡ് ലൗലി വന്‍ പരസ്യസന്നാഹത്തോടെ അവതരിപ്പിക്കപെട്ടതോടെ 1970 കളുടെ അവസാനത്തോടെ പതിയെ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു…
233 total views, 1 views today